സൗദി അറേബ്യ മാടിവിളിക്കുന്നു; വിദ്യാസമ്പന്നര്‍ക്ക് ചാകര, മണലില്‍ നിന്നു പണം കൊയ്യാം!!
മരുഭൂമിയില്‍ തയ്യാറാക്കുന്ന പുതിയ നഗരങ്ങള്‍ക്ക് ഓരോന്നിനും ചെലവ് പ്രതീക്ഷിക്കുന്നത് 1000 കോടി ഡോളറാണ്. വന്‍ പ്രൊജക്ടുകള്‍ നടപ്പാക്കി പണം കൊയ്യാനാണ് സൗദിയുടെ നീക്കം.
റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ തകരുന്നു, സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ താറുമാറായി, ഇനി ഗള്‍ഫ് പണം ആശ്രയിക്കേണ്ട...തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഗള്‍ഫ് തകരുന്നുണ്ടോ? സൗദി അറേബ്യയുടെ പ്രതാപം നഷ്ടപെടുമോ? എന്താണ് യാഥാര്‍ഥ്യം.
സൗദി അറേബ്യ സമീപ ഭാവിയിലൊന്നും തകരില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്. ചില വിദേശ നയങ്ങളില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും സാമ്പത്തികമായി സൗദി അറേബ്യ പൂര്‍ണമായും തകരില്ല. കാരണം പുതിയ പദ്ധതികളാണ് രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത്. എണ്ണ എല്ലാ കാലവും ഉണ്ടാകില്ലെന്ന് ബോധ്യപ്പെട്ടുതന്നെയാണിത്.

പുതിയ വഴി കണ്ടെത്തി
എണ്ണ എല്ലാ കാലത്തും കൂട്ടിനുണ്ടാകില്ലെന്ന് സൗദി ഭരണകര്‍ത്താക്കള്‍ക്ക് ഉത്തമ ബോധ്യമുണ്ട്. എണ്ണ വിപണി ദിനം പ്രതി കൂപ്പുകുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് സൗദി.

മണലും മരുഭൂമിയും
സൗദിയുടെ മറ്റൊരു പ്രകൃതി വിഭവമാണ് മണല്‍. നോക്കെത്താ ദൂരത്തോളം വ്യാപിച്ച് കിടക്കുന്ന മരുഭൂമി സൗദിക്ക് സ്വന്തമാണ്. ഇതില്‍ നിന്നു പണം കൊയ്യാനുള്ള മാര്‍ഗമാണ് ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

മരുഭൂമിയില്‍ നഗരങ്ങള്‍
മരുഭൂമിയില്‍ നഗരങ്ങള്‍ പണിയുകയാണ് സൗദി. പലതും മണല്‍ കൊണ്ട് തന്നെ. യാഥാര്‍ഥ്യമായാല്‍ അല്‍ഭുത സൃഷ്ടികളായിരിക്കും അവ. പുരാതന ഗോത്രങ്ങളുടെ മാതൃകയും ഇവിടെ പുനര്‍നിര്‍മിക്കപ്പെടും.

നിരവധി തൊഴിലവസരങ്ങള്‍
പുതിയ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ സൗദിയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വിദ്യാസമ്പന്നര്‍ക്ക് ചാകരയാകും. വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കും പുതിയ അവസരങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെല്‍ജിയത്തേക്കാള്‍ വലിപ്പം
രണ്ട് പദ്ധതികളാണ് സൗദി അറേബ്യ അടുത്തിടെ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തേക്കാള്‍ വലിപ്പമുള്ള പ്രദേശത്താണ് പുതിയ പദ്ധതി വരുന്നതെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു.

പൊന്ന് വിളയിക്കാനുള്ള തന്ത്രം
മരുഭൂമിയില്‍ പൊന്ന് വിളയിക്കാനുള്ള തന്ത്രമാണ് സൗദി അറേബ്യക്ക്. എണ്ണ മാത്രമല്ല തങ്ങളുടെ പ്രകൃതി വിഭവം എന്നും അവര്‍ കാണിക്കുന്നു. മറ്റൊരു പദ്ധതി വിമാനത്താവളങ്ങളും കപ്പല്‍ തുറമുഖങ്ങളുമാണ്.

സാമ്പത്തിക നഗരങ്ങള്‍
ഈ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഉണ്ടാകുക. സാമ്പത്തിക നഗരങ്ങളാണ് ആദ്യം പ്രഖ്യാപിച്ച പദ്ധതിയുടെ ലക്ഷ്യം. വിനോദസഞ്ചാരം, വ്യവസായം തുടങ്ങി വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തിയാകും നഗരങ്ങള്‍.

1000 കോടി ഡോളര്‍
മരുഭൂമിയില്‍ തയ്യാറാക്കുന്ന പുതിയ നഗരങ്ങള്‍ക്ക് ഓരോന്നിനും ചെലവ് പ്രതീക്ഷിക്കുന്നത് 1000 കോടി ഡോളറാണ്. വന്‍ പ്രൊജക്ടുകള്‍ നടപ്പാക്കി പണം കൊയ്യാനാണ് സൗദിയുടെ നീക്കം. ഇത് എത്രത്തോളം വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കണം.

ചെങ്കടല്‍ റിസോര്‍ട്ടുകള്‍
ചെങ്കടല്‍ തീരത്ത് പ്രത്യേക റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ സൗദി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. 2019ലാണ് ഈ പദ്ധതിക്ക് തുടക്കമിടുക. അതിന് പുറമെയാണ് മരുഭൂമികളില്‍ പ്രത്യേക നഗരങ്ങള്‍ വരുന്നത്.

വിനോദ സഞ്ചാര ഭൂപടം
ചെങ്കടല്‍ തീരം ആഗോള വിനോദ സഞ്ചാര ഭൂപടത്തില്‍ എത്തിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. ഈ മേഖലയ്ക്ക് ചരിത്രപരമായി വന്‍ പ്രാധാന്യമാണുള്ളത്. മതഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ഈ പ്രദേശം വിനോദ സഞ്ചാര മേഖലയ്ക് തുറന്നുകൊടുത്താല്‍ വന്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് സൗദി കരുതുന്നു.

50 ദ്വീപുകള്‍ അലങ്കരിക്കും
ചെങ്കടലിനോട് ചേര്‍ന്ന മരുഭൂമിയിലാണ് ബെല്‍ജിയത്തേക്കാള്‍ വലിയ പ്രദേശം വികസിപ്പിച്ചെടുക്കുന്നത്. 50 ദ്വീപുകള്‍ അലങ്കരിക്കും. മാത്രമല്ല, 34000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. 2022ലാണ് ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാകുക. ഈ പ്രദേശങ്ങള്‍ നിയമങ്ങളില്‍ ചില ഇളവുകളുമുണ്ടാകും. വിദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍.












Click it and Unblock the Notifications