സൗദിയില്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് ഗ്രീന്‍ കാര്‍ഡ് പദ്ധതി വരുന്നു
റിയാദ്: എണ്ണവിലത്തകര്‍ച്ച് പരിഹരിക്കാന്‍ എമ്മേതര വരുമാന മാര്‍ഗങ്ങള്‍ അവലംഭിക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്‍കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. അമേരിക്കയിലുള്ളതുപോലെ പ്രവാസികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് കൊണ്ടുവരാനാണ് നീക്കം.
ഉപകിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ അദ്ദേഹം തയ്യാറായില്ല.

കൂടാതെ തൊഴിലുടമകള്‍ക്ക് അനുവദിച്ചതില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പദ്ധതികളും സര്‍ക്കാറിന് കുടുതല്‍ വരുമാനം ഉണ്ടാക്കും. പ്രതിവര്‍ഷം രണ്ടായിരം കോടി ഡോളറിന്‍രെ അധിക വരുമാനമാണ് ഉണ്ടാകുക.
2020 ഓടെ നൂറ് ബില്യണ്‍ ഡോളര്‍ എന്ന് നിലയിലേക്ക് എണ്ണേതര വരുമാനം ഉയര്‍ത്താനാകുമെന്നും സൗദി കണക്കു കൂട്ടുന്നു. സൗദിയില്‍ നിലവില്‍ ഒരു കോടിയിലേറെ വിദേശ തൊഴിലാളികളാണ് ഉള്ളത്.












Click it and Unblock the Notifications