കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങ് നടക്കുന്ന ജിദ്ദയിലെ സെമിത്തേരിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് റിയാദിലെ ഫ്രഞ്ച് എംബസി വാര്‍ത്ത കുറിപ്പ് പുറത്തുവിട്ടു.

saudi

ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിന്നും മനസിലാകുന്നത്. അനുസ്മരണ ചടങ്ങില്‍ ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി, അമേരിക്കന്‍ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളും ഉണ്ടെന്നാണ് വിവരം.

സ്‌ഫോടനത്തെ ഫ്രാന്‍സ് വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. അപകടം നടന്ന സമയത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരെയും ഫ്രാന്‍സ് അഭിനന്ദിച്ചു. നിരപരാധികള്‍ക്കെതിരായി നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ലജ്ജാകരമാണെന്നും കുറ്റവാളിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഫ്രാന്‍സ് സൗദിയോട് ആവശ്യപ്പെട്ടു.

അതേസമയം, ജിദ്ദയിലും പരിസര പ്രദേശങ്ങളിലെയും പൗരന്മാരോട് ജാഗ്രത പുലര്‍ത്തണമെന്ന് ഫ്രഞ്ച് എംബസി അറിയിച്ചു. സംഭവത്തിന് പിന്നാലെ സെമിത്തേരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സൗദി അറേബ്യ സര്‍ക്കാര്‍ അറിയിച്ചു. ഫ്രഞ്ച് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കിടെ ജിദ്ദയില്‍ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഒരു സുരക്ഷ ഉദ്യോഗസ്ഥനെ ഒരാള്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഒരു സൗദി പൗരന്‍ അറസ്റ്റിലായിരിക്കുന്നു.

Recommended Video

cmsvideo
Saudi Arabia ഇഷ്ടമില്ലെങ്കില്‍ ഉടനെ ജോലി മാറാം | Oneindia Malayalam

ചില പ്ലാനുകള്‍ ഞങ്ങള്‍ക്കുണ്ട്, വിവാഹിതയാകുന്നുവെന്ന സൂചനയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി!!ചില പ്ലാനുകള്‍ ഞങ്ങള്‍ക്കുണ്ട്, വിവാഹിതയാകുന്നുവെന്ന സൂചനയുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി!!

റഷ്യയുടെ വാക്‌സിൻ ചില്ലറക്കാരനല്ല.., കൊവിഡ് പടിക്ക് പുറത്ത് കടക്കും; 92ശതമാനം ഫലപ്രദമെന്ന് അവകാശവാദംറഷ്യയുടെ വാക്‌സിൻ ചില്ലറക്കാരനല്ല.., കൊവിഡ് പടിക്ക് പുറത്ത് കടക്കും; 92ശതമാനം ഫലപ്രദമെന്ന് അവകാശവാദം

ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കുംബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും

English summary
Saudi Arabia: Blast at an event attended by French diplomats, Three people were injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X