കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2017ലെ ആ സംഭവം!! അതാണ് വീഴ്ചയുടെ തുടക്കം, പിന്നീട്..

  • By Desk
Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ് ലോകരാജ്യങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതികളും ആശങ്കാജനകമാണ്. സൗദി അറേബ്യ പല പ്രധാന പദ്ധതികളും മാറ്റിവച്ചു. എണ്ണവില കുറഞ്ഞതും കൊറോണ വ്യാപിച്ചതുമാണ് സൗദിയെ പ്രതിസന്ധിയിലാക്കിയത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ വരെ സൗദിയില്‍ സംശയത്തിന്റെ നിഴലിലാണിപ്പോള്‍.

ഈ സാഹചര്യത്തില്‍ ഒട്ടേറെ കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുന്നുണ്ട്. ലോകോത്തര നിര്‍മാണ കമ്പനികളിലൊന്നായ സൗദിയിലെ ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഏറ്റവും വലിയ നിര്‍മാണ കമ്പനി

ഏറ്റവും വലിയ നിര്‍മാണ കമ്പനി

ബിന്‍ലാദന്‍ ഗ്രൂപ്പ് ഒട്ടേറെ തൊഴിലാളികളെ പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു പല ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ചു. സൗദിയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയാണ് ബിന്‍ലാദന്‍ ഗ്രൂപ്പ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നടപടിയില്‍ പ്രതിഫലിക്കുന്നത്.

ശമ്പളമില്ലാതെ അവധി

ശമ്പളമില്ലാതെ അവധി

ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി പല ജീവനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി ചെലവ് 50 ശതമാനം കുറയ്ക്കാനാണ് നീക്കങ്ങള്‍. കമ്പനിയിലെ തൊഴില്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അല്‍ ജസീറ റിപ്പോര്‍ട്ട്.

ഒരു ലക്ഷം ജീവനക്കാരെ ബാധിക്കും

ഒരു ലക്ഷം ജീവനക്കാരെ ബാധിക്കും

ജോലി സമയത്തില്‍ കുറവ് വരുത്താനും ശമ്പളം മൂന്നിലൊന്നായി കുറയ്ക്കാനും ബിന്‍ലാദന്‍ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ലക്ഷത്തോളം ജീവനക്കാരെയാണ് ഇത് ബാധിക്കുക. സീനിയര്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനിയും കൂടുതല്‍ പേരെ

ഇനിയും കൂടുതല്‍ പേരെ

ഇനിയും കൂടുതല്‍ പേരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. പേര് വെളിപ്പെടുത്താത്ത ഉയര്‍ന്ന തസ്തികയിലെ ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ബിന്‍ലാദന്‍ കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രണ്ടു കാര്യങ്ങള്‍

രണ്ടു കാര്യങ്ങള്‍

ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് സൗദിയുടെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായത്. കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സൗദി ഭരണകൂടത്തിന്റെ പല നിര്‍മാണ പ്രവൃത്തികളും ഏറ്റെടുത്ത് നടത്താറുള്ള കമ്പനിയാണ് ബിന്‍ലാദിന്‍ ഗ്രൂപ്പ്.

അച്ചടക്ക നടപടികള്‍

അച്ചടക്ക നടപടികള്‍

പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് സൗദി സ്വീകരിച്ചിട്ടുള്ളത്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും വാറ്റ് ഇരട്ടിയാക്കുകയും ചെയ്തു. സൗദിയുടെ വിദേശകരുതല്‍ ധനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.

ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ വരുമാനമാര്‍ഗം

ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ വരുമാനമാര്‍ഗം

സൗദി ഭരണകൂടം വലിയ പദ്ധതികള്‍ ഒഴിവാക്കിയതാണ് ബിന്‍ലാദന്‍ ഗ്രൂപ്പിന് തിരിച്ചടിയായത്. ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ പ്രധാന വരുമാനമാര്‍ഗം ഇതോടെ ഇല്ലാതായി. അടുത്ത ആറ് മാസം വരെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് ഭരണകൂടം അനുമതി നല്‍കിയിരുന്നു. ജീവനക്കാരെ പുറത്താക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും നിര്‍ണയിച്ചുനില്‍കിയിട്ടുണ്ട്.

2015ല്‍ തുടങ്ങിയ കഷ്ടകാലം

2015ല്‍ തുടങ്ങിയ കഷ്ടകാലം

2015ല്‍ എണ്ണ വിലയില്‍ ഇടിവ് വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പല നിര്‍ദിഷ്ട പദ്ധതികളും ഒഴിവാക്കാന്‍ തുടങ്ങിയത്. അന്നു തന്നെ ബിന്‍ലാദന്‍ കമ്പനിയുടെ കഷ്ടകാലവും തുടങ്ങിയിരുന്നു. 2016ല്‍ 50000ത്തോളം തൊഴിലുകള്‍ കമ്പനി വെട്ടിക്കുറച്ചു. 2017ല്‍ കമ്പനിയുടെ 37 ശമതാനം ഓഹരി ഭരണകൂടം ഏറ്റെടുത്തിരുന്നു.

2017ലെ ആ സംഭവം

2017ലെ ആ സംഭവം

2017ല്‍ ലോകത്തെ ഞെട്ടിച്ച് സൗദിയില്‍ നടന്ന കോടീശ്വരന്‍മാരുടെ അറസ്റ്റില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ ബക്കര്‍ ബിന്‍ലാദിനും ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗമായിട്ടാണ് ഓഹരി സര്‍ക്കാര്‍ ഏറ്റെടുത്തത്. അഴിമതി കേസിലാണ് അന്ന് കൂട്ട അറസ്റ്റ് നടന്നത്. അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദന്റെ അര്‍ധസഹോദരനാണ് ബക്കര്‍ ബിന്‍ലാദന്‍.

 ബിന്‍ തലാല്‍ ഉള്‍പ്പെടെ

ബിന്‍ തലാല്‍ ഉള്‍പ്പെടെ

2017ല്‍ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ കൂട്ട അറസ്റ്റില്‍ ലോക കോടീശ്വരന്‍മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള നൂറോളം സൗദി പ്രമുഖരാണ് അറസ്റ്റിലായത്. അഴിമതി നടത്തിയ പണം ഇവരില്‍ നിന്ന് ഈടാക്കിയ ശേഷമാണ് മോചിപ്പിച്ചത്. മാസങ്ങളോളം സംഭവം വലിയ ചര്‍ച്ചയായിരുന്നു.

ഉസാമ ബിന്‍ലാദന്റെ ബന്ധം

ഉസാമ ബിന്‍ലാദന്റെ ബന്ധം

ഉസാമ ബിന്‍ലാദിന്‍ വളരെ കാലം മുമ്പ് തന്നെ സൗദിയിലെ കുടുംബവുമായി അകന്നാണ് ജീവിച്ചിരുന്നത്. സുഡാനിലും പിന്നീട് അഫ്ഗാനിലും യുദ്ധരംഗത്തേക്ക് കടന്ന ബിന്‍ ലാദിന്‍ പിന്നീട് പാകിസ്താനില്‍ വച്ച് അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിനടുത്ത ആബട്ടാബാദില്‍ അമേരിക്കന്‍ സൈന്യത്തിന്റെ രഹസ്യ ഓപറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്.

English summary
Saudi Arabia Big construction Company Binladin Group lays off thousands of workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X