ഒറ്റ ദിവസം 81 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി സൗദി അറേബ്യ
റിയാദ്: ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിച്ചവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. 81 പേരില്‍ 73 പേര് സൗദി പൗരന്മാരും ഏഴ് പേര് യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്), അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ തുടങ്ങിയ ഭീകരവാദികളും വധശിക്ഷക്ക് വിധേക്കപ്പെട്ടവരില്‍ ഉണ്ടെന്ന് സൗദി പ്രസ് ഏജന്‍സി (എസ് പി എ) അറിയിച്ചു. വധശിക്ഷ വിധിക്കപ്പെട്ട എല്ലാവര്ക്കും എതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്നാണ് സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.
സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുറ്റവാളികള്‍ സുരക്ഷാ സേനയിലെ അംഗങ്ങളെ കൊലപ്പെടുത്തിയെന്നും രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്തിയെന്നും സൗദി പ്രസ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. വധശിക്ഷക്ക് വിധേയരായവരെയെല്ലാം കോടതികളില്‍ വിചാരണ നേരിട്ടെന്നും വിവിധ ഘട്ടങ്ങളിലായി 13 ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് വിചാരണ നടന്നതെന്നും എസ് പി എ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സൗദ്യ അറേബ്യ. അതേസമയം ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യമാണ്.

ഓരോ പ്രതിയെയും മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി വിചാരണക്ക് വിധേയമാക്കിയത്. രാജ്യത്തെ നിയമങ്ങള്‍ അവര്‍ക്ക് ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും വകവെച്ച് കൊടുത്തതായും അപ്പീലിന് അവകാശം നല്‍കിയിരുന്നെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോകത്തിന്റെ മുഴുവന്‍ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നതാണ് ഭീകരവാദവും തീവ്രവാദവും. ഇതിനെതിരെ രാജ്യം കര്‍ശനവും അചഞ്ചലവുമായ നിലപാട് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ ഭീഷണിപ്പെടുത്തുകയോ പൊതു ജീവിതം തടസപ്പെടുത്തുകയോ സമൂഹത്തിന്റെ സുരക്ഷയും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ തടസപ്പെടുത്തുകയോ ചെയ്യുന്ന ആര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കാന്‍ രാജ്യം മടിക്കില്ലെന്ന് ആഭ്യന്തരം മന്ത്രാലയം ശിക്ഷാ വിധി വിശദീകരിച്ച് കൊണ്ട് വ്യക്തമാക്കി.
Recommended Video

2014 അവസാനം മുതല്‍ ഐ എസ് സൗദിയില്‍ മാരകമായ വെടിവയ്പ്പുകളുടെയും ബോംബാക്രമണങ്ങളും നടത്തിയിരുന്നു. 2021 ല്‍ 69 വധശിക്ഷ ഒറ്റദിവസം സൗദി അറേബ്യ നടത്തിയിരുന്നു. 2020-ല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 483 വധശിക്ഷകളില്‍ 88 ശതമാനവും നടന്നത് നാല് രാജ്യങ്ങളിലാണ്: ഇറാന്, 246, ഈജിപ്ത് 107, ഇറാഖ് 45, സൗദി അറേബ്യ 27 എന്നിങ്ങനെയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. ഇസ്ലാം മതത്തെ അപമാനിച്ചുവെന്നാരോപിച്ച് 1000 ചാട്ടയടികളും 10 വര്‍ഷം തടവും ശിക്ഷിക്കപ്പെട്ട സൗദി ബ്ലോഗറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റൈഫ് ബദാവിയെ മോചിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ശനിയാഴ്ച വധശിക്ഷ പ്രഖ്യാപിച്ചത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്

Click it and Unblock the Notifications