കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൈവിട്ട കളി'യുമായി സൗദി അറേബ്യ; ലക്ഷ്യം ഇന്ത്യയും ചൈനയും... എണ്ണവില കുത്തനെ കുറച്ചു

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയ്ക്ക് സാമ്പത്തികമായി തിരിച്ചടിയുടെ നാളുകളാണിത്. കൊറോണ കാരണം ലോകത്തെ എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലാണ് എന്നത് ശരിതന്നെ. പക്ഷേ, സൗദിയെ പ്രതിസന്ധിയിലാക്കിയത് കൊറോണ മാത്രമല്ല, എണ്ണ വില ഇടിഞ്ഞത് കൂടിയാണ്. നേരത്തെ എണ്ണവിലയില്‍ ഇടിവ് വന്നിരുന്നെങ്കിലും കൊറോണ കാരണം ലോകം സ്തംഭിക്കുക കൂടി ചെയ്തതോടെ എണ്ണ വാങ്ങാന്‍ ആളില്ലാതായി.

ഇങ്ങനെ ഒരു പ്രതിസന്ധി സൗദി സമീപ ചരിത്രത്തിലൊന്നും നേരിട്ടിട്ടില്ല. ഈ സാഹചര്യം മറികടക്കാന്‍ വേറിട്ട നീക്കം നടത്തുകയാണ് സൗദി. ഇന്ത്യയും ചൈനയും അമേരിക്കയുമാണ് സൗദിയുടെ ലക്ഷ്യം. വിശദാംശങ്ങള്‍ ഇങ്ങനെ....

സൗദിയുടെ പ്രധാന വിപണി

സൗദിയുടെ പ്രധാന വിപണി

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. ഏഷ്യയും യൂറോപ്പും അമേരിക്കയുമാണ് സൗദിയുടെ ഉപഭോക്താക്കള്‍. പ്രധാനമായും ഏഷ്യയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയും ഇന്ത്യയുമാണ് സൗദി എണ്ണയുടെ സിംഹഭാഗവും വാങ്ങുന്നത്.

സൗദിയുടെ കണക്കു കൂട്ടല്‍

സൗദിയുടെ കണക്കു കൂട്ടല്‍

ഇതുവരെ ലോകം സ്തംഭിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമാകുകയാണ്. ഈ വേളയില്‍ മാര്‍ക്കറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ എണ്ണവില കുത്തനെ കുറച്ചിരിക്കുന്നു. കൂടുതല്‍ എണ്ണ വില്‍ക്കാന്‍ സാധിച്ചാല്‍ തങ്ങളുടെ പ്രതിസന്ധി മറികടക്കാമെന്ന് സൗദി കണക്കുകൂട്ടുന്നു.

ഇങ്ങനെ പ്രതീക്ഷിച്ചില്ല

ഇങ്ങനെ പ്രതീക്ഷിച്ചില്ല

ഒക്ടോബറിലേക്കുള്ള എണ്ണ വില സൗദി അരാംകോ പുറത്തുവിട്ടു. അറബ് ലൈറ്റ് ഗ്രേഡ് ഇനത്തിലുള്ള ക്രൂഡിന് വന്‍ തോതില്‍ വില കുറച്ചിരിക്കുകയാണ്. ഏഷ്യയിലെക്കും അമേരിക്കയിലേക്കുമുള്ള എണ്ണയ്ക്കാണ് വില കുറച്ചിരിക്കുന്നത്. ഇത്രയും വില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

തുടര്‍ച്ചയായി രണ്ടുമാസം

തുടര്‍ച്ചയായി രണ്ടുമാസം

സപ്തംബറില്‍ ഏഷ്യയിലേക്കുള്ള എണ്ണയുടെ വില സൗദി അറേബ്യ കുറച്ചിരുന്നു. ഒക്ടോബറിലും കുറയ്ക്കുകയാണ്. ചൈനയെയും ഇന്ത്യയെയും ലക്ഷ്യമിട്ടാണ് സൗദിയുടെ നീക്കങ്ങള്‍. ഈ രണ്ടു രാജ്യങ്ങളും കൂടുതലായി വാങ്ങാന്‍ തയ്യാറായാല്‍ സൗദിക്ക് മെച്ചമാകും. അതേസമയം, അമേരിക്കയിലേക്ക് ആറ് മാസത്തിനിടെ ആദ്യമായിട്ടാണ് സൗദി വില കുറച്ച് നല്‍കുന്നത്.

