'സൗദി അറേബ്യ സഹായം തേടിയിരുന്നു'; യുദ്ധ വിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാന്‍ ബ്രിട്ടന്‍

യമനിലെ ഹൂതികളുടെ ആക്രമണം തുടര്‍ച്ചയായതോടെ സൗദി അറേബ്യ പല രാജ്യങ്ങളോടും സഹായം തേടിയിരുന്നു. അമേരിക്ക വരെ മുഖംതിരിച്ച സാഹചര്യത്തില്‍ മുന്നോട്ട് വന്നിരിക്കുന്നത് ബ്രിട്ടനാണ്. സൗദിയുടെ യുദ്ധ വിമാനങ്ങള്‍ക്ക് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനുള്ള സഹായം ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു. ന്യൂയോര്‍ക്കിലേക്ക് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ വരവെയാണ് പ്രതികരണം.

അമേരിക്ക സൗദി അറേബ്യയ്ക്ക് യുദ്ധ വിമാനം വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും യുദ്ധരംഗത്ത് സൈനികമായി ഇടപെടില്ലെന്ന് വ്യക്തമാക്കി. മാത്രമല്ല, ഹൂതികളുമായി ഒമാനില്‍ വച്ച് ചര്‍ച്ച നടത്തിയ അമേരിക്ക, അവരുടെ കപ്പല്‍ ആക്രമിക്കില്ല എന്ന് ഹൂതികളില്‍ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു. സ്വയം സുരക്ഷിതമായിരിക്കാനാണ് അമേരിക്ക ശ്രമിച്ചത്. മക്ക കരാറില്‍ ഒപ്പിട്ട തുര്‍ക്കിയും പാകിസ്താനും ഇതുവരെ സൗദിയെ സഹായിക്കാന്‍ തയ്യാറായിട്ടില്ല.

saudi arabia uk help

ഈ വേളയിലാണ് ബ്രിട്ടന്‍ യുദ്ധ രംഗത്തുള്ള സൗദി വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ചു നല്‍കാമെന്ന് സമ്മതിച്ചിരിക്കുന്നത്. പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം എടുത്തത് എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇതൊരു സ്ഥായിയായ സഹായമല്ല. ഇടയ്ക്ക് അവലോകനം നടത്തുകയും ഏതുസമയവും അവസാനിപ്പിക്കുകയും ചെയ്യും. സൗദി അറേബ്യ സൈനിക സഹായം തേടിയിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചെങ്കടലിന്റെ സുരക്ഷയ്ക്ക് യുദ്ധക്കപ്പല്‍ അയക്കുമെന്ന് ഇറ്റലി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. എങ്കിലും ഫലത്തില്‍ ഇതുവരെ ഒരു രാജ്യങ്ങളും ഹൂതികള്‍ക്കെതിരായ ആക്രമണത്തില്‍ സൗദിയെ സൈനികമായി സഹായിക്കാന്‍ തയ്യാറായിട്ടില്ല. ബ്രിട്ടന്‍ പ്രഖ്യാപിച്ച സഹായവും പരിമിതമാണ്. റിയാദിലേക്ക് വരെ ഹൂതികള്‍ മിസൈല്‍ അയക്കുന്ന ഭീഷണിയാണ് സൗദി നേരിടുന്നത്.

സൗദി അറേബ്യയും ബ്രിട്ടനും തമ്മില്‍ ദശാബ്ദങ്ങളായി സൈനിക സഖ്യം നിലവിലുണ്ട്. സൗദിക്ക് ആയുധം നില്‍ക്കുന്ന പ്രധാന രാജ്യമാണ് ബ്രിട്ടന്‍. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിന്ന് സൗദിയെ രക്ഷിക്കാന്‍ സ്‌കൈ സാബ്രി വ്യോമ പ്രതിരോധ സംവിധാനം ബ്രിട്ടന്‍ ഈ വര്‍ഷം നല്‍കിയിരുന്നു. അതേസമയം, എല്ലാ പ്രതിരോധ സംവിധാനങ്ങളും മറികടന്ന് ഇറാന്റെ മിസൈലുകള്‍ പലപ്പോഴും സൗദിയില്‍ പതിക്കുകയും ചെയ്തു.

ഹോര്‍മുസ് പാതയും ബാബുല്‍ മന്തിബ് പാതയും അടഞ്ഞത് സൗദി അറേബ്യയുടെ കയറ്റുമതിക്ക് ഭീഷണിയാണ്. ഹൂതികളെ തകര്‍ത്ത് ചെങ്കടല്‍ സുരക്ഷിതമാക്കാനാണ് സൗദി മറ്റു രാജ്യങ്ങളുടെ സഹായം തേടുന്നത്. എന്നാല്‍ സൗദിയുടെ പക്ഷം ചേര്‍ന്ന് സൈനികമായി യമനില്‍ ഇടപെടുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് എല്ലാ രാജ്യങ്ങളും ഭയപ്പെടുന്നു. സാമ്പത്തിക ഞെരുക്കമാണ് പല രാജ്യങ്ങളെയും പിന്തിരിപ്പിക്കുന്നത്. അതിന് പുറമെ കടല്‍പാതകള്‍ പൂര്‍ണമായും അടയുമെന്ന ആശങ്കയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma