സൗദിയില്‍ വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് മുഹമ്മദ് ബിന്‍ സല്മാന്; റിയാദിന്റെ മുഖച്ഛായ മാറും
ഹരിതവല്‍ക്കരണം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടാല്‍ റിയാദിന്റെ മുഖച്ഛായ തന്നെ മാറും എന്നുറപ്പാണ്

റിയാദ്: റിയാദിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ പോകുന്ന വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. റിയാദിനെ ആഗോള മഹാനഗരമാക്കാനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുമുള്ള പദ്ധതികളാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഡൗണ്ടൗണ് റിയാദില്‍ ആരംഭിക്കാനാണ് ശ്രമം.
രാഷ്ട്രത്തെ നവീകരിക്കാനും എണ്ണ കയറ്റുമതി വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള വിഷന്‍ 2030 പദ്ധതി പ്രകാരം മൊത്തം 800 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ന്യൂ മുറബ്ബ ഡെവലപ്മെന്റ് കമ്പനിയുടെ പദ്ധതിയില്‍ ഒരു മ്യൂസിയം, ടെക്നോളജി ആന്‍ഡ് ഡിസൈന്‍ യൂണിവേഴ്സിറ്റി, മള്‍ട്ടി പര്‍പ്പസ് ഇമ്മേഴ്സീവ് തിയേറ്റര്‍, 80-ലധികം സാംസ്കാരിക വിനോദ വേദികള്‍ എന്നിവ ഉള്‍പ്പെടും എന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

2023 ല്‍ പൂര്‍ത്തിയാക്കും
2023 ല്‍ ഡൗണ്ടൗണ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2023 ല്‍ ആണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എക്സ്പോനടക്കുന്നത്. ഇതിന് മുന്നോടിയായി ഡൗണ്ടൗണ് പൂര്‍ത്തിയാക്കും. റിയാദിന്റെ വടക്ക് പടിഞ്ഞാറായി 19 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിക്കുന്നതും ലക്ഷക്കണക്കിന് പേര്‍ക്ക് താമസസൗകര്യം നല്‍കുകയും ചെയ്യുന്നതായിരിക്കും പദ്ധതി.

പുതിയ വരുമാന മാര്‍ഗം
സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ക്കും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും പിന്തുണ നല്‍കാനും സമ്പദ്വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനുമുള്ള സൗദി സോവറിന്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പദ്ധതികള്‍ക്ക് കീഴിലാണ് ഇതെല്ലാം വരിക. ഇത് എണ്ണ ഇതര ജിഡിപിയിലേക്ക് 180 ബില്യണ്‍ റിയാല്‍ (48.00 ബില്യണ്‍ ഡോളര്‍) കൂട്ടിച്ചേര്‍ക്കും.

334,000 പുതിയ തൊഴിലവസരങ്ങള്‍
കൂടാതെ 2030 ഓടെ 334,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നുമാണ് മുഹമ്മദ് ബിന്‍ സല്മാന് പ്രതീക്ഷിക്കുന്നത്. ന്യൂ മുറബ്ബ പദ്ധതി സുസ്ഥിരത എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് രൂപീകരിക്കുന്നത്. സൈക്ലിംഗ് പാതകള്‍ ഇവയില്‍ ഉണ്ടായിരിക്കും. ഇത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കും എന്നും സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. ഭാവിയിലെ നഗരം എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കുന്നതിന് ഹരിതവത്ക്കരണം പദ്ധതിയിലെ പ്രധാന ലക്ഷ്യമായിരിക്കും.

മെഗാ ടൗണ്‍ എന്ന സങ്കല്പം
14 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓഫീസ് സമുച്ചയങ്ങള്‍, 18 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കമ്യൂണിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയുള്ള ഡൗണ്ടൗണില് സുഗമമായ യാത്ര സൗകര്യവും ഏര്‍പ്പെടുത്തും. പദ്ധതി പ്രദേശത്ത് നിന്ന് എയര്‍പോര്‍ട്ടിലേക്ക് 20 മിനിറ്റ് മാത്രമെ യാത്ര വേണ്ടി വരൂ.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications