കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പുതിയ പരിഷ്‌കരണം; പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിയന്ത്രിക്കും... ശബ്ദം കുറയ്ക്കും

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ പള്ളികള്‍ക്ക് പുതിയ നിര്‍ദേശം. പുറത്ത് വച്ചിട്ടുള്ള ലൗഡ്‌സ്പീക്കറുകളുടെ എണ്ണം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമിതമായ ബഹളം കുറയ്ക്കുക എന്ന ലക്ഷ്യത്തോടൊണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ സൗദി ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ഡോ, അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ് നല്‍കിയിരുന്നു.

ബാങ്ക്, ഇഖാമത്ത് എന്നിവയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ലൗഡ് സ്പീക്കറുകള്‍ കുറയ്ക്കാനാണ് നിര്‍ദേശം. വിശുദ്ധ റമദാന് വരാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്. പുതിയ നിര്‍ദേശവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ഇങ്ങനെയാണ്...

ലൗഡ് സ്പീക്കര്‍ ഉപയോഗം

ലൗഡ് സ്പീക്കര്‍ ഉപയോഗം

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തില്‍ വിവിധ രാജ്യങ്ങള്‍ നിയന്ത്രണം വരുത്തിയിരുന്നു. ശബ്ദമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. എത്രത്തോളം ശബ്ദത്തില്‍ സ്പീക്കര്‍ ഉപയോഗിക്കാം എന്ന് സര്‍ക്കാരുകള്‍ നിര്‍ദേശിക്കാറുണ്ട്. പരിധി ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെയുക്കുകയും പതിവാണ്. സൗദി അറേബ്യയില്‍ ഇക്കാര്യത്തില്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നാലില്‍ കൂടുതല്‍ വേണ്ട

നാലില്‍ കൂടുതല്‍ വേണ്ട

പള്ളിക്ക് പുറത്തേക്ക് കേള്‍ക്കുന്നതിന് സ്ഥാപിച്ച ലൗഡ് സ്പീക്കറുകളുടെ എണ്ണം നിയന്ത്രിക്കാനാണ് സൗദി അറേബ്യന്‍ ഇസ്ലാമിക കാര്യ വകുപ്പിന്റെ നിര്‍ദേശം. നാലില്‍ കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കരുത് എന്ന് മന്ത്രി ആവശ്യപ്പെട്ടു. ചില പള്ളികളില്‍ നാലില്‍ കൂടുതല്‍ ലൗഡ് സ്പീക്കറുകളുണ്ട്. ഇവ എന്തു ചെയ്യണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബാക്കിയുള്ളത് എന്തു ചെയ്യും

ബാക്കിയുള്ളത് എന്തു ചെയ്യും

നാലില്‍ കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഇനി പള്ളികളില്‍ പുറംഭാഗത്ത് വയ്ക്കരുത്. അത്രയും ലൗഡ് സ്പീക്കറുകള്‍ ഇല്ലാത്ത പള്ളികള്‍ക്ക് ഇവ കൈമാറാം. അല്ലെങ്കില്‍ പള്ളികളിലെ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റാം. ഏതെങ്കിലും ലൗഡ് സ്പീക്കറുകള്‍ കേടാകുന്ന വേളയില്‍ ഇവ മാറ്റി ഉപയോഗിക്കാം. മൂന്നില്‍ ഒന്ന് ശബ്ദത്തില്‍ മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മുമ്പ് നല്‍കിയ നിര്‍ദേശം

മുമ്പ് നല്‍കിയ നിര്‍ദേശം

2021ല്‍ സമാനമായ നിര്‍ദേശം മതകാര്യ വകുപ്പ് മന്ത്രി നല്‍കിയിരുന്നു. ലൗഡ് സ്പീക്കറുകളുടെ എണ്ണം കുറയ്ക്കണം. അധികമുള്ളത് അഴിച്ച് മാറ്റിവയ്ക്കണം. മൂന്നില്‍ ഒന്ന് ശബ്ദത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. ബാങ്ക്, ഇഖാമത്ത് എന്നിവയ്ക്ക് മാത്രമായി ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍. പള്ളിക്ക് അകത്ത് ഉപയോഗിക്കുന്നതിന് പ്രത്യേക നിയന്ത്രണം നിര്‍ദേശിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റമദാന്‍ മാര്‍ച്ചില്‍ തുടങ്ങും

റമദാന്‍ മാര്‍ച്ചില്‍ തുടങ്ങും

വിശുദ്ധ റമദാന്‍ മാസം വരാനിരിക്കെയാണ് സൗദി സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 23 മുതല്‍ റമാദന്‍ വ്രതാരംഭം ആകുമെന്നാണ് കരുതുന്നത്. പള്ളികള്‍ കൂടുതല്‍ സജീവമാകുന്ന മാസമാണിത്. ഇത് കൂടി മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഏത് രീതിയിലുള്ള നടപടിയാണ് എടുക്കുക എന്ന കാര്യം വ്യക്തമല്ല.

എന്താണ് ബാങ്ക്, ഇഖാമത്ത്

എന്താണ് ബാങ്ക്, ഇഖാമത്ത്

ബാങ്കിനും ഇഖാമത്തിനും മാത്രമായി ലൗഡ് സ്പീക്കര്‍ ഉപയോഗം പരിമിതപ്പെടുത്താനാണ് നിര്‍ദേശം. നമസ്‌കാര സമയമായി എന്ന് വിശ്വാസികളെ ഉണര്‍ത്താനാണ് ബാങ്ക് വിളിക്കുന്നത്. നമസ്‌കാരം ആരംഭിക്കുക ഇഖാമത്ത് വിളിയോടെയാണ്. ബാങ്കിനേക്കാള്‍ കുറഞ്ഞ ശബ്ദത്തിലാണ് ഇഖാമത്ത് ചൊല്ലേണ്ടത്. മറ്റുള്ളവര്‍ക്ക് അസ്വസ്ഥമാകുന്ന രീതിയില്‍ ശബ്ദമുണ്ടാക്കരുത് എന്ന പ്രവാചക വചനമാണ് പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Saudi Arabia Directs to limit Loud Speaker in Mosque For Azan and Iqamat; Trending Gulf News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X