കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ താമസിക്കുന്ന 60,000 പേര്‍ക്ക് ഹജ്ജിന് പങ്കെടുക്കാം, വാക്‌സിന്‍ നിര്‍ബന്ധം; അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സൗദി ഹജ് തീര്‍ത്ഥാടനം നടത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ച സൗദിയില്‍ താമസിക്കുന്ന 60000 വിദേശികള്‍ക്കും സ്വദേശികള്‍ക്കു് മാത്രമാണ് ഇത്തവണ ഹജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളതെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. യാതൊരുവിധ അസുഖങ്ങളുമില്ലാത്ത 65 വയസിന് താഴെ പ്രായമുളളവരെ മാത്രമാണ് പങ്കെടുപ്പിക്കുക. ജൂലായി അവസാനമാണ് ഹജ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

haj

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍

കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് രാജ്യം കടുത്ത നിയന്ത്രണങ്ങളോട് ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വെറും 10000 തീര്‍ത്ഥാടകര്‍ മാത്രമാണ് ഹജ്ജിന് പങ്കെടുത്തത്. എന്നാല്‍ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പത്തെ വര്‍ഷമായ 2019ല്‍ 25 ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

യുപിയിൽ കിടിലൻ നീക്കവുമായി കോൺഗ്രസ്; ജിതിൻ പ്രസാദ പോയപ്പോൾ മറ്റൊരു യുവ നേതാവ് കോൺഗ്രസിലെത്തി,ആശ്വാസംയുപിയിൽ കിടിലൻ നീക്കവുമായി കോൺഗ്രസ്; ജിതിൻ പ്രസാദ പോയപ്പോൾ മറ്റൊരു യുവ നേതാവ് കോൺഗ്രസിലെത്തി,ആശ്വാസം

അതേസമയംസ ഹജ് കര്‍മ്മം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്ന സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ ഹജ്ജ് മ്ന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇതിനുള്ള നിര്‍ദ്ദേശം ഉടന്‍ അറിയിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും രാജ്യത്ത് നിന്ന് പുറത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അനുമതി നല്‍കിയിരുന്നില്ല.

കൊവിഡ് ഭീതി അകന്നതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറില്‍ വിശ്വാസികള്‍ക്ക് ഗ്രാന്‍ഡ് മോസ്‌ക് തുറന്നുകൊടുത്തിരുന്നു. ആറ് മാസങ്ങളോളം അടച്ചിട്ടതിന് ശേഷമാണ് ഗ്രാന്‍ഡ് മോസ്‌ക് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്.

സുന്ദരയ്ക്ക് കൊടുത്ത പണം കണ്ടെത്തി... അടുത്തത് സുരേന്ദ്രന്റെ അറസ്റ്റോ? ബിജെപി എങ്ങനെ പ്രതിരോധിക്കുംസുന്ദരയ്ക്ക് കൊടുത്ത പണം കണ്ടെത്തി... അടുത്തത് സുരേന്ദ്രന്റെ അറസ്റ്റോ? ബിജെപി എങ്ങനെ പ്രതിരോധിക്കും

ട്രെൻഡിയായി പവിത്ര ലക്ഷ്മി- ചിത്രങ്ങൾ

English summary
Saudi Arabia Govt Allow 60,000 Vaccinated Residents to perform haj, Things to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X