ഇന്ത്യയില്‍ യുഎഇയും റഷ്യയും കുതിച്ചു: സൗദിക്ക് വന്‍ വീഴ്ച, റെക്കോർഡ് നേട്ടവുമായി ഇറാഖും
മാർച്ച് മാസത്തില്‍ ക്രൂഡ് ഓയിൽ ഇറക്കുമതി വന്‍തോതില്‍ വർധിപ്പിച്ച് ഇന്ത്യ. മാർച്ചിൽ പ്രതിദിനം 5.2 ദശലക്ഷം ബാരല്‍ എന്ന തോതിലാണ് ഇന്ത്യയുടെ ഇറക്കുമതി. ഇത് 2020 ൻ്റെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലുള്ള ഇറക്കുമതിയാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയിലേതില്‍ നിന്നും 11% കൂടുതലാണ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇടപാട്.
റഷ്യയിൽ നിന്നുള്ള രാജ്യത്തിൻ്റെ ക്രൂഡ് ഓയിൽ ഇറക്കുമതി മാർച്ചിൽ പ്രതിദിനം 1.8 ദശലക്ഷം ബാരലായി ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. ഇത് കഴിഞ്ഞ വർഷം ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്ത്യക്ക് വലിയ തോതില്‍ കിഴിവുകള്‍ നല്‍കിയാണ് റഷ്യ ഇടപാട് ശക്തമാക്കിയത്. അതേസമയം, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇറക്കുമതി ചെയ്ത 1.87 ദശലക്ഷം ബാരലിൽ നിന്നും നേരിയ കുറവ് ഈ മാർച്ചില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

"ഇന്ത്യയുടെ ശക്തമായ ക്രൂഡ് ഇറക്കുമതി ഭാഗികമായി റിഫൈനർമാർ റൺ വർദ്ധിപ്പിക്കുന്നതിൻ്റെ സൂചനയാണ്, എന്നിരുന്നാലും ഈ മാസം രാജ്യത്തിൻ്റെ കടൽത്തീര ക്രൂഡ് ഇൻവെൻ്ററികളിൽ നിന്ന് നേരിയ ഉയർച്ചയും ഞങ്ങൾ കണ്ടിട്ടുണ്ട്. റഷ്യൻ ക്രൂഡിൻ്റെ ഇന്ത്യയുടെ ഇറക്കുമതി സമീപകാലത്ത് ശക്തമായി തുടരും," വോർടെക്സയിലെ അനലിസ്റ്റ് സെറീന ഹുവാങ് പറഞ്ഞു.
ഉക്രെയ്നിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം,വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്തതോടെ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിൽ നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഒന്നാം സ്ഥാനം നിലനിർത്തിയിട്ടും, രാജ്യത്തിൻ്റെ മൊത്തം ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം മാർച്ചിൽ 34.5% ആയി കുറഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും ഫെബ്രുവരിയിലെ 32.5% ൽ നിന്ന് റഷ്യയുടെ വിഹിതം വർദ്ധിച്ചു.
അമേരിക്കന്‍ ഉപരോധം നീങ്ങിയതോടെ വെനസ്വേലയില്‍ നിന്ന് അടക്കം ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഫെബ്രുവരിയിൽ തെക്കേ അമേരിക്കൻ രാജ്യത്ത് നിന്ന് പ്രതിദിനം 1,75,000 ബാരലിലധികം (ബി/ഡി) അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തുവെന്നാണ് കണക്കുകള്‍. ഇതോടെ കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓയില്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ വെനസ്വേല അഞ്ചാമതായി. ഇതായിരുന്നും ഫെബ്രുവരിയില്‍ റഷ്യന്‍ വിഹിതം കുറയാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.
എന്നാല്‍ വെനസേലയ്ക്കെതിരെ ഏപ്രിൽ 18 മുതൽ വീണ്ടും ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. അതോടെ റഷ്യന്‍ എണ്ണയ്ക്കുള്ള ആവശ്യകത ഉയരും. ഇറാഖിൽ നിന്നുള്ള ഇറക്കുമതിയും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഗണ്യമായി ഉയർന്ന്, അതായത് പ്രതിദിനം 66% വർധിച്ച് 1.3 ദശലക്ഷം ബാരലായി. മാർച്ചിലെ ഇറാഖി ഇറക്കുമതി 2020 ന് ശേഷമുള്ള ഏറ്റവും ഉയർന്നതാണ്.ഇന്ത്യൻ റിഫൈനർമാർ പശ്ചിമേഷ്യയിലെ അവരുടെ പരമ്പരാഗത എണ്ണ വിതരണക്കാരിലേക്ക് മടങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
അതേസമയം, ഫെബ്രുവരിയിൽ നിന്ന് സൗദി അറേബ്യയിലെ എണ്ണ ഇറക്കുമതിയിൽ മാർച്ചിൽ 18% ഇടിവ് രേഖപ്പെടുത്തി 701,514 ബാരലായി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള (യുഎഇ) ഇറക്കുമതി 39% വർദ്ധിച്ച് പ്രതിദിനം 435,283 ബാരലായി. 2022 ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
റഷ്യന്‍ ക്രൂഡ് ഓയിലിനെതിരെ ഉപരോധം കര്‍ശനമാക്കിയതോടെയാണ് യുഎസില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാനും ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. പുതിയ കരാർ പ്രതിദിനം 25,000 ബാരല്‍ ക്രൂഡ് ഓയില്‍ അടുത്തമാസം മുതല്‍ യു.എസില്‍നിന്ന് ഇന്ത്യയിലെത്തും. 76 ലക്ഷം ബാരല്‍ എണ്ണയുമായി മൂന്ന് കപ്പലുകള്‍ യു.എസില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഷിപ്പ് ട്രാക്കിങ് കമ്പനിയായ കെപ്ലര്‍ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications