കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നിര്‍ത്തലാക്കിയ ആനുകൂല്യം സൗദി പുനസ്ഥാപിച്ചു, ഫ്രീ വിസക്കാര്‍ക്കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നിര്‍ത്തലാക്കിയ ആനുകൂല്യം സൗദി പുനസ്ഥാപിച്ചു | Oneindia Malayalam

2018 ന്റെ തുടക്കത്തിലെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ മാത്രം രണ്ടര ലക്ഷം വിദേശികള്‍ സൗദി വിട്ടുപോയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അടുത്ത സപ്തംബര്‍ മുതല്‍ 12 ജോലികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദേശികള്‍ രാജ്യം വിട്ടുപോയിരുന്നു.

<strong>കേരളാ കോണ്‍ഗ്രസ്സുകള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാവുന്നു; കെബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്</strong>കേരളാ കോണ്‍ഗ്രസ്സുകള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാവുന്നു; കെബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്

വിദേശികള്‍ കൂട്ടത്തോട തിരിച്ചുപോകുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്ന് സൗദി വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുടിയേറ്റ നയത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണകൂടം. സ്വകാര്യ മേഖലയിലെ ഫ്രൊഫഷന്‍ മാറ്റ സേവനം വീണ്ടും വിദേശികള്‍ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് സൗദി.

<strong>കോണ്‍ഗ്രസ് മൂന്നിരട്ടിയിലേറെ സീറ്റുകള്‍ നേടും; 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിശക്തമായി തിരിച്ചുവരും</strong>കോണ്‍ഗ്രസ് മൂന്നിരട്ടിയിലേറെ സീറ്റുകള്‍ നേടും; 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിശക്തമായി തിരിച്ചുവരും

സ്വദേശി വല്‍ക്കരണം

സ്വദേശി വല്‍ക്കരണം

12 മേഖലകളിലായിരുന്നു സൗദി സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം പ്രഖ്യാപിച്ചിരുന്നത്. . ഇത് സംബന്ധിച്ച് ഈ വര്‍ഷമാദ്യത്തില്‍ തന്നെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശികള്‍ സൗദിയിലെ ജോലി മതിയാക്കി പോകുകയും ചെയ്തു .എന്നാല്‍ പ്രവാസികള്‍ കൂട്ടമായി രാജ്യംവിടുന്നതില്‍ ഭരണകൂടത്തിന് ആശങ്കയുമുണ്ടായിരുന്നു.

പ്രൊഫഷന്‍ മാറ്റ സേവനം

പ്രൊഫഷന്‍ മാറ്റ സേവനം

ഈ സാഹചര്യത്തിലാണ് നിര്‍ത്തിവെച്ച ചില ആനുകൂല്യങ്ങള്‍ സൗദി വീണ്ടും ലഭ്യമാക്കിയിരിക്കുന്നത്. സ്വദേശി വല്‍ക്കരണം നിര്‍ത്തിവെച്ചപ്പോഴായിരുന്നു സൗദി ഭരണൂകുടം സ്വകര്യ മേഖലയിലെ പ്രൊഫഷന്‍ മാറ്റ സേവനം നിര്‍ത്തിവെച്ചത്. ഇപ്പോള്‍ ഈ ആനുകൂല്യം വീണ്ടും വിദേശികള്‍ക്ക് ലഭ്യമാക്കിയിരിക്കുകയാണ് സൗദി.

ഫ്രീ വിസ

ഫ്രീ വിസ

പ്രഫഷന്‍ മാറ്റം നിര്‍ത്തി വെച്ചത് ഫ്രീ വിസയില്‍ സൗദിയിലെത്തി ജോലി അന്വേഷിക്കുന്ന മലയാളികള്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് തിരിച്ചടിയായിരുന്നു. ഈ സേവനം വീണ്ടും ലഭ്യമാവുന്നതോടെ തൊഴില്‍തേടി രാജ്യത്ത് എത്തുന്ന വിദേശികള്‍ക്ക് വലിയ അനുഗ്രഹം ആവും

മുഹറം ഒന്നുമുതല്‍

മുഹറം ഒന്നുമുതല്‍

പ്രൊഫഷന്‍ മാറ്റ സേവനം വിദേശികള്‍ക്ക് വീണ്ടും ലഭ്യമാവുക മുഹറം ഒന്നുമുതലാണെന്ന് തൊഴില്‍, സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു. വ്യവസ്ഥകളോടെ ആയിരിക്കും സേവനം വീണ്ടും നടപ്പില്‍ വരുത്തുകയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വിദേശികള്‍

വിദേശികള്‍

ഏതെങ്കിലും ഒരു തൊഴില്‍ വിസയിലായിരിക്കും അധികവിദേശികളും സൗദിയില്‍ എത്തുന്നത്. പിന്നീട് വിദ്യാഭ്യാസ യോഗ്യതക്കനുസിരിച്ചുള്ള ജോലികളിലേക്ക് മാറുകയായിരുന്നു മലയാളികളടക്കമുള്ള വിദേശികള്‍ ചെയ്തുവന്നിരുന്നത്. പിന്നീട് സ്വദേശിവത്ക്കരണം നടപ്പിലാക്കിയപ്പോള്‍ ഭരണകൂടം ഈ സേവനം നിര്‍ത്തിവെച്ചിരുന്നു.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍

