കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോര്‍ട്‌സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍

Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുയാണ് ഒരു ചിത്രം. ജിസിസിയിലെ മൂന്ന് പ്രബല രാജ്യങ്ങളുടെ തലപ്പത്തുള്ളവരുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ആരൊക്കെയാണ് ഈ ചിത്രത്തിലുള്ളത് എന്ന ചോദ്യത്തോടെയാണ് പലരും ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. അപൂര്‍വമായ ചിത്രമാണിതെന്ന് മാത്രമല്ല, വര്‍ഷങ്ങളായി ഭിന്നിച്ചുനിന്നിരുന്നവര്‍ വീണ്ടും ഒന്നിച്ച ശേഷമുള്ള അസുലഭ മുഹൂര്‍ത്തം കൂടിയാണിത്.

സൗദി അറേബ്യന്‍ കിരീടവകാശിയുടെ ഓഫീസ് ജയറക്ടര്‍ ബാദര്‍ അല്‍ അസാകിര്‍ ആണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. നിമിഷ നേരങ്ങള്‍ക്കകം ഒട്ടേറെ പേര്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു. ആ ചിത്രത്തിന് പിന്നിലെ കാര്യങ്ങള്‍ ഇങ്ങനെ...

'ശിവകാമി ദേവി'ക്ക് പിറന്നാള്‍; ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ? അടിപൊളി ചിത്രങ്ങള്‍ കാണാം

1

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ഷോട്‌സും ടീ ഷര്‍ട്ടും ധരിച്ചാണ് ഖത്തര്‍ അമീറും യുഎഇ സുരക്ഷാ ഉപദേഷ്ടാവും ചിത്രത്തിലുള്ളത്. ഷോട്‌സും കാഷ്വല്‍ ഷര്‍ട്ടുമാണ് സൗദി കിരീടവകാശിയുടെ വേഷം.

2

ഔദ്യോഗിക പരിവേഷങ്ങളില്ലാതെ ഗള്‍ഫ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അപൂര്‍വമാണ്. ഇതിന് മുമ്പ് ഇത്തരം ചിത്രങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂന്ന് രാജ്യങ്ങളിലെ പ്രമുഖര്‍ സാധാരണ വസ്ത്രം ധരിച്ച് ഒരുമിച്ച് നില്‍ക്കുന്നത് ആദ്യമാണ്. ഗള്‍ഫ് മേഖലയെ നിയന്ത്രിക്കുന്ന മൂന്ന് യുവ നേതാക്കളാണിവര്‍. മൂന്ന് പേരുടെ സൗഹൃദം എത്രത്തോളമുണ്ട് എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ചിത്രം.

ആദ്യം രണ്ട് പേർക്ക് ..ഇപ്പോൾ കിറ്റ് വിതരണം പോലെയായി..ഒരു ബ്രോൺസ് വിസ തനിക്കും വേണമെന്ന് സന്തോഷ് പണ്ഡിറ്റ്ആദ്യം രണ്ട് പേർക്ക് ..ഇപ്പോൾ കിറ്റ് വിതരണം പോലെയായി..ഒരു ബ്രോൺസ് വിസ തനിക്കും വേണമെന്ന് സന്തോഷ് പണ്ഡിറ്റ്

3

ഖത്തര്‍ എന്ന ഗള്‍ഫ് രാജ്യത്തിന്റെ ഭരണാധികാരിയാണ് അമീര്‍ ശൈഖ് തമീം. സൗദിയുടെ കിരീടവകാശി മാത്രമല്ല, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഗള്‍ഫ് മേഖലയിലെ ശക്തനായ നേതാവ് എന്നാണ് ലോക മാധ്യമങ്ങള്‍ ബിന്‍ സല്‍മാനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം കാഷ്വല്‍ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രം അപൂര്‍വമാണ്.

4

ഗള്‍ഫിലെ നേതാക്കള്‍ അവരുടെ പരമ്പരാഗതമായ വസ്ത്രം ധരിച്ചാണ് സാധാരണ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്താറുള്ളത്. ഭൂമിശാസ്ത്ര- മതപരമായ കാരണങ്ങള്‍ നീളന്‍ വസ്ത്രവും തലപ്പാവുമാണ് ഗള്‍ഫിലുള്ളവര്‍ ധരിക്കാറ്. സമാനമാണ് അവിടെയുള്ള ഭരണാധികാരികളുടെയും വസ്ത്ര രീതി. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം.

5

സൗദി അറേബ്യയും ഖത്തറും തമ്മില്‍ അടുത്ത കാലം വരെ തര്‍ക്കം നിലനിന്നിരുന്നു. ഖത്തറിനെതിരെ സൗദി സഖ്യം പ്രഖ്യാപിച്ച ഉപരോധം മൂന്നര വര്‍ഷമാണ് നീണ്ടുനിന്നത്. കഴിഞ്ഞ വര്‍ഷം നടന്ന അല്‍ ഉല ഉച്ചകോടിയിലാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചതും സമാധാന പാതയില്‍ ഗള്‍ഫ് വീണ്ടുമെത്തിയതും. അല്‍ ഉല ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം സൗദിയില്‍ വന്നതും വലിയ വാര്‍ത്തായിരുന്നു.

6

അല്‍ ഉല ഉച്ചകോടിക്ക് ശേഷം ആദ്യമായിട്ടാണ് ഖത്തര്‍ ഭരണാധികാരി വീണ്ടും സൗദിയിലെത്തിയത്. ചെങ്കടല്‍ തീരത്ത് നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗള്‍ഫിലെ മൂന്ന് പ്രമുഖരായ നേതാക്കള്‍ ചിരിച്ചുനില്‍ക്കുന്നതാണ് ചിത്രം. ഈ സൗഹൃദമാണ് ഗള്‍ഫ് മേഖലയ്ക്ക് ആവശ്യമെന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

7

2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഇറാനുമായി സൗഹൃദം പുലര്‍ത്തുന്നു, തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നു... തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. കുവൈത്ത് ഭരണകൂടത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഉപരോധം പിന്‍വലിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാ രാജ്യങ്ങളും സൗഹൃദത്തിലാണ്.

Recommended Video

cmsvideo
സൗദിയിലേക്ക് വിമാന സര്‍വീസ് തുടങ്ങി, യുഎഇ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു..അറിയേണ്ടതെല്ലാം

English summary
Saudi Arabia Crown Prince, Qatar Emir and UAE Security Adviser New Photo With Casual Dress goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X