കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയുടെ സുപ്രധാന തീരുമാനം; ഉംറ വിസ കാലാവധി നീട്ടി... എല്ലാ രാജ്യക്കാര്‍ക്കും ഇളവ്

Google Oneindia Malayalam News

റിയാദ്: ഉംറ വിസയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്ത് സൗദി അറേബ്യ. ഉംറ വിസയുടെ കാലാവധി മൂന്ന് മാസമായി നീട്ടി. ഇതുവരെ ഒരു മാസമായിരുന്നു കാലാവധി. എല്ലാ രാജ്യക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ അറിയിച്ചു. ഉസ്‌ബെക്കിസ്താന്‍ തലസ്ഥാനമായ തഷ്‌ക്കന്റ് സന്ദര്‍ശിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ദ്വിദിന സന്ദര്‍ശനത്തിന് ഉസ്‌ബെക്കിസ്താനിലെത്തിയതായിരുന്നു അദ്ദേഹം.

m

കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം കൂടുതല്‍ ഉംറ തീര്‍ഥാടകള്‍ സൗദിയിലേക്ക് എത്തുന്നുണ്ട്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഹജ്ജിന് വിദേശികള്‍ക്ക് അവസരം നല്‍കിയിരുന്നു. 12000 പേരാണ് ഉസ്‌ബെക്കിസ്താനില്‍ നിന്ന് ഹജ്ജിന് മക്കയിലെത്തിയത്. ഹജ്ജിന് ശേഷം ഉംറയ്ക്കും കൂടുതല്‍ വിദേശികള്‍ എത്തുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉസ്‌ബെക്കിസ്താനില്‍ നിന്ന് 36000 പേര്‍ ഉംറ നിര്‍വഹിക്കാനെത്തി. മദീനയും സന്ദര്‍ശിച്ചാണ് ഇവര്‍ മടങ്ങിയത്. ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.

സോണിയ ഗാന്ധിയുടെ സീറ്റും പിടിക്കും; 80 സീറ്റിലും ജയിക്കാന്‍ ബിജെപി... ഒരുങ്ങുന്നത് വന്‍ പദ്ധതിസോണിയ ഗാന്ധിയുടെ സീറ്റും പിടിക്കും; 80 സീറ്റിലും ജയിക്കാന്‍ ബിജെപി... ഒരുങ്ങുന്നത് വന്‍ പദ്ധതി

ഉംറ തീര്‍ഥാടനത്തിന് സൗദിയിലേക്ക് വരുന്ന വിദേശികള്‍ക്ക് സൗദിയിലെ ഏത് വിമാനത്താവളവും ഇനി ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഉംറയ്ക്ക് വരുന്നവര്‍ക്ക് നിശ്ചിത വിമാനത്താവളങ്ങള്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്ന നിബന്ധനയില്ല. ഏത് വിമാനത്താവളം വഴി വരികയും പോകുകയും ചെയ്യാം. 90 ദിവസം സൗദിയില്‍ തങ്ങാം. സൗദിയിലെ അന്താരാഷ്ട്ര-ആഭ്യന്തര വിമാനത്താവളങ്ങള്‍ ഇവര്‍ക്ക് ഉപയോഗിക്കാം. ഏത് നഗരങ്ങളിലേക്കും യാത്രയുമാകാം.

മക്കയ്ക്കും മദീനയ്ക്കും പുറമെ മറ്റു സൗദി നഗരങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതിലൂടെ ടൂറിസം മേഖല പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവും സൗദിക്കുണ്ട്. ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൊവിഡ് ബാധയില്ലെന്ന് ഉറപ്പിക്കാന്‍ ഈത്മര്‍ന ആപ്പ് വഴി തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന് ശേഷം വിസ അനുവദിക്കുക കൂടി ചെയ്താല്‍ വിദേശികള്‍ക്ക് തീര്‍ഥാടനത്തിന് സൗദിയില്‍ വരാം. ഉംറ സീസണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 16 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചുവെന്നാണ് കണക്ക്.

English summary
Saudi Arabia Extended Umrah Visa Validity to Three Months For All Nationalities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X