കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വെടിവയ്പ്പ്; ആയുധങ്ങളുമായി മൂവര്‍സംഘം, ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു, വിദേശിയും

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയെ നടുക്കി നടുറോഡില്‍ വെടിവയ്പ്പ്. ആയുധവുമായി എത്തിയ മൂവര്‍ സംഘമാണ് ആക്രമണം നടത്തിയത്. വഹാബി സുന്നികള്‍ക്ക് സ്വാധീനമുള്ള മേഖലയിലാണ് സംഭവം. യാഥാസ്ഥിതിക സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പോലീസിന്റെ ചെക്‌പോയിന്റിലേക്ക് വാഹനത്തില്‍ ഇരച്ചെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. വെടിവെയ്പ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയില്‍ ഭീതി പരന്നിരിക്കുകയാണ്. ഇനിയും ആക്രമണം ഭയന്ന് പോലീസ് സുരക്ഷ ശക്തമാക്കി. വിവരങ്ങള്‍ ഇങ്ങനെ....

സംഭവം നടന്നത് ഇങ്ങനെ

സംഭവം നടന്നത് ഇങ്ങനെ

ഖാസിം മേഖലയിലെ ബുറൈദ-തര്‍ഫിയ റോഡിലാണ് സംഭവമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെക് പോയന്റിലേക്ക് വാഹനത്തിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചും വെടിയുതിര്‍ത്തു. നാല് പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു.

 ഉദ്യോഗസ്ഥനും ബംഗ്ലാദേശുകാരനും

ഉദ്യോഗസ്ഥനും ബംഗ്ലാദേശുകാരനും

മൂന്ന് പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. അവര്‍ ആയുധങ്ങള്‍ നിറച്ച വാഹനത്തിലാണ് എത്തിയത്. ചെക്‌പോയന്റിലെത്തിയ ഉടനെ വെടിയുര്‍ത്തിക്കുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു ബംഗ്ലാദേശുകാരനും കൊല്ലപ്പെട്ടു. ബാക്കി രണ്ടുപേര്‍ അക്രമികളാണ്.

വെടിയേറ്റ അക്രമി കസ്റ്റഡിയില്‍

വെടിയേറ്റ അക്രമി കസ്റ്റഡിയില്‍

അക്രമി സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ഇയാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വിട്ട ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യും. സംഭവം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കി. അക്രമം നടന്ന പ്രദേശം വഹാബി വിഭാഗത്തില്‍പ്പെട്ട സുന്നികള്‍ക്ക് സ്വാധീനമുള്ള സ്ഥലമാണ്.

ഖാസിമിന്റെ പ്രത്യേകത

ഖാസിമിന്റെ പ്രത്യേകത

സൗദിയില്‍ വഹാബികള്‍ക്ക് ഏറ്റവും സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് ഖാസിം. ഇവിടെയുള്ള നിരവധി യുവാക്കള്‍ ഉസാമ ബിന്‍ലാദിന്റെ അല്‍ ഖാഇദയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. യമനിലും ഇറാഖിലുമുള്ള സായുധ സംഘങ്ങളില്‍ ഒട്ടേറെ പേര്‍ ഖാസിമിലുള്ളവരാണത്രെ.

വ്യാപക റെയ്ഡ്

വ്യാപക റെയ്ഡ്

സുരക്ഷാ ഉദ്യോഗസ്ഥന്‍ സുലൈമാന്‍ അബ്ദുല്‍ അസീസ് അബ്ദുല്‍ ലത്തീഫ് ആണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വിശദമാക്കി. കൊല്ലപ്പെട്ട ബംഗ്ലാദേശുകാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവം അന്വേഷിക്കുന്നതിന് വന്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മേഖലയില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്. ഏപ്രിലിലും സമാനമായ ആക്രമണമുണ്ടായിരുന്നു.

 അസീറില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

അസീറില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറില്‍ ഏപ്രില്‍ 20നുണ്ടായ ആക്രമണത്തില്‍ നാല് പോലീസുകാരാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍ഖാഇദ, ഐസിസ് പോലുള്ള സംഘങ്ങള്‍ തുടര്‍ച്ചയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തുകയാണ്.

വഹാബികളും ശിയാക്കളും

വഹാബികളും ശിയാക്കളും

സുന്നി വിഭാഗത്തില്‍പ്പെട്ട തീവ്രനിലപാടുകാരാണ് വഹാബികള്‍. ഭരണകൂടം ഇപ്പോള്‍ നടപ്പാക്കുന്ന പല പരിഷ്‌കാരങ്ങള്‍ക്കും അവര്‍ എതിരാണ്. മാത്രമല്ല, അറബ് ലോകത്തെ പല സായുധ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും ഇവര്‍ തന്നെ. ഒരുഭാഗത്ത് ഇവരാണ് സൗദി സുരക്ഷാ വിഭാഗത്തെ ആക്രമിക്കുന്നത്. മറുഭാഗത്ത് ശിയാക്കളിലെ സായുധ സംഘങ്ങളും ആക്രമണം നടത്തുന്നു.

English summary
Saudi Arabia checkpoint shootout leaves four dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X