കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരെ പണം വാങ്ങി മോചിപ്പിക്കും?

സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരെ പണം വാങ്ങി മോചിപ്പിക്കും?

  • By Desk
Google Oneindia Malayalam News

റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദി ഭരണകൂടം തടവിലാക്കിയ രാജകുമാരന്‍മാരെയും ബിസിനസ് പ്രമുഖരെയും പണം വാങ്ങി മോചിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. തടവിലാക്കപ്പെട്ടവരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. റിയാദിലെ റിട്‌സ് കാള്‍ട്ടനില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരുമായി ദൂതര്‍ മുഖേന ഇതിന് ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പലരും അതിന് തയ്യാറായതായാണ് വിവരം. ഇവര്‍ നടത്തിയ അഴിമതിക്കുള്ള തുക ഇവരില്‍ നിന്ന് തന്നെ ഈടാക്കുകയെന്നതാണ് പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.

തണുപ്പ് കാലം തുടങ്ങുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ
കൈയിലുള്ള സമ്പത്തും ബിസിനസും സര്‍ക്കാരിന് നല്‍കിയാല്‍ വീട്ടിലേക്കു പോകാമെന്നാണ് തടവിലാക്കപ്പെട്ടവര്‍ക്ക് ലിഭിച്ചിരിക്കുന്ന സന്ദേശമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പണത്തിന് പുറമെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് കൂറ് പ്രഖ്യാപിക്കുന്നതായി എഴുതിക്കൊടുക്കുകയും വേണമെന്നറിയുന്നു. സൗദിയിലെ ബിസിനസ് മാഗ്നറ്റായ വലിദ് ബിന്‍ തലാല്‍ രാജകുമാരനോട് തന്റെ മൊത്തം സമ്പാദ്യത്തിന്റെ 70 ശതമാനം സര്‍ക്കാരിന് കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് അദ്ദേഹം സമ്മതം മൂളിയതായും റിപ്പോര്‍ട്ടുണ്ട്. തന്റെ പ്രധാന ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം മുഴുവന്‍ സര്‍ക്കാരിന് നല്‍കാന്‍ ആവശ്യപ്പെട്ടതായി മറ്റൊരു രാജകുമാരന്‍ അറിയിച്ചു.

saudiarabia
മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായി രൂപീകരിക്കപ്പെട്ട അഴിമതി വിരുദ്ധ കമ്മിറ്റിയാണ് രാജകുമാരന്‍മാരും മന്ത്രിമാരും ബിസിനസ് പ്രമുഖന്‍മാരുമുള്‍പ്പെടെ നിരവധി പേരെ മാസാദ്യത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ ചുരുങ്ങിയത് 100 ബില്യന്‍ ഡോളറിന്റെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. കള്ളപ്പണം നിര്‍മിച്ചു, കൈക്കൂലി വാങ്ങി, ഉദ്യോഗസ്ഥരില്‍ നിന്ന് പണം തട്ടി, പൊതുഖജനാവ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരേ നിലനില്‍ക്കുന്നത്. ഖജനാവിന് നഷ്ടമായത്രയും സംഖ്യ ഇവരില്‍നിന്നു തന്നെ തിരിച്ചുപിടിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം.

കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി എന്ന നിക്ഷേപക സ്ഥാപനത്തിന്റെ ചെയര്‍മാന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് പുറമെ, അല്‍ തയ്യാര്‍ ട്രാവല്‍ ഗ്രൂപ്പ് സ്ഥാപകന്‍ നാസര്‍ ബിന്‍ അഖീല്‍, റെഡ് സീ ഇന്റര്‍നാഷനല്‍ നിര്‍മാണ കമ്പനിയുടെ ചെയര്‍മാന്‍ അംറ് അല്‍ ദബ്ബാഗ് തുടങ്ങിയ പ്രമുഖരാണ് തടവില്‍ കഴിയുന്നത്. അഴിമതി അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും സൂചനയുണ്ട്.

English summary
A new report says Saudi Arabia has offered deals to detained princes and businessmen to fill depleted state coffers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X