Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീതി പരത്തി വീണ്ടും പുതിയ കൊറോണ; സൗദി അതിര്‍ത്തി അടച്ചു, കുവൈത്തും!! അതിവേഗ വ്യാപന സാധ്യത

റിയാദ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗ വ്യാപനത്തിന് സാധ്യതയുണ്ടെന്ന വിവരം വന്നതിന് പിന്നാലെ ശക്തമായ മുന്‍കരുതല്‍ നടപടിയുമായി സൗദി അറേബ്യ. ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. നേരത്തെ കൊറോണ വ്യാപന ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പിന്നീട് ഇളവുകള്‍ നല്‍കുകയും ചെയ്തിരുന്നു സൗദി. ഇപ്പോള്‍ വീണ്ടും ശക്തമായ നിയന്ത്രണം വരികയാണ്. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

Recommended Video

cmsvideo
    അതിർത്തകളെല്ലാം അടച്ചുപൂട്ടി സൗദി..ഭീതിയിൽ ലോകജനത | Oneindia Malayalam
    അതിര്‍ത്തികള്‍ അടച്ച് സൗദി

    അതിര്‍ത്തികള്‍ അടച്ച് സൗദി

    അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കര, കടല്‍ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളും.

    ഇളവ് ഇങ്ങനെ

    ഇളവ് ഇങ്ങനെ

    എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഇളവുണ്ട്. സൗദിയില്‍ ഇപ്പോഴുള്ള വിദേശ വിമാനങ്ങള്‍ക്ക് പുറത്തേക്ക് പോകാന്‍ അനുമതി നല്‍കും. തിരിച്ചെത്താന്‍ അനുമതിയുണ്ടാകില്ല. നിലവില്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. അതിന് ശേഷം ഒരാഴ്ചകൂടി നീട്ടിയേക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

    ബ്രിട്ടനില്‍ സ്ഥിരീകരിച്ചു

    ബ്രിട്ടനില്‍ സ്ഥിരീകരിച്ചു

    കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയെന്ന് ഞായറാഴ്ചയാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബ്രിട്ടനില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യൂറോപ്പിലെ പല രാജ്യങ്ങളും. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി എന്നോണം സൗദിയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

    രണ്ടാഴ്ച ഐസൊലേഷനില്‍ കഴിയണം

    രണ്ടാഴ്ച ഐസൊലേഷനില്‍ കഴിയണം

    ഡിസംബര്‍ എട്ട് മുതലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടത്. ഞായറാഴ്ചയാണ് ബ്രിട്ടന്‍ സ്ഥിരീകരിച്ചത്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ രണ്ടാഴ്ച ഐസൊലേഷനില്‍ കഴിയണം. അഞ്ച് ദിവസം കൂടുമ്പോള്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുകയും വേണം.

    കുവൈത്തിലും നിയന്ത്രണം

    കുവൈത്തിലും നിയന്ത്രണം

    ബ്രിട്ടനില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് കുവൈത്തും നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് ലക്ഷം പേരാണ് കൊറോണ ബാധിച്ച് യൂറോപ്പില്‍ മരിച്ചത്. അടുത്തിടെയാണ് പുതിയ തരം കൊറോണ വൈറസ് യൂറോപ്പില്‍ കണ്ടെത്തിയത്. അതിവേഗം വ്യാപിക്കുന്ന വൈറസ് ആണിതെന്ന് ഗവേഷകര്‍ സൂചന നല്‍കിക്കഴിഞ്ഞു. വാക്‌സിനുകള്‍ പുതിയ കൊറോണയെ പ്രതിരോധിക്കുമോ എന്ന് വ്യക്തമല്ല.

    വാക്‌സിനേഷന്‍ തുടങ്ങി

    വാക്‌സിനേഷന്‍ തുടങ്ങി

    സൗദി അറേബ്യയില്‍ മൂന്ന് ഘട്ടങ്ങളായി കൊറോണ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിന് തുടക്കമിട്ടുകഴിഞ്ഞു. ഫൈസര്‍, ബയോടെക് വാക്‌സിനുകള്‍ സൗദി അറേബ്യയില്‍ എത്തി. മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് സൗദിയില്‍ കൊറോണ ബാധിച്ചത്. 6000ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. ഗള്‍ഫില്‍ കൂടുതല്‍ പേര്‍ മരിച്ചത് സൗദിയിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+