കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ വിറപ്പിച്ച് പ്രമുഖരുടെ കൂട്ട അറസ്റ്റ്; അര്‍ധരാത്രി പിടിയിലായത് 300 പേര്‍, പട്ടാള ഓഫീസര്‍മാരും

  • By Desk
Google Oneindia Malayalam News

റിയാദ്: പ്രമുഖരായ രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി വീണ്ടും സൗദിയില്‍ കൂട്ട അറസ്റ്റ്. സൈനിക ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ നടന്ന കൂട്ട അറസ്റ്റിന് സമാനമായ സംഭവമാണ് സൗദിയില്‍ അരങ്ങേറിയിരിക്കുന്നത്.

Recommended Video

cmsvideo
Saudi Arabia detains hundreds of government officials | Oneindia Malayalam

അന്ന് ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള നൂറിലധികം രാജകുമാരന്‍മാരെയും വ്യവസായികളെയുമാണ് അറസ്റ്റ് ചെയ്തിരുന്നത്. രണ്ടാഴ്ച മുമ്പ് ചില രാജകുമാരന്‍മാരെ സൗദി പിടികൂടിയിരുന്നു. തൊട്ടുപിന്നാലെയാണ് 300 ഉദ്യോഗസ്ഥരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ആദ്യ അറസ്റ്റ് വിവരം ഇങ്ങനെ

ആദ്യ അറസ്റ്റ് വിവരം ഇങ്ങനെ

സൗദി രാജ കുടുംബത്തിലെ മൂന്ന് പ്രമുഖരെ അറസ്റ്റ് ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് ന്യൂയോര്‍ക്ക് ടൈംസ്, റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി.

രാജ്യദ്രോഹ കുറ്റം

രാജ്യദ്രോഹ കുറ്റം

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി രാജാവ് സല്‍മാന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, അനന്തരവന്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ എന്നിവരാണ് അറസ്റ്റിലായരില്‍ പ്രമുഖര്‍. രാജ്യദ്രോഹ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

300 പ്രമുഖ ഉദ്യോഗസ്ഥര്‍ പിടിയില്‍

300 പ്രമുഖ ഉദ്യോഗസ്ഥര്‍ പിടിയില്‍

എന്നാല്‍ കഴിഞ്ഞ ദിവസം 300 പ്രമുഖരായ ഉദ്യോഗസ്ഥരെയാണ് സൗദി അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനിക ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട്. അഴിമതി, കൈക്കൂലി കേസിലാണ് അറസ്റ്റ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിന് പിന്നില്‍ നസഹ

അറസ്റ്റിന് പിന്നില്‍ നസഹ

സൗദി അഴിമതി വിരുദ്ധ കമ്മീഷനായ നസഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടക്കുന്നത്. 2017ലെ കൂട്ട അറസ്റ്റിന് സമാനമായ സംഭവമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 298 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെന്ന് നസഹ ട്വീറ്റ് ചെയ്തു. 40 കോടിയോളം റിയാലിന്റെ അഴിമതിയാണ് ഇവര്‍ നടത്തിയതെന്നും കമ്മീഷന്‍ അറിയിച്ചു.

കടുത്ത ശിക്ഷ

കടുത്ത ശിക്ഷ

അറസ്റ്റിലായവരില്‍ എട്ട് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 2005-2015 കാലയളവില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയതില്‍ അഴിമതി നടത്തിയതാണ് ഇവര്‍ക്കെതിരായ കുറ്റം. മാത്രമല്ല, കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേണല്‍, മേജര്‍ തുടങ്ങിയവരും

കേണല്‍, മേജര്‍ തുടങ്ങിയവരും

കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള ആഭ്യന്തര മന്ത്രാലയത്തിലെ 29 ഉദ്യോഗസ്ഥരും അറസറ്റിലായവരില്‍ ഉള്‍പ്പെടും. മൂന്ന് കേണല്‍ പദവിയുള്ള ഉദ്യോഗസ്ഥരും ഇതിലുണ്ട്. കൂടാതെ ഒരു മേജര്‍, ഒരു ബ്രിഗേഡിയര്‍ ജനറല്‍ എന്നിവരും ഇതിലുണ്ട്. നിയമവകുപ്പുമായി ബന്ധപ്പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അറസ്റ്റ് ചെയ്തത്.

കെട്ടിടം തകര്‍ന്ന സംഭവത്തില്‍...

കെട്ടിടം തകര്‍ന്ന സംഭവത്തില്‍...

കൈക്കൂലി സ്വീകരിച്ചതിന് രണ്ട് ജഡ്ജിമാര്‍ പിടിയിലായിട്ടുണ്ട്. റിയാദിലെ അല്‍ മആരിഫ സര്‍വകലാശാലയിലെ ഒമ്പത് ഉദ്യോഗസ്ഥരും അറസറ്റിലായി. സര്‍വകലാശാലയിലെ കെട്ടിടം ഭാഗികമയി തകരുകയും ചിലര്‍ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിലാണ് ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതെന്ന് നസഹ അറിയിച്ചു.

 രണ്ട് അറസ്റ്റും വ്യത്യസ്തം

രണ്ട് അറസ്റ്റും വ്യത്യസ്തം

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതും ഇപ്പോള്‍ ഉദ്യോഗസ്ഥരെ അറ്‌സറ്റ് ചെയ്തതും തമ്മില്‍ ബന്ധമില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. രാജകുമാരന്‍മാരെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴത്തെ അറസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ്.

കറുത്ത വസ്ത്രധാരികള്‍

കറുത്ത വസ്ത്രധാരികള്‍

മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെയും മറ്റുള്ളവരെയും കറുത്ത യൂണിഫോം ധരിച്ച പ്രത്യേക ഗാര്‍ഡുമാര്‍ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കിരീടവകാശിയായി നിയമിക്കപ്പെടുമെന്ന് കരുതിയിരുന്ന രാജകുമാരനാണ് മുഹമ്മദ് ബിന്‍ നായിഫ്.

മറ്റൊരു രാജകുമാരനും

മറ്റൊരു രാജകുമാരനും

രാജാവിനെയും കിരീടവകാശിയെയും പുറത്താക്കാന്‍ ശ്രമിച്ചുവെന്നാണ് അറസ്റ്റിലായ രാജകുമാരന്‍മാര്‍ക്കെതിരായ കുറ്റം. ജീവപര്യന്തം തടവോ വധശിക്ഷയോ കിട്ടാവുന്ന കേസാണിതെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ സഹോദരന്‍ നവാഫ് ബിന്‍ നായിഫ് രാജകുമാരനെ അറസ്റ്റ് ചെയ്തുവെന്ന വിവരം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ്

പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ്

മുമ്പ് സൗദിയുടെ കിരീടവകാശി ആയിരുന്നു മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍. മാത്രമല്ല, ആഭ്യന്തര മന്ത്രിയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. 2017ലാണ് ഇദ്ദേഹത്തെ മാറ്റി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശി ആയത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും തമ്മില്‍ ഭിന്നതയുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം സൗദി നിഷേധിച്ചു.

കൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരംകൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

English summary
Saudi Arabia detains hundreds of government officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X