സൗദിയിലെ അസിര്‍ പ്രവിശ്യയില്‍ വിമത ആക്രമണം, സൈനികന്‍ കൊല്ലപ്പെട്ടു
റിയാദ്: സൗദിയിലെ അസിര്‍ പ്രവിശ്യയില്‍ യെമന്‍ വിമതരുമായുണ്ടായ ഏറ്റമുട്ടലില്‍ സൗദി സൈനികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സൗദിയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അസിര്‍ പ്രവിശ്യയില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് മേല്‍ യെമന്‍ വിമതര്‍ നിറയൊഴിയ്ക്കുന്നത് തുടര്‍ സംഭവമായി മാറിയിട്ടുണ്ട്.
ബുധനാഴ്ച നടന്ന ഏറ്റമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. അസിറിലെ അല്‍ റബോവയിലാണ് സംഭവം. യെമന്‍ വിമതര്‍ക്കെതിരെ സൗദി നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടി നേരിടുന്നുണ്ട്. സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് മിസൈല്‍ ആക്രമണവും വെടിവയ്പ്പും നടത്തിയാണ് വിമതര്‍ തിരിച്ചടിയ്ക്കുന്നത്.

സനാ, ലാഹ്ജി, ജാഫ്, ഹാജ, സദാ തുടങ്ങിയ യെമന്‍ പ്രവിശ്യകളില്‍ സൗദിയും വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യെമനിലെ മാരിബ് പ്രവിശ്യയില്‍ സൗദി സൈനിക ക്യാമ്പിന് നേരെ വിമതര്‍ ആക്രമണം നടത്തിയിരുന്നു. സൈനികര്‍ കൊല്ലപ്പെട്ടതായും യെമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ ഇക്കാര്യം സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications