Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷേല്‍ തട്ടമിട്ടില്ല... സൗദി ടിവി 'ബ്ലര്‍' ആക്കിയോ?

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ സൗദി അറേബ്യയിലെത്തിയപ്പോള്‍ മുഖം മറച്ചില്ല എന്ന വിവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും. മുഖം മറക്കാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നാണല്ലോ സൗദിയിലെ നിയമം.

പക്ഷേ മിഷേല്‍ ഇതൊന്നും കൂട്ടാക്കുന്ന കൂട്ടത്തിലല്ല. അതേ സമയം വസ്ത്രധാരണത്തില്‍ സൂക്ഷിക്കേണ്ട എല്ലാ മാന്യതയും അവര്‍ പുലര്‍ത്തുകയും ചെയ്തു.

Obama and Michelle Saudi

അമേരിക്കന്‍ പ്രസിഡന്റ് വരുനന പരിപാടി ടെലിവിഷനില്‍ കാണിക്കാതിരിക്കാന്‍ പക്ഷേ സൗദി അറേബ്യക്കാവില്ലല്ലോ. എന്നാല്‍ ഒബാമക്കൊപ്പമുള്ള മിഷേല്‍ മുഖം മറച്ചിട്ടും ഇല്ല. അപ്പോള്‍ പിന്നെ സൗദി ടിവി ഒരു എളുപ്പവഴി കണ്ടെത്തി. എന്താണെന്നല്ലേ...

Michelle Saudi

മിഷേല് ഒബാമയോട് തട്ടമിടാന് പറഞ്ഞ സൗദി 'പ്ളിംഗ് '

ദൃശ്യങ്ങളില്‍ മിഷേല്‍ വരുന്ന ഭാഗങ്ങളൊക്കെ സൗദിയുടെ ഔദ്യോഗിക ടെലിവിഷന്‍ 'ബ്ലര്‍' ചെയ്ത് കളഞ്ഞു എന്നാണ് പറയുന്നത്. നോക്കിയാല്‍ ഒരു പുകപോലെ മിഷേലിനെ കണ്ടു, കണ്ടില്ല എന്ന് പറയാം. പക്ഷേ മുഖം ഒരിക്കലും കാണുകയും ഇല്ല. എന്തായാലും ഈ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ സത്യം ഇതൊന്നും അല്ലെന്നാണ് പറയുന്നത്. മിഷേലിനെ മറച്ച് സൗദി ടെലിവിഷന്‍ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ കൃത്രിമമാണെന്നാണ് പറയുന്നത്. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തപ്പോള്‍ മിഷേലിനെ അവഗണിക്കുകയോ മറയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

മുഖം മറക്കാതെ എത്തിയ മിഷേലിനെ സൗദിയിലെ പല പരമുഖരും അവഗണിച്ചു എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. പലരും ഹസ്തദാനം നല്‍കാന്‍ പോലും തയ്യാറായില്ലെന്നും മിഷേല്‍ ഇതോടെ സങ്കടത്തിലായെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്.

കറുത്ത പാന്റ്‌സും, നീല ടോപ്പും ഒരു ഓവര്‍ കോട്ടും ആണ് റിയാദിലെത്തുമ്പോള്‍ മിഷേല്‍ ധരിച്ചിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+