മദീനയില്‍ സിനിമാ തിയേറ്റര്‍ തുറന്നു; വിപുലമായ സൗകര്യങ്ങള്‍... സൗദി അറേബ്യ കോടികള്‍ മുടക്കുന്നു
റിയാദ്: ഏറെ കാലം സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് വിലക്കുള്ള രാജ്യമായിരുന്നു സൗദി അറേബ്യ. രാജ്യം പുലര്‍ത്തിവന്ന മതമൂല്യങ്ങള്‍ കാരണമാണ് സിനിമ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സിനിമാ പ്രദര്‍ശനം സൗദിയില്‍ പുനരാരംഭിക്കുമെന്ന് 2017ലാണ് പ്രഖ്യാപിച്ചത്. തൊട്ടടുത്ത വര്‍ഷം സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
ആധുനിക സൗദി അറേബ്യ നിര്‍മിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കരണങ്ങള്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതുള്‍പ്പെടെ ഒട്ടേറെ പരിഷ്കരണങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞു. വിശാലമായ സൗകര്യങ്ങളുള്ള സിനിമാ തിയേറ്റര്‍ മദീനയില്‍ തുറന്നിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.

പ്രവാചകന്റെ നഗരം എന്നാണ് മദീനയെ വിളിക്കാറ്. മുഹമ്മദ് നബിയുടെ ഖബറിടമുള്ള സ്ഥലമാണിത്. മുസ്ലിങ്ങള്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന മൂന്ന് ആരാധനാലയങ്ങളില്‍ ഒന്ന് മദീന പള്ളിയാണ്. മക്കയിലെയും ജറുസലേമിലെയും പള്ളികളാണ് മറ്റു രണ്ടെണ്ണം. മദീനയില്‍ സിനിമാ തിയേറ്റര്‍ വരുമെന്ന പ്രഖ്യാപനം വന്ന വേളയില്‍ മുംബൈയിലടക്കം പ്രതഷേധമുയര്ന്നിരുന്നു.
എംപയര്‍ സിനിമാസ് കമ്പനിയാണ് മദീനയില്‍ തിയേറ്റര്‍ തുറന്നിരിക്കുന്നത്. അല്‍ റാശിദ് മാളിലാണ് തിയേറ്റര്‍. 764 സീറ്റുകളുള്ള വിശാലമായ സൗകര്യമുള്ളതാണ് തിയേറ്റര്‍. കുട്ടികള്‍ക്കായി പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിനോദ മേഖലയില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ അടുത്തിടെ തീരുമാനിച്ചിരുന്നു. എംപയര്‍ സിനിമാസിന്റെ സൗദിയിലെ പത്താമത്തെ സിനിമാ കോംപ്ലക്സ് ആണ് മദീനയില്‍.
കമ്പനിയുടെ ചരിത്രത്തില്‍ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് എംപയര്‍ സിനിമാസ് മേധാവി ജിനോ ഹദ്ദാദ് പറയുന്നു. മദീനയിലെ താമസക്കാര്‍ക്ക് മാത്രമല്ല, സന്ദര്‍ശകര്‍ക്കും പുതിയ തിയേറ്റര്‍ നവ്യാനുഭവം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ സിനിമകള്‍ ഇവിടെ പ്രദര്‍ശനത്തിന് എത്തുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ സിനിമാ തിയേറ്റര്‍ ശൃംഖലയായ എഎംസി എന്റര്‍ടൈമെന്റ് ആണ് സൗദിയില്‍ ആദ്യ തിയേറ്റര്‍ തുറന്നത്.
സിനിമാ രംഗം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. 10 കോടി ഡോളര്‍ ഇതിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സൗദി അറിയിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സിനിമാ രംഗം 30 ശമാതനം വളര്‍ന്നിട്ടുണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
എംപയര്‍ സിനിമാസ് ഈ വര്‍ഷം തുറക്കുന്ന രണ്ടാമത്തെ മള്‍ട്ടിപ്ലക്സ് ആണ് മദീനയിലേത്. റിയാദിലെ റവാബയിലാണ് ഇതിന് മുമ്പ് തുറന്നത്. സൗദി അറേബ്യയില്‍ എംപയര്‍ സിനിമാസിന് 112 പ്രദര്‍ശനങ്ങളാണുള്ളത്. ജനങ്ങളുടെ ജീവിതനിലവാരം മാറ്റുന്നതിനും സാമ്പത്തിക രംഗം വൈവിധ്യവല്ക്കരിക്കുന്നതിനുമാണ് വിനോദ മേഖലയ്ക്ക് സൗദി കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications