കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സിനിമാ തിയേറ്റര്‍ ഒരുങ്ങി; 15 നഗരങ്ങളില്‍ 40 സിനിമാഹാളുകള്‍, ഡിജെ പാര്‍ട്ടിയും വരുന്നു!!

പരീക്ഷണാടിസ്ഥാനത്തില്‍ അനിമേഷന്‍ സിനിമകള്‍ അടുത്തിടെ സൗദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇനി വാണിജ്യ സിനിമകളുമെത്തുമെന്നാണ് വിവരങ്ങള്‍.

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ ഇനി സിനിമയും ഡി.ജെ പാർട്ടികളും | Oneindia Malaylama

റിയാദ്: ദശാബ്ദങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ ഒരുങ്ങി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സിനിമാ തിയേറ്ററുകള്‍ തുറക്കാനാണ് തീരുമാനം. ആദ്യ തിയേറ്റര്‍ റിയാദില്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. തിയേറ്റര്‍ നിര്‍മാണത്തിന് കോടികളാണ് സൗദി ഭരണകൂടം മുടക്കുന്നത്. ഇതിനെല്ലാം പുറമെ ഡിജെ പാര്‍ട്ടികളും സൗദിയില്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും അതുവഴി വിദേശികളായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സൗദി അറേബ്യ ഇതുവരെ പുലര്‍ത്തിപ്പോന്ന എല്ലാ മതചിട്ടകളും ഇപ്പോള്‍ പൊളിച്ചെഴുതുകയാണ്. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്‌സുമായി സഹകരിച്ചാണ് തിയേറ്ററുകള്‍ വ്യാപകമായി തുറക്കുന്നത്. ഏത് തരം സിനിമകളാണ് സൗദിയില്‍ പ്രദര്‍ശിപ്പിക്കുക...?

എല്ലായിടത്തും സിനിമാഹാള്‍

എല്ലായിടത്തും സിനിമാഹാള്‍

സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സിനിമാ ശാലകള്‍ നിര്‍മിക്കാനാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും എഎംസിയും തമ്മിലുണ്ടാക്കിയ കരാര്‍. അടുത്ത അഞ്ചു വര്‍ഷത്തിനകം 40 തിയേറ്ററുകള്‍ നിര്‍മിക്കും. 2030 ആകുമ്പോഴേക്കും എണ്ണം 100 ആക്കി ഉയര്‍ത്തും. ഈ മാസം 18നാണ് ആദ്യ തിയേറ്റര്‍ റിയാദില്‍ തുറക്കുക. കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ജില്ലയിലായിരിക്കും സിനിമാ ഹാള്‍ വരുന്നതെന്നാണ് വിവരം. സിംഫണി കണ്‍സേര്‍ട്ട് ഹാളിന് തീരുമാനിച്ച സ്ഥലത്തുതന്നെയാകും സിനിമാ തിയേറ്ററും സ്ഥാപിക്കുക. 35 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നത്.

ഡിജെ പാര്‍ട്ടികളും

ഡിജെ പാര്‍ട്ടികളും

സിനിമാ നിരോധനം നീക്കി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സൗദി ഭരണകൂടം പ്രഖ്യാപനം നടത്തിയത്. ഉടനെ സിനിമാ പ്രദര്‍ശനം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ശേഷം അനിമേഷന്‍ സിനിമകളുടെ പ്രദര്‍ശനം നടന്നിരുന്നു. 1980കളിലാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനം നിരോധിച്ചത്. മത നേതാക്കളുടെ ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ സൗദി ഏറെ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് സിനിമ വീണ്ടുമെത്തുന്നത്. മാത്രമല്ല, ഡിജെ പാര്‍ട്ടിയും സൗദിയില്‍ ആരംഭിക്കുമെന്നാണ് വിവരങ്ങള്‍. ചെങ്കടല്‍ തീരത്തെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലായിരിക്കും ഡിജെ പാര്‍ട്ടിയും വരിക. അടുത്ത ജൂണില്‍ ഇതാരംഭിക്കുമെന്നാണ് വിവരം.

