കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ പൂട്ടുമോ അതോ ആയുധം വാങ്ങുമോ? സൗദി രാജകുമാരന്‍ ഖത്തറില്‍, നിര്‍ണായക ചര്‍ച്ച

Google Oneindia Malayalam News

ദോഹ: ജിസിസി പര്യടനത്തിലുള്ള സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറില്‍. യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ബുധനാഴ്ച രാത്രി ദോഹയിലെത്തിയ ബിന്‍ സല്‍മാന്‍ ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തി.

മേഖലയെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം. അതേസമയം, ഉപരോധം അവസാനിപ്പിച്ച ശേഷം ആദ്യമായിട്ടാണ് സൗദി കിരീടവകാശി ഖത്തറിലെത്തുന്നത്. മാത്രമല്ല, കിരീടവകാശിയായ ശേഷം ഇത് ബിന്‍ സല്‍മാന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനം കൂടിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

മരക്കാര്‍ വലിയ പ്രതീക്ഷയായിരുന്നു... നിരാശപ്പെടുത്തി; ഓര്‍മയില്‍ ഒരു സീന്‍ മാത്രമെന്ന് ടിഎന്‍ പ്രതാപന്‍മരക്കാര്‍ വലിയ പ്രതീക്ഷയായിരുന്നു... നിരാശപ്പെടുത്തി; ഓര്‍മയില്‍ ഒരു സീന്‍ മാത്രമെന്ന് ടിഎന്‍ പ്രതാപന്‍

1

ദിവസങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് പര്യടനത്തിന് തുടക്കമിട്ടത്. ഒമാനില്‍ തുടങ്ങിയ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം യുഎഇയിലെത്തി. മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. ഇനി ബഹ്‌റൈനും കുവൈത്തും സന്ദര്‍ശിച്ച ശേഷം സൗദിയിലേക്ക് മടങ്ങും. ശേഷമായിരിക്കും ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി നടക്കുക.

2

2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ബഹ്‌റൈനും യുഎഇയും ഈജിപ്തുമായിരുന്നു ഉപരോധം പ്രഖ്യാപിച്ച മറ്റു രാജ്യങ്ങള്‍. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഈ വര്‍ഷം ആദ്യത്തില്‍ ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിച്ചു. അതിന് ശേഷം പലതവണ ഖത്തര്‍ അമീര്‍ സൗദി സന്ദര്‍ശിച്ചിരുന്നുവെങ്കിലും സൗദി കിരീടവകാശി ഖത്തറിലെത്തുന്നത് ആദ്യമായിട്ടാണ്.

3

ഉപരോധം പിന്‍വലിച്ച ശേഷം സൗദിയും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ യുഎഇയും ബഹ്‌റൈനും ഇതുവരെ അംബാസഡര്‍മാരെ നിയമിച്ചിട്ടില്ല. സൗദി, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ ഖത്തര്‍ പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ബഹ്‌റൈനിലേക്കുള്ള യാത്ര ഇതുവരെ സാധ്യമായിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

4

ഇറാനുമായി ശത്രുതയിലുള്ള രാജ്യമാണ് സൗദി അറേബ്യ. ഇറാനുമായി അടുപ്പത്തിലുള്ള രാജ്യമാണ് ഖത്തര്‍. സൗദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ബിന്‍ സല്‍മാന്റെ ദോഹ സന്ദര്‍ശനത്തില്‍ ഇറാന്‍ വിഷയം പ്രധാന ചര്‍ച്ചയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

30 സീറ്റില്‍ പണി കിട്ടും!! എന്തു ചെയ്യുമെന്ന് ബിജെപി; നഗരങ്ങളിലെ രാപ്പാര്‍ക്കല്‍ എംഎല്‍എമാര്‍ക്ക് തിരിച്ചടി30 സീറ്റില്‍ പണി കിട്ടും!! എന്തു ചെയ്യുമെന്ന് ബിജെപി; നഗരങ്ങളിലെ രാപ്പാര്‍ക്കല്‍ എംഎല്‍എമാര്‍ക്ക് തിരിച്ചടി

5

ഇറാന്‍ വിഷയത്തില്‍ ജിസിസിയില്‍ രണ്ടു നിലപാടുകളാണുള്ളത്. മൂന്ന് രാജ്യങ്ങള്‍ ഇറാനുമായി അകലാതെ നില്‍ക്കുന്നു. മൂന്ന് രാജ്യങ്ങള്‍ ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നു. സൗദിയും യുഎഇയും ബഹ്‌റൈനും ഇറാനുമായി അകല്‍ച്ചയിലാണ്. കുവൈത്തും ഖത്തറും ഒമാനും ഇറാനുമായി ബന്ധം തുടരുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സൗദി-ഖത്തര്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

6

സൗദി അറേബ്യ നേരിടുന്ന വലിയ വെല്ലുവിളിയാണ് യമനിലെ ഹൂത്തി വിമതര്‍. ഇവര്‍ നിരന്തരം സൗദിക്ക് നേരെ ആക്രമണം തുടരുകയാണ്. സൗദി സൈന്യം യമിനില്‍ ഹൂത്തികളെയും ആക്രമിക്കുന്നുണ്ട്. ഹൂത്തികളെ തുരത്താന്‍ യൂറോപ്പ്-അമേരിക്ക-ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യ സൈനിക-ആയുധ സഹായം ചോദിക്കുമെന്ന് അടുത്തിടെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിന്‍ സല്‍മാന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഇക്കാര്യം ചര്‍ച്ചയായോ എന്ന് വ്യക്തമല്ല.

നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

7

സൗദി അറേബ്യയ്ക്കും ഖത്തറിനും വിഷന്‍ 2030 എന്ന പദ്ധതിയുണ്ട്. ഈ പദ്ധതികളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ ജിസിസി ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ട തയ്യാറാക്കുന്നതിന് കൂടിയാണ് ബിന്‍ സല്‍മാന്റെ ജിസിസി പര്യടനം. ഈ മാസം സൗദിയില്‍ ആയിരിക്കും ജിസിസി ഉച്ചകോടി. ബഹ്‌റൈനും ഖത്തറും തമ്മിലുള്ള യാത്രാ-നയതന്ത്ര ബന്ധം അതിന് മുമ്പ് പുനഃസ്ഥാപിക്കുമെന്നാണ് വിവരം.

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India

English summary
Saudi Arabia Crown Price Muhammad Bin Salman Arrived Qatar; Iran, Yemen and GCC Summit Agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X