സൗദി അറേബ്യ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല; ഇന്ത്യയ്ക്ക് വന്‍ നേട്ടം, എണ്ണ വില കുത്തനെ കുറച്ചു

ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നേട്ടമായി സൗദി അറേബ്യയുടെ പുതിയ തീരുമാനം. ഏഷ്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വില്‍പ്പന വില സൗദി കുറച്ചു. നവംബറില്‍ നല്‍കുന്ന എണ്ണയ്ക്കുള്ള വിലയാണ് കുറച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ വില കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും മറിച്ചാണ് സംഭവിച്ചത്.

ക്രൂഡ് ഓയില്‍ വില ആഗോള വിപണിയില്‍ 100 ഡോളര്‍ കടന്നിട്ടുണ്ട്. ഹോര്‍മുസ്, ബാബുല്‍ മന്തിബ് പാതകള്‍ പ്രതിസന്ധി നിറഞ്ഞതിനാല്‍ ചരക്കുകൂലിയും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ വില കൂട്ടുമെന്ന് കരുതിയിരുന്നു എങ്കിലും വില കുറയ്ക്കുകയാണ് ചെയ്തത്. ഒമാന്‍-ദുബായ് ക്രൂഡിന്റെ ശരാശരി വിലയേക്കാള്‍ അഞ്ച് ഡോളര്‍ താഴ്ത്തിയാണ് സൗദി വില നിശ്ചയിച്ചത്.

saudi arabia crude selling price reduced for asia

2020 ജൂണിന് ശേഷം ഇത്രയും വില കുറച്ച് സൗദി ക്രൂഡ് ഓയില്‍ വില്‍ക്കുന്നത് ആദ്യമാണ്. ഒക്ടോബറിലെ വിലയേക്കാള്‍ 3 ഡോളര്‍ കുറച്ചാണ് നവംബറില്‍ സൗദി ഈടാക്കുന്നത്. അറബ് ലൈറ്റ് ക്രൂഡ് ഇത്രയും വില കുറവില്‍ ലഭിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ നേട്ടമാകും. അതേസമയം, അറബ് മീഡിയം, അറബ് ഹെവി ക്രൂഡുകളുടെ വിലയില്‍ 5 ഡോളര്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

നവംബറില്‍ സൗദി അറേബ്യ ബാരലിന് മൂന്ന് രൂപ ഉയര്‍ത്തുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. അതുകൊണ്ടുതന്നെ അവര്‍ വില കുറച്ച് നല്‍കുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. വില കുറച്ച് എണ്ണ ലഭിക്കുമ്പോള്‍ പണപ്പെരുപ്പ ഭീഷണി കുറയും. എന്നാല്‍ എണ്ണ വില്‍പ്പനയില്‍ സൗദി അടവ് മാറ്റാന്‍ മറ്റു ചില കാരണങ്ങളുണ്ട്.

ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഹോര്‍മുസ് പാത പ്രതിസന്ധിയിലായതോടെ ഈ രണ്ട് രാജ്യങ്ങളും ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ മറ്റു രാജ്യങ്ങളെയും എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ സൗദിക്ക് ഈ രണ്ട് പ്രധാന വിപണികളും നഷ്ടമായേക്കും. അതുകൊണ്ടു തന്നെ ഏഷ്യന്‍ വിപണികള്‍ പിടിച്ചു നിര്‍ത്തുക എന്നതാണ് സൗദിയുടെ പ്രധാന ലക്ഷ്യം.

അതേസമയം, വടക്കുപടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്ന എണ്ണയ്ക്ക് സൗദി അറേബ്യ വില ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. നവംബറിലേക്കുള്ള ഓര്‍ഡറുകള്‍ക്ക് ബാരലിന് മൂന്ന് ഡോളറാണ് വര്‍ധിപ്പിച്ചത്. മാത്രമല്ല, മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡിനും വില മൂന്ന് ഡോളര്‍ ഉയര്‍ത്തി. അമേരിക്കക്ക് നല്‍കുന്ന എണ്ണയുടെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ഹോര്‍മുസ് വഴി എണ്ണ ലഭിക്കേണ്ടത് പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ്. അവര്‍ക്ക് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് വില കുറച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma