സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ 24 ന്
റിയാദ്: സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ 24 വ്യാഴാഴ്ച. സൗദി സുപ്രീം കോടതിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) ആണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 23 ബുധനാഴ്ചയാണ് അറാഫത്ത് സംഗമം. സെപ്റ്റംബര്‍ 22 നാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിയ്ക്കുമെന്നും സൗദി സുപ്രീം കോടിതി പ്രഖ്യാപിച്ചു.

ദുല്‍ഖഅ്ദ 29 ന് വൈകിട്ട് മാസപ്പിറവി കാണാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ 14ാം തീയതി തിങ്കളാഴ്ച ദുല്‍ഖഅ്ദ മുപ്പതായിരിയ്ക്കുമെന്നും ദുല്‍ഹിജ്ജമാസം ആരംഭിയ്ക്കുന്നത് ചൊവ്വാഴ്ചയായിരിയ്ക്കുമെന്നും സൗദി ന്യൂസ് ഏജന്‍സി.
സൗദി അറേബ്യയെ അടിസ്ഥാനപ്പെടുത്തിയാണ് മുസ്ലീം രാഷ്ട്രങ്ങള്‍ പോലും ദുല്‍ഹിജ്ജ മാസപ്പിറവി നിര്‍ണയിക്കുന്നത്.












Click it and Unblock the Notifications