യാഥാസ്ഥിതികരുടെ നിലപാട്

യാഥാസ്ഥിതികരുടെ നിലപാട്

സൗദി അറേബ്യ ഇതുവരെ പിന്തുടര്‍ന്നിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നു വഴിമാറി സഞ്ചരിക്കുകയാണിപ്പോള്‍. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് ഒഴിവാക്കിയത്്. മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷന്‍ 2030 എന്ന പേരില്‍ സമ്പൂര്‍ണ പരിഷ്‌കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പാക്കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന് പുതിയ വരുമാനമാര്‍ഗമാകും സിനിമാ പ്രദര്‍ശനമെന്ന് കരുതുന്നവരും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

ഇനി വിനോദം തടയാനാകില്ല

ഇനി വിനോദം തടയാനാകില്ല

സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് മതവിരുദ്ധമാണെന്ന് അഭിപ്രായമുള്ള നിരവധി പണ്ഡിതന്‍മാരുണ്ട്. ഈ അഭിപ്രായം ശക്തിപ്പെട്ടപ്പോഴാണ് 1980കളില്‍ സൗദിയില്‍ സിനിമ നിരോധിച്ചത്. ഇനിയും വിനോദങ്ങളില്‍ നിന്നു ജനത്തെ തടഞ്ഞുനിര്‍ത്തുന്നത് ഗുണം ചെയ്യില്ല എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. സൗദിയില്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്കുണ്ടായിരുന്നത്. അതേസമയം, സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കില്ല. യുട്യൂബും സിനിമ ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിനിമാശാലകളിലെ പ്രദര്‍ശനം നിരോധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സൗദി സംവിധായകര്‍ അഭിപ്രായപ്പെട്ടിരുന്നു.

 വിദേശത്ത് സിനിമ കാണുന്ന സൗദിക്കാര്‍

വിദേശത്ത് സിനിമ കാണുന്ന സൗദിക്കാര്‍

അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് സൗദി അറേബ്യ. ഇവിടെ സിനിമ വീണ്ടും എത്തുന്നത് സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുമെന്നാണ് കരുതുന്നത്. സൗദി അറേബ്യയിലുള്ളവര്‍ നിലവില്‍ അയല്‍രാജ്യങ്ങളിലെത്തിയാല്‍ പുത്തന്‍ സിനിമകള്‍ കാണാറുണ്ട്. യുഎഇയിലും ബഹ്‌റൈനിലും സിനിമ കാണുന്ന സൗദിക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ പണ്ഡിത സമൂഹം മനസിലാക്കണമെന്ന് സൗദി അറേബ്യ ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി അധ്യക്ഷന്‍ അഹ്മദ് അല്‍ ഖാതിബ് പറഞ്ഞു.

സൗദി പണം പുറത്തേക്ക് ഒഴുകില്ല

സൗദി പണം പുറത്തേക്ക് ഒഴുകില്ല

സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും തുക സ്വന്തം രാജ്യത്തിന് തന്നെ കിട്ടുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ നിരോധനം നീക്കിയത്. വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ സൗദി ഇനിയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത് 267 കോടി ഡോളറാണ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നാണ് ഇത്രയും തുക ചെലവിടുന്നത്. വിദേശികളെയും അതുവഴി വിദേശപണവും രാജ്യത്തേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഏത് തരം സിനിമകള്‍

ഏത് തരം സിനിമകള്‍

സൗദിയില്‍ സ്ത്രീ-പുരുഷന്‍മാര്‍ ഇടകലരുന്ന പരിപാടികള്‍ക്ക് നിരോധനമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ചില ഇളവുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളും പിന്നീട് നടന്നു. സിനിമാശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ചിരുന്ന് സിനിമ കാണാന്‍ സാധിക്കുമോ എന്നകാര്യം വ്യക്തമല്ല. മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നുള്ള എല്ലാതരം സിനിനമകളും പ്രദര്‍ശിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ അനിമേഷന്‍ സിനിമകള്‍ അടുത്തിടെ സൗദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇനി വാണിജ്യ സിനിനകളുമെത്തുമെന്നാണ് വിവരങ്ങള്‍. ഇന്ത്യയുള്‍പ്പെടുയുള്ള രാജ്യങ്ങളും സൗദിയിലെ സിനിമാശാലകളുടെ വരവ് ആകാംക്ഷയോടെയാണ് കാണുന്നത്. നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നരാജ്യമാണ് സൗദി.

യുഎഇ ഡ്രൈവിങ് ലൈസന്‍സ് മതി; ലോകത്തെവിടെയും വാഹനം ഓടിക്കാം, ഇരുപതും അറബ് രാജ്യങ്ങള്‍യുഎഇ ഡ്രൈവിങ് ലൈസന്‍സ് മതി; ലോകത്തെവിടെയും വാഹനം ഓടിക്കാം, ഇരുപതും അറബ് രാജ്യങ്ങള്‍

English summary
Saudi Arabia's first cinema in decades to open on April 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X