കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കി സൗദി; കര്‍ശന നിയന്ത്രണങ്ങള്‍

Google Oneindia Malayalam News

റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കൂന്നു. ഇന്ന് മുതല്‍ ഉംറ നിര്‍വഹിക്കാന്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് സൗദി സര്‍ക്കാര്‍ അനുമതി നല്‍കി. ഇതേ തുടര്‍ന്ന് 10000ഓളം തീര്‍ത്ഥാടകരാണ് ഇന്ന് മക്കയില്‍ എത്തിയത്. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

SAUDI

മൂന്ന് ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞതിന് ശേഷം മാത്രമാണ് വിദേശ തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ഹജ്ജ്, ഉംറ ഉപമന്ത്രി അമര്‍ അല്‍-മദ്ദ അറിയിച്ചു. മക്കയില്‍ എത്തുന്നവര്‍ക്ക് പത്ത് ദിവസം രാജ്യത്ത് തങ്ങാനാവും. 18നും 50നും ഇടയില്‍ പ്രായമുള്ള വിദേശികളെ മാത്രമാണ് തീര്‍ത്ഥാടനത്തിന് അനുവദിക്കുകയുള്ളുവെന്ന് മന്ത്രി അറിയിച്ചു. വിദേശികള്‍ രാജ്യത്ത് എത്തുന്നതു മുതല്‍ മൂന്ന് ഘട്ടങ്ങളിലായുള്ള കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉംറ ആരംഭിച്ചതിന് ശേഷമുള്ള മൂന്നാം ഘട്ടത്തിന്റെ ആദ്യ ദിനത്തിലാണ് വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. കര, വായു, കടല്‍ മാര്‍ഗമുള്ള തീര്‍ത്ഥാടകരുടെ വരവ് ഇന്ന് മുതല്‍ അനുവദിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ തീര്‍ത്ഥാടകര്‍ എല്ലാ വ്യക്തിപരവും ആരോഗ്യപരവുമായ വിവരങ്ങളും സമര്‍പ്പിക്കണം.

അനുവദനീയമായ രാജ്യങ്ങളളില്‍ നിന്ന് ഒരു ഗ്രൂപ്പിൽ പരമാവധി 50 പേര്‍ വരാമെന്നും ഇതിനായി ഒരു വിദേശ ഉംറ ഏജന്റിനെ സമീപിക്കണമെന്നും മന്ത്രി അറിയിച്ചു. കൂടാതെ തീര്‍ത്ഥാടകര്‍ രാജ്യത്ത് ഇറങ്ങുന്നതിന് മുമ്പ് തന്നെ കൊവിഡ് ട്രാക്കിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും പിന്തുടരുകയും വെണമെന്ന് മന്ത്രി വ്യക്തമാക്കി.

ഞങ്ങള്‍ ബീഹാറില്‍ അധികാരത്തില്‍ തിരിച്ചെത്തും, ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ സൂചനയുണ്ടെന്ന് മോദി!!ഞങ്ങള്‍ ബീഹാറില്‍ അധികാരത്തില്‍ തിരിച്ചെത്തും, ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ സൂചനയുണ്ടെന്ന് മോദി!!

ബിജെപി റാലിയിൽ 'കൈപ്പത്തി'ക്ക് വോട്ട് ചോദിച്ച് സിന്ധ്യ; അമ്പരന്ന് കോൺഗ്രസ്, മധ്യപ്രദേശിൽ സംഭവിച്ചത്ബിജെപി റാലിയിൽ 'കൈപ്പത്തി'ക്ക് വോട്ട് ചോദിച്ച് സിന്ധ്യ; അമ്പരന്ന് കോൺഗ്രസ്, മധ്യപ്രദേശിൽ സംഭവിച്ചത്

കേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരികേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരി

English summary
Saudi Arabia gives Permission for foreign pilgrims to perform Umrah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X