ബിഗ് പ്ലാനുമായി സൗദി അറേബ്യ; ഭൂമിക്കടിയില്‍ പാറതുരന്ന് എണ്ണ സൂക്ഷിക്കും, സിംഗപ്പൂരുമായി കരാര്‍

റിയാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിസന്ധിയിലാണ് സൗദി അറേബ്യ. പ്രധാന വരുമാന മാര്‍ഗം അടയുന്നിതിന് പരിഹാരം കാണാന്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട് ഭരണകൂടം. സിംഗപ്പൂരുമായി ചേര്‍ന്ന് പുതിയ എണ്ണ സംഭരണ കരാര്‍ സൗദി ധാരണയിലെത്തി. ഇരുരാജ്യങ്ങളുടെയും ഊര്‍ജ മന്ത്രിമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

സിംഗപ്പൂരിലെ ജുറോങ് റോക്ക് കേവന്‍സ് എന്ന എണ്ണ സംഭരണ കേന്ദ്രമാണ് സൗദി അറേബ്യ ഉപയോഗപ്പെടുത്തുക. ഇവിടെ എണ്ണ സൂക്ഷിക്കുന്നതിലൂടെ ഏഷ്യയിലേക്കുള്ള കയറ്റുമതിയും ഇടപാടുകളും വേഗത്തിലാകുമെന്ന് സൗദി കണക്കുകൂട്ടുന്നു. ദ്വീപുകള്‍ക്കടിയില്‍ പാറ തുറന്നുണ്ടാക്കിയ എണ്ണ സംഭരണ കേന്ദ്രമാണിത്. പ്രകൃതിക്ഷോഭവും ആക്രമണങ്ങളും ഈ കേന്ദ്രത്തിന് കേടുപാടുകള്‍ വരുത്തില്ല എന്നാണ് വിശ്വസിക്കുന്നത്.

saudi arabia singapore oil storage deal

ഇറാന്‍-അമേരിക്ക യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഹോര്‍മുസ് വഴിയായിരുന്നു സൗദിയില്‍ നിന്നുള്ള എണ്ണ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. ഹോര്‍മുസ് പാത ഇറാന്‍ അടച്ചതോടെ കയറ്റുമതി പ്രതിസന്ധിയിലായി. യുദ്ധം എന്നു തീരുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് സൗദി ബദല്‍മാര്‍ഗള്‍ കണ്ടെത്തുന്നത്.

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ മൂന്നില്‍ രണ്ടും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കായിരുന്നു. ഇന്ത്യയും ചൈനയും ജപ്പാനും ദക്ഷിണ കൊറിയയുമെല്ലാം സൗദിയുടെ എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നവരാണ്. എന്നാല്‍ ഹോര്‍മുസ് പാത അടഞ്ഞതോടെ എല്ലാ ഇടപാടുകളും തകിടംമറിഞ്ഞു. ഈ വേളയിലാണ് വിദേശരാജ്യങ്ങളില്‍ എണ്ണ വന്‍തോതില്‍ സൂക്ഷിച്ച് കയറ്റുമതി സുഗമമാക്കാന്‍ സൗദി പദ്ധതിയിടുന്നത്.

ഭൂമിക്കടിയില്‍ 150 മീറ്റര്‍ താഴെ എണ്ണ സംഭരണം

ലോകത്തെ പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങളിലൊന്നാണ് സിംഗപ്പൂരിലെ ജുറോങ് റോക്ക് കേവന്‍സ് (ജെടിസി). ദ്വീപുകള്‍ കൃത്രിമമായി യോജിപ്പിച്ച് കടല്‍നിരപ്പില്‍ നിന്ന് 150 മീറ്റര്‍ താഴെ പാറ തുറന്നാണ് ഈ എണ്ണ സംഭരണ കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. 1.47 മില്യണ്‍ ക്യൂബിക് മീറ്റര്‍ എണ്ണ സൂക്ഷിക്കാന്‍ ഇവിടെ സാധിക്കും.

സൗദി അറേബ്യയുടെ ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ആലുസൗദും സിംഗപ്പൂര്‍ ഊര്‍ജ മന്ത്രി ടാന്‍ സീലെങും വിഷയം ചര്‍ച്ച ചെയ്ത് ധാരണയിലെത്തി. വൈകാതെ അന്തിമ കരാര്‍ ഒപ്പുവെക്കും. സിംഗപ്പൂരിന്റെ ഊര്‍ജ സുരക്ഷയാണ് ഇതില്‍ ലക്ഷ്യമിടുന്നത്. കൂടാതെ ഏഷ്യയിലേക്കുള്ള സൗദിയുടെ കയറ്റുമതിയും. ജപ്പാനിലും ദക്ഷിണ കൊറിയയിലും സൗദി അറേബ്യ സമാനമായ രീതിയില്‍ എണ്ണ സംഭരിക്കുന്നുണ്ട്. ഓക്കിനാവയിലെ കേന്ദ്രത്തില്‍ 8.2 മില്യണ്‍ ബാരലും ഉല്‍സാന്‍ തുറമുഖത്ത് 5.3 മില്യണ്‍ ബാരലും എണ്ണ സംഭരിക്കാനുള്ള ശേഷിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma