കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൌജന്യ കൊവിഡ് വാക്സിനേഷന് സൌദി: അൽ ദാവ ഫാർമസികളിൽ വാക്സിൻ സജ്ജമാക്കും, ലക്ഷ്യം 34 ദശലക്ഷം ജനങ്ങൾ

Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് വാക്സിനേഷനുള്ള നടപടികൾ ശക്തമാക്കി സൌദി അറേബ്യ. ഇതിന്റെ ഭാഗമായി രാജ്യത്തെ ഫാർമസികളിലും വാക്സിൻ ലഭ്യമാക്കും. രാജ്യത്തെ 34 ദശലക്ഷം വരുന്ന ജനങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണിത്. സൌദി ആരോഗ്യമന്ത്രി തൌഫീഖ് അൽ റബയ്യയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ എല്ലാ അൽദവാ ഫാർമസി ഔട്ട് ലെറ്റുകളിൽ നിന്നും സൌദി പൌരന്മാർക്കും പ്രവാസികൾക്കും വാക്സിൻ സ്വീകരിക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ: പോസ്റ്ററുകളെ ഗൌരവത്തോടെ കാണുന്നില്ലെന്ന് ജോസഫ് വാഴക്കൻമൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ: പോസ്റ്ററുകളെ ഗൌരവത്തോടെ കാണുന്നില്ലെന്ന് ജോസഫ് വാഴക്കൻ

വാക്സിനുകൾ ലഭ്യമാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവും അൽ ദാവയും തമ്മിലുള്ള കരാർ ബുധനാഴ്ചയാണ് സൌദി ഒപ്പുവച്ചത്. ഫാർമസി ശൃംഖലയുടെ പ്രതിനിധിയെ ഉദ്ധരിച്ചാണ് നാഷണലിന്റെ റിപ്പോർട്ട്. നേരത്തെയല്ലെങ്കിൽ മാസാവസാനത്തോടെ വാക്സിനുകൾ ലഭ്യമാകുകയും ചെയ്യും.

coronavirus-nurse-prepares-medicin

ആരോഗ്യമന്ത്രി തൌഫിക് അൽ റബിയ പ്രഖ്യാപിച്ച പരിപാടിയിൽ അൽ ദാവ ഫാർമസികളുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും പൗരന്മാർക്കും പ്രവാസികൾക്കും കുത്തിവയ്പ്പ് നടത്താൻ അനുമതിയുണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ ഇതുവരെ 1.1 ദശലക്ഷത്തിലധികം ആളുകൾക്കാണ് കുത്തിവയ്പ് നൽകിയതെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. ഡിസംബർ 17 ന് രാജ്യവ്യാപകമായി വാക്സിനേഷൻ ക്യാമ്പെയിൻ ആരംഭിച്ചതിനുശേഷം നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ സെഹാറ്റി ആപ്പ് വഴി പൗരന്മാർക്കും പ്രവാസികൾക്കും വാക്സിൻ രജിസ്റ്റർ ചെയ്യാനും കഴിയും.

രാജ്യത്ത് 800 ലധികം ഫാർമസി ഔട്ട് ലെറ്റുകളുള്ള അൽ ദാവ ശൃംഖലയുമായി മന്ത്രാലയം ഉണ്ടാക്കിയ ബന്ധം വാക്സിനേഷന്റെ വ്യാപ്തി വർദ്ധിപ്പിക്കും. ജിദ്ദയിൽ പ്രാദേശിക ആരോഗ്യ അതോറിറ്റി വ്യാഴാഴ്ച മുതൽ ഹോം വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. റിയാദിൽ ഗവർണർ അൽ ഹകം കൊട്ടാരത്തിൽ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമുള്ള വാക്സിനേഷനായി വാക്സിൻ സെന്റർ തുറന്നിട്ടുണ്ട്.

റിയാദിലെ അൽ-സീയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഉൾപ്പെടെ നിരവധി സർവകലാശാലകൾ ഉൾപ്പെടെ സ്ഥലങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്. ഈ വർഷം ഹജ്ജ് തീർത്ഥാനത്തോടനുബന്ധിച്ച് ജോലി ചെയ്യുന്നവർക്കും സന്നദ്ധസേവകർക്കും കുത്തിവയ്പ്പ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് വാക്സിനേഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Saudi Arabia came up with new scheme to offer free coronavirus vaccine at pharmacies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X