Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര യാത്രാവിലക്ക് നീട്ടി സൌദി അറേബ്യ: മെയ് 17 വരെ വിലക്ക് തുടരും, വാക്സിൻ വൈകുന്നത് ആശങ്കയെന്ന് സൂചന!

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രാവിലക്ക് നീട്ടി സൌദി അറേബ്യ. മെയ് 17 വരെയാണ് നീട്ടിയിട്ടുള്ളത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് മാർച്ച് 31ന് അവസാനിപ്പിക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മെയ് 17 വരെ നീട്ടുന്നതായി പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. പുതിയ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നതോടെ മെയ് 17ന് പുലർച്ചെ മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും.

രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചെങ്കിലും വിദേശത്ത് നിന്ന് വാക്സിൻ എത്താൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് യാത്രാവിലക്ക് നീട്ടുന്നതെന്നാണ് സൌദി ആഭ്യന്തര മന്ത്രാലയം നൽകുന്ന വിശദീകരണം. വ്യോമഗതാഗതത്തിന് പുറമേ കര, നാവിക ഗതാഗതത്തിനുള്ള വിലക്കും മെയ് 17 വരെ നീട്ടിയിട്ടുണ്ട്.

plane-25-14721114

കൊവിഡിനെതിരെ യുഎസ് വികസിപ്പിച്ചെടുത്തിട്ടുള്ള ഫൈസർ വാക്സിനാണ് സൌദിയിൽ വാക്സിനേഷൻ ക്യാമ്പെയിന് വേണ്ടി ഉപയോഗിക്കുന്നത്. എന്നാൽ വാക്സിനേഷന് ആവശ്യമായ ഡോസുകൾ രാജ്യത്തേക്ക് എത്തിക്കുന്നതിന് നിശ്ചയിച്ചിരുന്ന ഷെഡ്യൂളുകൾ മാറിയതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച് 31നുള്ളിൽ വാക്സിനേഷൻ ക്യാമ്പെയിൻ പൂർത്തിയാക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് യാത്രാവിലക്ക് തുടരാനുള്ള സൌദിയുടെ നീക്കം.

ഫൈസറിന് പുറമേ കൊവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ വാക്സിനുകൾ വിതരണത്തിനായി രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ഇപ്പോഴും നടന്നുവരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് 30 ലക്ഷം ഡോസ് വാക്സിനുകൾ എത്തിക്കുന്നതിനുള്ള കരാറിലും ഇതിനകം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വാക്സിന്റെ വരവോടെയാണ് രാജ്യത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് യാത്രാവിലക്ക് നീട്ടുന്നതെന്നും സൌദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+