Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ ലാഭം കൊയ്യാന്‍ തുടങ്ങി; സൗദി അറേബ്യ ഇറക്കുന്നത് കോടികള്‍, 50000 പേര്‍ക്ക് പരിശീലനം

റിയാദ്/ഇസ്ലാമാബാദ്: സൗദി അറേബ്യയും പാകിസ്താനും അടുത്തിടെ ഒപ്പുവച്ച പ്രതിരോധ കരാര്‍ വലിയ ചര്‍ച്ചയായിരുന്നു. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ മറ്റേ രാജ്യം ഇടപെടുമെന്നതായിരുന്നു കരാറിന്റെ കാതല്‍. അതായത്, സൗദി അറേബ്യയെ ഏതെങ്കിലും ഒരു രാജ്യം ആക്രമിച്ചാല്‍ ആ രാജ്യത്തിനെതിരെ പാകിസ്താന്‍ യുദ്ധം ചെയ്യും.

ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയ തൊട്ടുപിന്നാലെ ആയിരുന്നു സൗദിയും പാകിസ്താനും തമ്മിലുള്ള കരാര്‍. എന്താണ് പാകിസ്താന് ഇതുകൊണ്ടുള്ള മെച്ചം എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പാകിസ്താന് നേട്ടം ലഭിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. കോടികളുടെ നിക്ഷേപമാണ് പാകിസ്താന് കിട്ടുന്നത്...

saudi arabia invest in pakistan-

സൗദി അറേബ്യയിലെ സാങ്കേതിക രംഗത്തെ പ്രമുഖ കമ്പനിയായ ഗോ എഐ ഹബ്ബ് ആണ് പാകിസ്താനില്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറായിരിക്കുന്നത്. പാകിസ്താനില്‍ സാങ്കേതിക പരിശീലന കേന്ദ്രമാണ് കമ്പനി സ്ഥാപിക്കുക. തിരഞ്ഞെടുത്ത പാകിസ്താന്‍ പൗരന്മാര്‍ക്ക് എഐ സംബന്ധിച്ച് കമ്പനി പരിശീലനം നല്‍കും എന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ഘട്ടത്തില്‍ 50000 പാകിസ്താന്‍ പൗരന്മാര്‍ക്കാണ് പരിശീലനം നല്‍കുക. ഇതില്‍ നിന്ന് 1000 പേര്‍ക്ക് ജോലി നല്‍കും. എഐ മേഖലയില്‍ 30 ലക്ഷം തൊഴില്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗോ എഐ ഹബ്ബ്. പാകിസ്താനിലേക്ക് കൂടി കമ്പനി വ്യാപിപ്പിക്കുന്നതോടെ കുറഞ്ഞ ചെലവില്‍ ജോലിക്കാരെ കിട്ടുമെന്ന ലക്ഷ്യത്തോടെയാണ്. ഫലത്തില്‍ പാകിസ്താനും സൗദിക്കും നേട്ടമാണ് ഗോ എഐ ഹബ്ബിന്റെ നീക്കം.

എഐ സാന്നിധ്യം ശക്തമാക്കുന്നു

സൗദി അറേബ്യയ്ക്ക് സുരക്ഷ നല്‍കുമെന്ന് പാകിസ്താന്‍ കരാര്‍ ചെയ്യുമ്പോള്‍ പാകിസ്താനില്‍ നിക്ഷേപം ഇറക്കുമെന്നാണ് സൗദിയുടെ ഉടമ്പടി എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആരോഗ്യം, കമ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ നിക്ഷേപമാണ് പാകിസ്താന്‍ തേടുന്നത്. ആരോഗ്യ മേഖലയില്‍ അടുത്തിടെ സൗദി നിക്ഷേപം പ്രഖ്യാപിച്ച പിന്നാലെയാണ് സാങ്കേതിക രംഗത്തെ കമ്പനി കൂടി വരുന്നത്.

റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗോ എഐ ഹബ്ബ്. എഐ രംഗത്ത് കൂടുതല്‍ ജോലി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മറ്റു മേഖലകളില്‍ ജോലി സാധ്യതകള്‍ കുറയുമെന്നുമാണ് കരുതുന്നത്. ഈ അവസരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനം. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും എഐയുടെ ഇടപെടല്‍ ശക്തിപ്പെടുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാകിസ്താനില്‍ പരിശീലനം നേടുന്നവര്‍ക്ക് സൗദിയില്‍ ജോലി ലഭിക്കാന്‍ ഇതോടെ വഴി തെളിയും.

പാകിസ്താന്‍ ആണവ രാജ്യം കൂടിയാണ്. പശ്ചിമേഷ്യയില്‍ ഇസ്രായേലിന് കൈവശം മാത്രമാണ് ആണവായുധം ഉണ്ട് എന്ന് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്താനുമായുള്ള സൗദിയുടെ കരാര്‍ ശ്രദ്ധേയമാകുന്നത്. പുതിയ കരാര്‍ പ്രകാരം പാകിസ്താന്റെ ആണവായുധ സംരക്ഷണം കൂടി സൗദിക്ക് ലഭിക്കും. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 170 ആണവായുധങ്ങള്‍ പാകിസ്താന്റെ കൈവശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+