കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുന്നും ഭക്ഷണവും ഇല്ലാതെ യെമനികളെ സൗദി പട്ടിണിക്കിട്ട് കൊല്ലുമോ? ജീവന് വേണ്ടിയുള്ള കരച്ചിൽ...

  • By Desk
Google Oneindia Malayalam News

സനാ: യെമന്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഹൂത്തി വിമതര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അതിന് സൗദി അറേബ്യ നല്‍കുന്ന തിരിച്ചടികളും യെമനെ നാശോന്‍മുഖമാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെ വെല്ലുവിളികളും ആക്രമണങ്ങളും തുടരുന്നു.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾസൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

ദിവസങ്ങളായി യെമനിലെ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. റിയാദിന് നേര്‍ക്ക് ഹൂത്തി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ യെമനിലേക്കുള്ള മരുന്ന് വിതരണവും ഭക്ഷണ വിതരണവും പൂര്‍ണമായും നിലച്ചു.

ചില്ലറിനെ ചില്ലറയാക്കി ലോക സുന്ദരിക്കും ട്രോൾ; എല്ലാത്തിനും പിന്നിൽ മോദി സര്‍ക്കാർ... കുമ്മനടി വേറെചില്ലറിനെ ചില്ലറയാക്കി ലോക സുന്ദരിക്കും ട്രോൾ; എല്ലാത്തിനും പിന്നിൽ മോദി സര്‍ക്കാർ... കുമ്മനടി വേറെ

യുദ്ധക്കെടുതിക്കൊപ്പം പകര്‍ച്ച വ്യാധികളും യെമനില്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ട് സൗദിയോട് വിലക്ക് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായാണ് സൗദി പ്രതികരിച്ചതെങ്കിലും ഇതുവരെ വിലക്ക് നീക്കിയിട്ടില്ല.

രണ്ടാഴ്ച

രണ്ടാഴ്ച

രണ്ടാഴ്ച മുമ്പാണ് സൗദിക്ക് നേരെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇതിനെ സൗദി തകര്‍ത്തെങ്കിലും മേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് അത് വഴിവക്കുകയായിരുന്നു. ഇറാന്റെ നിര്‍ദ്ദേശപ്രകാരം ആണ് മിസൈല്‍ ആക്രമണം നടത്തിയത് എന്നാണ് സൗദിയുടെ ആരോപണം.

കടുത്ത ക്ഷാമം

കടുത്ത ക്ഷാമം

തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകര്‍ന്ന് കിടക്കുകയാണ് ഹൂത്തി അധീനതയിലുള്ള വടക്കന്‍ യെമന്‍. യുദ്ധക്കെടുതികള്‍ക്കൊപ്പം കടുത്ത ഭക്ഷ്യ ക്ഷാമവും നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള സംവിധാനങ്ങളൊന്നും അവിടെ ലഭ്യവും അല്ല.

പകര്‍ച്ച വ്യാധികള്‍

പകര്‍ച്ച വ്യാധികള്‍

കൊടിയ ക്ഷാമത്തോടൊപ്പം പകര്‍ച്ച വ്യാധികളും പടരുകയാണ്. ഇപ്പോള്‍ തന്നെ യുദ്ധത്തിലും പകര്‍ച്ച വ്യാധികളിലും ആയി ആയിരങ്ങള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. കോളറ പടര്‍ന്നുപിടിക്കുന്നത് പ്രതിരോധിക്കാനാകാതെ കുഴയുകയാണ് യെമന്‍.

എല്ലാം തയ്യാര്‍, പക്ഷേ...

എല്ലാം തയ്യാര്‍, പക്ഷേ...

രണ്ട് കപ്പലുകളിലായി ഭക്ഷണവും മരുന്നും എല്ലാം യെമനില്‍ എത്തിക്കാന്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. ഹോദിദാഗിലെ ഡോക്കില്‍ സൗദി സഖ്യത്തിന്റെ അനുമതിക്കായി കപ്പലുകള്‍ കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സൗദി വിലക്ക് നീങ്ങുന്ന നിമിഷം ഈ കപ്പലുകള്‍ യെമനിലേക്ക് കുതിക്കും.

വിമാനത്തിന് വിലക്കില്ലെന്ന്

വിമാനത്തിന് വിലക്കില്ലെന്ന്

യെമന്‍ തലസ്ഥാനമായ സനായിലെ വിമാനത്താവളത്തിനുള്ള വിലക്ക് പിന്‍വലിച്ചതായി സൗദി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവിടെ ഒരു വിമാനവും ഇറങ്ങിയിട്ടില്ലെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുറമുഖ വിലക്കുകള്‍ നീക്കുമെന്ന വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

സൗദിയുടെ ഭയം

സൗദിയുടെ ഭയം

ഹൂത്തി വിമതര്‍ക്ക് ആയുധങ്ങള്‍ കിട്ടാതാക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് വ്യോമ, നാവിക വിലക്ക് ഏര്‍പ്പെടുത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വാണിജ്യ കപ്പലുകളെ യെമന്‍ തീരത്ത് അടുക്കാന്‍ അനുവദിക്കുകയില്ലെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ കപ്പലുകള്‍ വഴി ഹൂത്തികള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തുമോ എന്നതാണ് സൗദിയുടെ ഭയം.

English summary
Aid agencies said Saudi Arabia had not fulfilled its promise to reopen humanitarian aid corridors into northern Yemen on Thursday, leaving the main aid lifeline closed for tens of thousands of starving people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X