അടുത്ത മുഹറം ഒന്നുമുതലാണ് സേവനം വീണ്ടും നടപ്പാക്കുന്നത് എങ്കിലും ഇതിന്റെ മുന്നോടിയായി ഇന്നലെ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രൊഫഷന്‍ മാറ്റ സേവനം ലഭ്യമാക്കി തുടങ്ങി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയാമായിട്ടായിരിക്കും പ്രൊഫഷന്‍ മാറ്റം അനുവദിക്കുക എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കമ്പ്യൂട്ടര്‍ സംവിധാനം

കമ്പ്യൂട്ടര്‍ സംവിധാനം

പഴയപോലെ അത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കില്ലെങ്കിലും സേവനം പുനഃസ്ഥാപിക്കുന്നത് ജോലിതേടി രാജ്യത്ത് എത്തുന്നവര്‍ക്ക് വലിയ ആശ്വാസമാവും. പ്രൊഫഷന്‍ മാറ്റത്തിനുള്ള വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് കമ്പ്യൂട്ടര്‍ സംവിധാനം അന്വേഷിച്ച് ഉറപ്പ് വരുത്തിയിട്ടാവും സേവനം അനുവദിക്കുകയുളളു.

രേഖകള്‍

രേഖകള്‍

നിലവിലുള്ള ജോലിയില്‍ നിന്ന് എന്‍ജിനീയറിംഗ്, ആരോഗ്യം, അക്കൗണ്ടിങ് മേഖലയിലേക്കാണ് മാറുന്നതെങ്കില്‍ പ്രായോഗിക പരിശീലനം സംബന്ധിച്ച രേഖകള്‍ ഹാജറാക്കേണ്ടിവരും. വിവിധ വകുപ്പുകളുമായി സഹകിരിച്ചാകും പ്രൊഫഷന്‍ മാറ്റ നടപടി വ്യവസ്ഥകള്‍ പുനസ്ഥാപിക്കുക.

പോര്‍ട്ടല്‍ വഴിയാണ്

പോര്‍ട്ടല്‍ വഴിയാണ്

സ്വദേശ്വവല്‍ക്കരണത്തിന്റെ ഭാഗമായി ക്ഷീണത്തിലായ തൊഴില്‍ വിപണി വീണ്ടും സജീവമാക്കുന്നതിന് വേണ്ടിയാണ് സൗദി ഭരണകൂടത്തിന്റെ ഈ നടപടി. സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ് പ്രൊഫഷന്‍ മാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

70 ശതമാനം

70 ശതമാനം

അതേസമയം ഇളവിന് പുറത്തുള്ള സ്വദേശിവല്‍ക്കരണ നയങ്ങളില്‍ സൗദി നടപടികള്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി സെപ്തംബറില്‍ പുതിയ നയങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ 70 ശതമാനം വിദേശികളെ നിയമിക്കണമെന്ന നിബന്ധനയാണ് കൊണ്ടുവരുന്നത്. ഒരു ജോലിക്കാരന്‍ മാത്രമുള്ള സ്ഥാപനത്തില്‍ സൗദിക്കാരനെ മാത്രമേ ജോലിക്ക് നിര്‍ത്താന്‍ പറ്റൂ.

ഒരാള്‍ സൗദിക്കാരന്‍

ഒരാള്‍ സൗദിക്കാരന്‍

ഒന്നില്‍ കൂടുതല്‍ ജോലിക്കാരുള്ള സ്ഥലങ്ങളിലാണ് 70 ശതമാനം സ്വദേശികളെ ജോലിക്ക് നിര്‍ത്തേണ്ടത്.
രണ്ടു പേര്‍ ജോലിക്കുണ്ടെങ്കില്‍ ഒരാള്‍ സൗദിക്കാരനാകണം. നാലു പേരുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികള്‍ വേണം. 10 പേരുള്ള സ്ഥാപനത്തില്‍ ഏഴ് സ്വദേശികള്‍ വേണം. 100 പേരുള്ള സ്ഥാപനത്തില്‍ 70 സൗദിക്കാര്‍ വേണം.

പിഴ

പിഴ

സാധാരണ പ്രവാസികളുടെ സ്ഥാപനങ്ങളില്‍ 10 ജോലിക്കാര്‍ വരെയുണ്ടാകാം. ഇതില്‍ ഏഴ് പേര്‍ സ്വദേശികളാകണമെന്നാണ് ചട്ടം വരുന്നത്. ചട്ടം ലംഘിക്കുന്നവര്‍ക്ക് പിഴയുണ്ടാകും. ചെറിയ കടകളില്‍ പോലും മുഴുവന്‍ സമയം ഒരു സ്വദേശി ജോലിക്ക് വേണ്ടിവരും. ഇവരുടെ ശമ്പളവും മറ്റും പ്രവാസികള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാകും.

English summary
Saudi Arabia change expatriate profession
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X