അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാനൊരുങ്ങി സൗദി അറേബ്യ. ഈ വര്‍ഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെ സൗദി അയക്കും.
സൗദിയിലെ ആദ്യ വനിതാ ബഹിരാകാശയാത്രികയായി റയ്‌യാന ബര്‍നാവിയും പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന AX2 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും. 2023 ന്റെ രണ്ടാം പാദത്തിലായിരിക്കും യാത്ര എന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

റയാന ബര്‍വാനി..
സൗദിയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക ആകാന്‍ പോവുകയാണ് റയാന ബര്‍വാനി. ഇവര്‍ക്കൊപ്പം പുരുഷ ബഹിരാകാശ യാത്രികനായ അലി അല്‍ ഖാര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ യാത്രയുടെ ഭാഗമാകും. അമേരിക്കയില്‍ നിന്ന് പറക്കുന്ന എഎക്‌സ്-2 ബഹിരാകാശ ദൗത്യത്തില്‍ ഇവര്‍ രണ്ട് പേരും പങ്കാളികളാകും.

ലക്ഷ്യം..
മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതികളെ ശക്തിപ്പെടുത്തുക, ആരോഗ്യം, സുസ്ഥിര വികസനം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ശാസ്ത്രീയ ഗവേഷണം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ ആണ് സൗദിയുടെ മുന്നിലുള്ളത്. ബഹിരാകാശ പദ്ധതികളേയും ജ്യോതിശാസ്ത്ര ഗവേഷണങ്ങളേയും പിന്തുണയ്ക്കാന്‍ രാജ്യത്തിന്റെ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി സ്‌പേഷ് കമ്മീഷന്‍ ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ അമീര്‍ അല്‍ സ്വാഹ വ്യക്തമാക്കി

ചരിത്രം..
രണ്ട് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിക്കുമ്പോള്‍ ഒരു ചരിത്രമാണ് സൗദി തീർക്കുന്നത്. ഇതിനൊപ്പം തന്നെ മറ്റൊരു റെക്കോര്‍ഡും സൗദിയെ തേടി എത്തുന്നുണ്ട്. ഒരേസമയം രണ്ട് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേക്കയച്ചിട്ടുള്ള അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറും. പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായും അന്താരാഷ്ട്ര ഏജന്‍സിയായ ആക്‌സിയോം സ്‌പേസുമായും സഹകരിച്ചാണ് സൗദി സ്‌പേഷ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍.

ആ വിഷൻ...
സൗദി അറേബ്യയുടെ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതി ( സൗദി ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം) നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. സൗദി സ്‌പേസ് കമ്മീഷന്റെ നേതൃത്വത്തിലാണ് പദ്ധതിയി. ഭാവിയില്‍ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള സ്‌പേസ് ഫ്‌ലൈറ്റ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോഴേക്കും സ്വദേശികളില്‍ നിന്ന് തന്നെ ഇതിന് യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി അതിന്റെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമാണ് ഈ ബഹിരാകാശ പദ്ധതികൾ . സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2016 ഏപ്രില്‍ 25 ന് ആണ് വിഷന്‍ 2030 പ്രഖ്യാപിച്ചത്.












Click it and Unblock the Notifications