Recommended Video

cmsvideo
ലോകത്തെ ഞെട്ടിക്കാന്‍ സൗദിയുടെ വമ്പന്‍ ടെക് സിറ്റി | Oneindia Malayalam
വിപണി തകര്‍ന്നത് ഇങ്ങനെ

വിപണി തകര്‍ന്നത് ഇങ്ങനെ

ലോക്ക്ഡൗണ്‍ ആണ് സൗദി അറേബ്യയുടെ എണ്ണവിപണി തകര്‍ത്തത്. വിമാനങ്ങള്‍ സര്‍വീസ് നില്‍ത്തിയതും കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചതുമെല്ലാം എണ്ണ ഉപയോഗം കുറച്ചു. സൗദി അറേബ്യയുടെ വരുമാനത്തിന്റെ 90 ശതമാനവും എണ്ണവില്‍പ്പനയിലൂടെയാണ്.

ഒരു കോടി ബാരല്‍ എണ്ണ കുറച്ചു

ഒരു കോടി ബാരല്‍ എണ്ണ കുറച്ചു

എണ്ണവില ബാരലിന് 140 ഡോളറിന് മുകളിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്. കൊറോണ പ്രതിസന്ധി രൂക്ഷമായ വേളയില്‍ ഇത് 25 ഡോളറില്‍ വരെ എത്തി. തുടര്‍ന്ന് ഉല്‍പ്പാദനം കുറച്ച് വില നിയന്ത്രിക്കാന്‍ സൗദിയും റഷ്യയും മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും ധാരണയിലെത്തി. ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

ചൈന ഓകെ, പക്ഷേ...

ചൈന ഓകെ, പക്ഷേ...

ചൈന വിപണി സജീവമായത് എണ്ണവിലയില്‍ നേരിയ ഉയര്‍ച്ചയ്ക്ക് കാരണമായിരുന്നു. എങ്കിലും ബാരലിന് 42 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോഴും വില. അമേരിക്കയും ഇന്ത്യയും പൂര്‍ണ തോതില്‍ സജീവമായാല്‍ മാത്രമേ വില വന്‍തോതില്‍ ഉയരൂ. ഈ രണ്ട് രാജ്യങ്ങളിലും കൊറോണ രോഗം അതിവേഗം വ്യാപിക്കുകയാണ്.

1.40 ഡോളര്‍ കുറച്ചു

1.40 ഡോളര്‍ കുറച്ചു

സൗദി അറേബ്യ വില കുറച്ചത് കാരണം ചൈന കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധ്യതയുണ്ട്. ഏഷ്യയിലേക്കുള്ള എണ്ണയില്‍ ബാരലിന് 1.40 ഡോളറാണ് അരാംകോ കുറച്ചിരിക്കുന്നത്. ഒരു ഡോളര്‍ കുറയ്ക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചാണ് സൗദിയുടെ പ്രഖ്യാപനം.

ഇറാഖിനും യുഎഇക്കും തിരിച്ചടി

ഇറാഖിനും യുഎഇക്കും തിരിച്ചടി

സൗദി അറേബ്യ വില കുറയ്ക്കുന്നത് പശ്ചിമേഷ്യയിലെ മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇറാഖും യുഎഇയും. രണ്ടും മൂന്നും സ്ഥാനത്തുള്ള ഈ രാജ്യങ്ങളും വില കുറച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യയില്‍ വില കൂടുന്നു

ഇന്ത്യയില്‍ വില കൂടുന്നു

വില കുറയുമ്പോള്‍ ഇന്ത്യയ്ക്ക് സ്വാഭാവികമായും നേട്ടമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇന്ധനവിലയില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്ന് മാത്രമല്ല, വര്‍ധിപ്പിക്കുകയാണ് എണ്ണ കമ്പനികള്‍ ചെയ്യുന്നത്. കൊറോണ കാലത്ത് നേരിട്ട നഷ്ടം നികത്തുകയാണ് എന്ന വാദമാണ് എണ്ണ കമ്പനികള്‍ക്കുള്ളത്.

നികുതി കൂട്ടിയതും തിരിച്ചടി

നികുതി കൂട്ടിയതും തിരിച്ചടി

ആഗോള തലത്തില്‍ വില കുറച്ച് ലഭിക്കുമ്പോള്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് നേട്ടമാണ്. ഇന്ത്യന്‍ കമ്പനികള്‍ വില കുറച്ചാല്‍ അവശ്യ സാധനങ്ങളുടെ വിലയിലും കുറവ് വരും. ചരക്ക് കടത്ത് കൂലിയിലും ഇടിവുണ്ടാകും. ഇതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. എന്നാല്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയതും ഒരു തിരിച്ചടിയാണ്.

English summary
Saudi Arabia cuts Oil Price to Asia; Main Aim to get India and China Markets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X