കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ ഒരാഴ്ചകൂടി അടച്ചിടും; യാത്ര നിരോധനം തുടരാന്‍ തീരുമാനം, വിദേശികള്‍ക്ക് രാജ്യംവിടാം

Google Oneindia Malayalam News

റിയാദ്: കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെ ഒരാഴ്ച കൂടി അതിര്‍ത്തികള്‍ അടച്ചിടാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ തുറക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു എന്ന് പല രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞാഴ്ച അതിര്‍ത്തി അടയ്ക്കാന്‍ സൗദി തീരുമാനിച്ചത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഒരാഴ്ച കൂടി നീട്ടി.

Recommended Video

cmsvideo
സൗദി അറേബ്യ ഇനിയും അടച്ചിടും | Oneindia Malayalam
13

സൗദിക്കാരല്ലാത്തവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാന്‍ അനുമതിയുണ്ടാകും. ഇന്ത്യയുടെ വന്ദേഭാരത് മിഷന്‍ വീണ്ടും ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നില്‍ക്കെയാണ് പെട്ടെന്ന് അതിര്‍ത്തി അടച്ച് ഉത്തരവ് വന്നത്. വിദേശത്ത് നിന്ന് സൗദിയിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ല. അതേസമയം, സൗദി വിട്ടു പോകാന്‍ അവസരമുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും സാഹചര്യം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും.

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

ബ്രിട്ടനിലാണ് പുതിയ കൊറോണ വകഭേദം കണ്ടെത്തിയത്. മറ്റുള്ള രാജ്യങ്ങളിലും പിന്നീട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ നിരീക്ഷണത്തിലാണ്. തൊട്ടുപിന്നാലെയാണ് അതിര്‍ത്തി അടച്ചത്. സൗദിയില്‍ ഇതുവരെ പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ജോര്‍ദാനില്‍ ഞായറാഴ്ച രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ ദമ്പതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലബ്‌നാനില്‍ വെള്ളിയാഴ്ച പുതിയ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവരും ബ്രിട്ടനില്‍ നിന്നെത്തിയവരാണ്.

ബ്രിട്ടനിലേക്കുള്ള യാത്രകള്‍ 50 രാജ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയും ഇതില്‍പ്പെടും. സൗദിക്ക് പുറമെ, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും അതിര്‍ത്തി അടച്ചിരുന്നു. ഒമാന്‍ ചൊവ്വാഴ്ച അതിര്‍ത്തി തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

English summary
Saudi Arabia Closed Border and Stop Flights restriction extend for One week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X