നിയമലംഘനം: കൊവിഡിനിടെ ഇന്ത്യയിലേക്ക് നാടുകടത്തിയത് 55808; ഒടുവിൽ മടങ്ങിയത് 1200 പേർ
റിയാദ്: നിയമലംഘനങ്ങളുടെ പേരിൽ സൌദിയിൽ പിടിയിലായ 1200 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. തൊഴിൽ- വിസാ നിയമലംഘനങ്ങൾക്ക് പിടിയിലായി റിയാദിലെയും ദമാമിലെയും നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നവരാണ് ഇതോടെ സ്വദേശത്തേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരി അഞ്ച്, 15, 22, മാർച്ച് അഞ്ച് എന്നീ തിയ്യതികളിലായി 300 പേർ വീതമാണ് നാട്ടിലെത്തിയിട്ടുള്ളത്. സൌദിയിൽ നിന്ന് സൌദി എയർലൈൻസ് മുഖേന ദില്ലിയിലേക്കാണ് പ്രവാസികളെ എത്തിയത്.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരും; നിലപാട് വ്യക്തമാക്കി രാകേഷ് ടിക്കായത്ത്
തൊഴിൽ നിയമലംഘനങ്ങൾ, ഹുറൂബ് കേസ്, താമസരേഖ പുതുക്കൽ എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരെ രാജ്യത്തെ കേന്ദ്രങ്ങളിലാണ് താമസിപ്പിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് പുറമേ തമിഴ്നാട്, തെലങ്കാന, ബിഹാർ, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, അസം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മടങ്ങിയെത്തിയവരിൽ ഉൾപ്പെടുന്നു. കൊവിഡ്
വ്യാപനത്തിന് ശേഷം 5808 ഇന്ത്യൻ തടവുകാരെയാണ് സൌദി നാടുകടത്തിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം
എന്നാൽ കൊറോണ വൈറസ് പ്രതിസന്ധിയ്ക്ക് കുറവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനായി വീണ്ടും പോലീസ് പരിശോധന പുനരാരംഭിച്ചിരുന്നു. ഇന്ത്യക്കാരടക്കം നിരവധി സ്വദേശികളാണ് ദിവസം തോറും നിയമം ലംഘിച്ചതിന്റെ പേരിൽ രാജ്യത്ത് അറസ്റ്റിലാവുന്നത്.