കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര യാത്രാവിലക്ക് നീട്ടി സൌദി അറേബ്യ: മെയ് 17 വരെ വിലക്ക് തുടരും, വാക്സിൻ വൈകുന്നത് ആശങ്കയെന്ന് സൂചന!

Google Oneindia Malayalam News

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രാവിലക്ക് നീട്ടി സൌദി അറേബ്യ. മെയ് 17 വരെയാണ് നീട്ടിയിട്ടുള്ളത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് മാർച്ച് 31ന് അവസാനിപ്പിക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മെയ് 17 വരെ നീട്ടുന്നതായി പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. പുതിയ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നതോടെ മെയ് 17ന് പുലർച്ചെ മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും.

ഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാ

രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചെങ്കിലും വിദേശത്ത് നിന്ന് വാക്സിൻ എത്താൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് യാത്രാവിലക്ക് നീട്ടുന്നതെന്നാണ് സൌദി ആഭ്യന്തര മന്ത്രാലയം നൽകുന്ന വിശദീകരണം. വ്യോമഗതാഗതത്തിന് പുറമേ കര, നാവിക ഗതാഗതത്തിനുള്ള വിലക്കും മെയ് 17 വരെ നീട്ടിയിട്ടുണ്ട്.

plane-25-14721114

കൊവിഡിനെതിരെ യുഎസ് വികസിപ്പിച്ചെടുത്തിട്ടുള്ള ഫൈസർ വാക്സിനാണ് സൌദിയിൽ വാക്സിനേഷൻ ക്യാമ്പെയിന് വേണ്ടി ഉപയോഗിക്കുന്നത്. എന്നാൽ വാക്സിനേഷന് ആവശ്യമായ ഡോസുകൾ രാജ്യത്തേക്ക് എത്തിക്കുന്നതിന് നിശ്ചയിച്ചിരുന്ന ഷെഡ്യൂളുകൾ മാറിയതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച് 31നുള്ളിൽ വാക്സിനേഷൻ ക്യാമ്പെയിൻ പൂർത്തിയാക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് യാത്രാവിലക്ക് തുടരാനുള്ള സൌദിയുടെ നീക്കം.

ഫൈസറിന് പുറമേ കൊവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ വാക്സിനുകൾ വിതരണത്തിനായി രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ഇപ്പോഴും നടന്നുവരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് 30 ലക്ഷം ഡോസ് വാക്സിനുകൾ എത്തിക്കുന്നതിനുള്ള കരാറിലും ഇതിനകം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വാക്സിന്റെ വരവോടെയാണ് രാജ്യത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് യാത്രാവിലക്ക് നീട്ടുന്നതെന്നും സൌദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 കർഷകസമരം: ദില്ലി അതിർത്തിയിൽ രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് വിഛേദിച്ചു, മൂന്നിടങ്ങളിൽ നിയന്ത്രണം കർഷകസമരം: ദില്ലി അതിർത്തിയിൽ രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് വിഛേദിച്ചു, മൂന്നിടങ്ങളിൽ നിയന്ത്രണം

ശശി തരൂരിന് കുരുക്കിടാന്‍ നീക്കം; മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു, ഗുരുഗ്രാം പോലീസിന്റെ എഫ്‌ഐആര്‍ശശി തരൂരിന് കുരുക്കിടാന്‍ നീക്കം; മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു, ഗുരുഗ്രാം പോലീസിന്റെ എഫ്‌ഐആര്‍

ബിജെപിയെ കൂട്ടുപിടിച്ച കേരള കോണ്‍ഗ്രസ് പെട്ടു; റാന്നി പ്രസിഡന്റ് പദവി തെറിക്കും, എല്‍ഡിഎഫ് തീരുമാനംബിജെപിയെ കൂട്ടുപിടിച്ച കേരള കോണ്‍ഗ്രസ് പെട്ടു; റാന്നി പ്രസിഡന്റ് പദവി തെറിക്കും, എല്‍ഡിഎഫ് തീരുമാനം

ഏത് വഴിയും സിപി ജോണിനെ ജയിപ്പിക്കും, കുന്നകുളം വെച്ചുമാറാൻ കോൺഗ്രസ്, സിപി ജോൺ ലീഗ് കോട്ടയിലേക്ക്ഏത് വഴിയും സിപി ജോണിനെ ജയിപ്പിക്കും, കുന്നകുളം വെച്ചുമാറാൻ കോൺഗ്രസ്, സിപി ജോൺ ലീഗ് കോട്ടയിലേക്ക്

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

ദില്ലിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം സ്‌ഫോടനം; ഇസ്രായേല്‍ അന്വേഷണ സംഘം ഇന്ത്യയില്‍ദില്ലിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം സ്‌ഫോടനം; ഇസ്രായേല്‍ അന്വേഷണ സംഘം ഇന്ത്യയില്‍

English summary
Saudi Arabia extended international travel ban til May 17th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X