Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയെ അമേരിക്ക പൂട്ടുമോ? ഇന്ത്യയെ പേടിപ്പിച്ച യൂറോപ്പ് എന്തു ചെയ്യും, ഡാറ്റ പുറത്ത്

റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. റഷ്യയുടെ ക്രൂഡ് ഓയില്‍ വാങ്ങി ഇന്ധനമാക്കി മാറ്റി കയറ്റുമതി ചെയ്യുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നാണ് യൂറോപ്പിന്റെ ഭീഷണി. സമാനമായ നിലപാട് തന്നെയാണ് അമേരിക്കയും ആവര്‍ത്തിക്കുന്നത്.

യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ ഇന്ധന എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ യൂറോപ്പിന്റെ ഭീഷണി ഇന്ത്യയെ ബാധിക്കുന്നതുമാണ്. മാത്രമല്ല, ഇന്ത്യന്‍ എണ്ണ കമ്പനിയായ നയാരയില്‍ റഷ്യയുടെ കമ്പനിക്ക് ഓഹരി പങ്കാളിത്തമുള്ളതും തിരിച്ചടിയാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മറ്റൊരു വിവരം. ഇന്ത്യയല്ല, സൗദി അറേബ്യയാണ് റഷ്യയുടെ ഇന്ധന എണ്ണ കൂടുതല്‍ വാങ്ങുന്നത്...

saudi russia india oil deal-

റഷ്യയുടെ സീബോണ്‍ ഫ്യുവല്‍ ഓയില്‍, വാക്കം ഗ്യാസോയില്‍ എന്നിവ കഴിഞ്ഞ മാസം കൂടുതല്‍ കയറ്റുമതി ചെയ്തത് സൗദി അറേബ്യയിലേക്കാണ്. എല്‍എസ്ഇജി ഡാറ്റ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വേനല്‍ കാലമായതിനാല്‍ സൗദിക്ക് വൈദ്യുതി ഉല്‍പ്പാദനത്തിന് കൂടുതല്‍ ഇന്ധനം ആവശ്യമുള്ളതിനാലാണിത്.

നേരത്തെ റഷ്യയുടെ ഇന്ധനം കൂടുതല്‍ വാങ്ങിയത് യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് റഷ്യയുടെ എണ്ണയ്‌ക്കെതിരെ യൂറോപ്പും അമേരിക്കയും ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ റഷ്യയുടെ എണ്ണ കൂടുതലായി എത്തിയത് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുമാണ്.

എന്താണ് സീബോണ്‍ ഫ്യുവല്‍ ഓയില്‍

കപ്പലുകള്‍ വഴി കയറ്റുമതിയും ഇറക്കുമതി ചെയ്യുന്ന എണ്ണയാണ് സീബോണ്‍ ഫ്യുവല്‍ ഓയില്‍. ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോഴാണ് ഇത് ലഭിക്കുക. കപ്പലുകളിലെ ഇന്ധനം, വൈദ്യുതി ഉല്‍പ്പാദനം, വ്യവസായ ശാലകളിലെ ഇന്ധനം എന്നിവയ്ക്ക് വേണ്ടിയാണ് സീബോണ്‍ ഫ്യുവല്‍ ഓയില്‍ ഉപയോഗിക്കുക. ക്രൂഡ് സംസ്‌കരിക്കുമ്പോള്‍ കിട്ടുന്നതു തന്നെയാണ് വാക്കം ഗ്യാസോയിലും. ഗുണമുള്ളതാകാന്‍ ഇവ വീണ്ടും സംസ്‌കരിക്കേണ്ടതുണ്ട്.

ഈ രണ്ട് തരം ഇന്ധനവും കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് കൂടുതല്‍ വാങ്ങിയത് സൗദി അറേബ്യയാണ്. എട്ട് ലക്ഷം മെട്രിക് ടണ്‍ ഇന്ധനമാണ് സൗദി ഇറക്കിയത്. മുന്‍ മാസങ്ങളിലേക്കാള്‍ ഒമ്പത് ശതമാനം കൂടുതലാണിത്. ഇന്ത്യ ഇറക്കിയത് 3.4 ലക്ഷം ടണ്ണും തുര്‍ക്കി ഇറക്കിയത് 2.8 ലക്ഷം ടണ്ണുമാണ്. മുന്‍മാസങ്ങളെ അപേക്ഷിച്ച് രണ്ട് രാജ്യങ്ങളും റഷ്യയുടെ ഇന്ധന എണ്ണ വാങ്ങുന്നത് ജൂണില്‍ കുറഞ്ഞിട്ടുണ്ട്.

സിംഗപ്പൂര്‍, സെനഗല്‍, ചൈന എന്നീ രാജ്യങ്ങളും റഷ്യയുടെ ഇന്ധനം കൂടുതലായി വാങ്ങിയ രാജ്യങ്ങളാണ്. റഷ്യയില്‍ നിന്ന് ആഫ്രിക്ക വഴി ഏഷ്യയിലേക്ക് എത്തിയത് 1.80 ടണ്‍ ഇന്ധനം മാത്രമാണ്. രണ്ട് കപ്പലുകളിലായിട്ടാണ് ഇവ ഏഷ്യയിലേക്ക് വന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ചുമത്തുമെന്ന് യൂറോപ്പും അമേരിക്കയും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ കണക്ക് പുറത്തുവന്നിരിക്കുന്നത്. സൗദിക്കെതിരെ ഇരുവരും നടപടി എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+