കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ നേരിടാന്‍ സൗദിയും ബ്രിട്ടന്റെ വഴിയില്‍; ഡെക്‌സാമെതസോണ്‍ തന്നെ രക്ഷ

  • By Desk
Google Oneindia Malayalam News

റിയാദ്: ബ്രിട്ടനില്‍ കൊറോണ രോഗികള്‍ക്ക് ആശ്വാസം നല്‍കിയ ഡെക്‌സാമെതസോണ്‍ മരുന്ന് സൗദി അറേബ്യയും ഉപയോഗിക്കുന്നു. കൊറോണ ചികില്‍സയുടെ പ്രോട്ടോകോളില്‍ ഈ മരുന്നും സൗദി ഉള്‍പ്പെടുത്തി. സൗദി ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സന്ധിവാതം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് 1960 മുതല്‍ തന്നെ നല്‍കി വരുന്ന മരുന്നാണിത്.

11

ഇത് കൊറോണ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നുവെന്ന ബ്രി്ട്ടനിലെ ചില ഗവേഷകര്‍ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ രോഗികളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചുവെന്നും ഗവേഷകര്‍ പറഞ്ഞിരുന്നു. ഓക്‌സിജന്‍ നല്‍കിയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചും മരണത്തോട് മല്ലിട്ട രോഗികള്‍ക്ക് വരെ ഡെക്‌സാമെതസോണ്‍ മൂലം രോഗം ഭേദമായി. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യയും ഡെക്‌സാമെതസോണ്‍ കൊറോണ രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

ജിയോയെ കൊത്തി സൗദി അറേബ്യ; വീശിയെറിഞ്ഞത് 11000 കോടി, അതിസമ്പന്നര്‍ പറന്നെത്തുന്നതിന് പിന്നില്‍...ജിയോയെ കൊത്തി സൗദി അറേബ്യ; വീശിയെറിഞ്ഞത് 11000 കോടി, അതിസമ്പന്നര്‍ പറന്നെത്തുന്നതിന് പിന്നില്‍...

ഓക്‌സഫഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍ ഉള്‍പ്പെടുത്തി കൊറോണ ചികില്‍സയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ഡെക്‌സാമെതസോണ്‍ കൊറോണ രോഗികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടര ലക്ഷം ഡോസുകള്‍ പുതിയതായി ഓര്‍ഡര്‍ ചെയ്യുകയുമുണ്ടായി. ചികില്‍സയുടെ ഭാഗമായി കൃത്യമായ പഠനത്തിലൂടെയാണ് ഡെക്‌സാമെതസോണ്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി മറ്റ് ഹന്‍കോക് പറഞ്ഞു.

കോണ്‍ഗ്രസ് പണി തുടങ്ങി; ഉള്ളുരുകി ബിജെപി, എസ്പിഎഫ് രൂപീകരിച്ചു, പിന്നാലെ അവിശ്വാസ പ്രമേയവുംകോണ്‍ഗ്രസ് പണി തുടങ്ങി; ഉള്ളുരുകി ബിജെപി, എസ്പിഎഫ് രൂപീകരിച്ചു, പിന്നാലെ അവിശ്വാസ പ്രമേയവും

സൗദിയില്‍ ഒട്ടേറെ മരുന്നുകള്‍ കൊറോണ പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയിരുന്നു. രോഗികള്‍ക്ക് ആശ്വാസം ലഭിക്കുന്നുവെന്ന് നേരത്തെ കണ്ടെത്തിയ മരുന്നുകളും ഇതില്‍പ്പെടും. ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് സൗദിയില്‍ കൊറോണ രോഗം ബാധിച്ചത്. 91000 പേര്‍ക്ക് രോഗം ഭേദമായി. മരണം 1100 കവിഞ്ഞു.

English summary
Saudi Arabia Government approved Steroid Dexamethasone as Covid-19 treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X