കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികൾക്ക് ആശ്വാസം; പുതിയ തിരുമാനവുമായി സൗദി അറേബ്യ, ഇളവുകൾക്ക് പിന്നാലെ

  • By Aami Madhu
Google Oneindia Malayalam News

റിയാദ്; കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിവിലുണ്ടായിരുന്ന കർഫ്യൂ പൂർണമായി പിൻവലിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇതോടെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. അതേസമയം കർശന നിർദ്ദേശങ്ങളോട് കർഫ്യൂ പിൻവലിച്ചത്. ശാരീരിക അകലം പാലിക്കണമെന്നും മാസ്കുകൾ നിർബന്ധമായി ധരിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനിടെ പ്രവാസികൾക്ക് ആശ്വാസമാകുമെന്ന മറ്റൊരു തിരുമാനം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. വിശദാംശങ്ങൾ ഇങ്ങനെ

ആശ്വാസം ഇങ്ങനെ

ആശ്വാസം ഇങ്ങനെ

സൗദിയിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ മാത്രം 3139 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 1, 64, 144 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരാകുുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ആശ്വാസം.

Recommended Video

cmsvideo
Kerala government annouces relaxation in quaratine rules | Oneindia Malayalam
ഹജ്ജിന് നിയന്ത്രണം

ഹജ്ജിന് നിയന്ത്രണം

രോഗമുക്തി തോത് ഉയർന്നതോടെ രാജ്യത്തെ കർഫ്യൂവിലും ഇളവ് വരുത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലും വാണിജ്യ ,വ്യാപാര സ്ഥാനപനങ്ങൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങി. അതേസമയം ഉംറ തീർത്ഥാടത്തിന് വിലക്ക് തുടരും. ഇക്കൊല്ലം സൗദിക്ക് പുറത്തു നിന്നുള്ളവരെ ഹജ്ജിന് അനുവദിക്കേണ്ടെന്നാണ് തീരുമാനം.

വിമാന സർവ്വീസും

വിമാന സർവ്വീസും

ഒപ്പം രാജ്യാന്തര വിമാന സർവ്വീസുകളും ഉടൻ ഉണ്ടാകില്ല. അതിനിടെ പ്രവാസികൾക്ക് ആശ്വാസമാകുമെന്ന മറ്റൊരു പ്രഖ്യാപനമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം മാത്രം പ്രവാസികൾ മടങ്ങിയാൽ മതിയെന്ന് സൗദി വ്യക്തമാക്കി. അതുവരെ എക്സിറ്റ്, റീ-എൻട്രി വീസകളുടെ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് സൗദി പാസ്പോട്ട് വിഭാഗം അറിയിച്ചു.

പ്രവാസികൾക്ക് ആശ്വാസം

പ്രവാസികൾക്ക് ആശ്വാസം

കൊവിഡിന്റെ പശ്ചാലത്തിൽ നിരവധി പ്രവാസികളാണ് സൗദിയിലേക്ക് മടങ്ങാനാവാതെയിരിക്കുന്നത്. സൗദിയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉന്നയിച്ച് പ്രവാസികൾ രംഗത്തെത്തിയതോടെയാണ് സൗദി പാസ്പോർട്ട് വിഭാഗം ക്കാര്യം വ്യക്തമാക്കി.

ഔദ്യോഗിക തിരുമാനം

ഔദ്യോഗിക തിരുമാനം

രാജ്യാന്തര സർവ്വീസുകൾ എന്ന് തുടങ്ങുന്നോ അപ്പോൾ മുതൽ മടങ്ങി വരുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നും അതുവരെ സാധുതയുള്ള റീ എൻട്രിയിൽ ഉള്ളവർ കാത്ത് നിൽക്കണമെന്നും വിഭാഗം വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനങ്ങൾ ഔദ്യോഗികമായ വ്യക്തമാക്കുമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

സമീപിക്കാം

സമീപിക്കാം

പുതിയ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്കാണ് ആശ്വാസമായിരിക്കുന്നത്. അതേസമയം പാസ്പോർട്ട് വിഭാഗം തങ്ങളുടെ ഓൺലൈൻ സേവനങ്ങൾ തുടരുകയാണെന്നും മറ്റ് സംശയങ്ങൾക്ക് എപ്പോഴും സമീപിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

English summary
saudi arabia extends expats re entry visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X