കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര പ്രഖ്യാപനവുമായി സൗദി അറേബ്യ; ഇസ്രായേലിനും യുഎഇക്കും സന്തോഷം, വിമാനങ്ങള്‍ക്ക് പറക്കാം...

Google Oneindia Malayalam News

റിയാദ്: ചരിത്ര പ്രാധാന്യമുള്ള പ്രഖ്യാപനവുമായി സൗദി അറേബ്യ. തങ്ങളുടെ വ്യോമ പാത യുഎഇയിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് സൗദി പ്രഖ്യാപിച്ചു. യുഎഇയും ഇസ്രായേലും തമ്മില്‍ ബന്ധം മെച്ചപ്പെടുകയും വിമാന സര്‍വീസ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുകയും ചെയ്ത വേളയിലാണ് സൗദിയുടെ പ്രഖ്യാപനം എന്നത് എടുത്തുപറയേണ്ടതാണ്.

അതേസമയം, ഇറാന്റെയോ ഖത്തറിന്റെയോ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഇസ്രായേലിനും യുഎഇക്കും ഏറെ സന്തോഷമുണ്ടാകുന്ന പ്രഖ്യാപനമാണ് സൗദി നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍...

ഈ പ്രഖ്യാപനം ആദ്യം

ഈ പ്രഖ്യാപനം ആദ്യം

യുഎഇയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഏത് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കും ഇനി സൗദി അറേബ്യയുടെ വ്യോമ പാത ഉപയോഗിക്കാം. ആദ്യമായിട്ടാണ് സൗദി അറേബ്യ ഇത്തരം പ്രഖ്യാപനം നടത്തുന്നത്. യുഎഇയും ഇസ്രായേലും തമ്മില്‍ സൗഹൃകരാറിന് ശ്രമം തുടങ്ങിയ വേളയിലാണിതെന്നതാണ് പ്രത്യേകത.

ഇസ്രായേല്‍ വിമാനം പറന്നു

ഇസ്രായേല്‍ വിമാനം പറന്നു

കഴഞ്ഞാഴ്ച യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്ക് ഇസ്രായേലിന്റെ പ്രതിനിധികള്‍ രണ്ടു ദിവസം മുമ്പ് യുഎഇ തലസ്ഥാനമായ അബുദാബിയിലെത്തി. സൗദിയുടെ വ്യോമ പാതയിലൂടെയാണ് അന്ന് ഇസ്രായേല്‍ വിമാനം പറന്നത്.

ഇസ്രായേലിന്റെ അപേക്ഷ

ഇസ്രായേലിന്റെ അപേക്ഷ

ചരിത്രത്തില്‍ ആദ്യമായിട്ടാണ് സൗദി അറേബ്യയുടെ ആകാശ പാതയിലൂടെ ഇസ്രായേല്‍ വിമാനം പറന്നത്. പറക്കാന്‍ അനുമതി തേടി ഇസ്രായേല്‍ അപേക്ഷ നല്‍കിയിരുന്നു. അനുഭാവ പൂര്‍വം പരിഗണിക്കുകയാണ് അന്ന് സൗദി ചെയ്തത്. ഇപ്പോള്‍ ഔദ്യോഗികമായി അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎഇ ആവശ്യപ്പെട്ടു

യുഎഇ ആവശ്യപ്പെട്ടു

യുഎഇയിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും സൗദിയുടെ വ്യോമ പാത ഉപയോഗിക്കാമെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. ഇതിന് വേണ്ടി യുഎഇ സൗദി അറേബ്യയോട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് സൗദി അറേബ്യ പുതിയ നിലപാട് എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
First-ever flight: Plane with US, Israeli officials lands in UAE | Oneindia Malayalam
ഖത്തറിന് ഉപകാരപ്പെടുമോ

ഖത്തറിന് ഉപകാരപ്പെടുമോ

അതേസമയം, സൗദി അറേബ്യയുമായി ഉടക്കി നില്‍ക്കുന്ന ഇറാന്‍, സൗദി ഉപരോധം ചുമത്തിയ ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് പുതിയ ഇളവ് ലഭിക്കുമോ എന്ന് വ്യക്തമല്ല. സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം ചുമത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ യുഎഇയിലേക്ക് ഖത്തര്‍ വിമാനത്തിന് പറക്കാന്‍ സാധ്യമല്ല.

ഇസ്രായേലില്‍ നിന്ന് എത്തിയത്

ഇസ്രായേലില്‍ നിന്ന് എത്തിയത്

തിങ്കളാഴ്ച ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് അബുദാബിയിലേക്ക് വിമാനം എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനം വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജറദ് കുഷ്‌നര്‍, യുഎസ് സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍, ഇസ്രായേല്‍ സുരക്ഷാ ഉപദേഷ്ടാവ് മീര്‍ ബെന്‍ ഷാബത്ത് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

സൗദി ബന്ധം സ്ഥാപിച്ചിട്ടില്ല

സൗദി ബന്ധം സ്ഥാപിച്ചിട്ടില്ല

ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്കുള്ള ഏളുപ്പ വഴി സൗദിയുടെ ആകാശമാര്‍ഗമാണ്. സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. അതേസമയം, യുഎഇ ബന്ധം സ്ഥാപിച്ചതിനെ സൗദി എതിര്‍ത്തിട്ടുമില്ല. പലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുമെന്നാണ് സൗദി അറിയിച്ചിരുന്നത്.

കൂടുതല്‍ രാജ്യങ്ങള്‍

കൂടുതല്‍ രാജ്യങ്ങള്‍

അതേസമയം, കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ആഫ്രിക്കയിലെ മുസ്ലിം രാജ്യമായ സുഡാനും ഇസ്രായേലുമായി ചര്‍ച്ച നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായിട്ടില്ല.

തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍

English summary
Saudi Arabia gives permission to All Couturiers flights to use its airspace for travel to UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X