കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

  • By Desk
Google Oneindia Malayalam News

റിയാദ്/വാഷിങ്ടണ്‍: ലോകരാജ്യങ്ങളെല്ലാം സാമ്പത്തികമായി പ്രതിസന്ധിയിലാണ്. ലോകത്തെ വന്‍കിട കമ്പനികളുടെ അവസ്ഥയും മറ്റൊന്നല്ല. ലാഭ പ്രതീക്ഷ നഷ്ടപ്പെട്ട നിക്ഷേപകര്‍ കമ്പനികളിലെ ഓഹരികളെല്ലാം വിറ്റഴിക്കുന്നു. അതുകൊണ്ടുതന്നെ ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു. പണമുള്ളവന് ഇതൊരു അവസരമാണ്. ഭാവിയില്‍ വിപണി തിരിച്ചുകയറിയാല്‍ വന്‍ ലാഭം കൊയ്യാം. എന്നാല്‍ ഇതൊരു കൈവിട്ട കളിയുമാണ്.

Recommended Video

cmsvideo
അമേരിക്കൻ കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടി സൗദി | Oneindia Malayalam

അവിടെയാണ് സൗദി അറേബ്യ ധൈര്യപൂര്‍വം അമേരിക്കന്‍ വിപണിയില്‍ ഇടപെട്ടിരിക്കുന്നത്. പ്രധാന അമേരിക്കന്‍ കമ്പനികളുടെ ഓഹരികളെല്ലാം സൗദി അറേബ്യ വാങ്ങിയിരിക്കുന്നു. ഫേസ്ബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്പ് തുടങ്ങി ഒട്ടേറെ കമ്പനികളിലാണ് സൗദിയുടെ നോട്ടം. വിശദാംശങ്ങള്‍ ഇങ്ങനെ....

ഈ ലോക സാഹചര്യത്തിലും

ഈ ലോക സാഹചര്യത്തിലും

കൊറോണ വൈറസ് ചൈനയിലാണ് തുടങ്ങിയതെങ്കിലും ലോകരാജ്യങ്ങളിലെല്ലാം വ്യാപിച്ചു. ലോകത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായും തകര്‍ന്നു. വന്‍കിട കമ്പനികളെല്ലാം ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കി രാജ്യങ്ങളും ചെലവ് കുറച്ചിരിക്കുന്നു. ഇതാണ് ഇന്നത്തെ ലോക സാഹചര്യം.

അവസരം മുതലെടുത്തു

അവസരം മുതലെടുത്തു

വന്‍കിട കമ്പനികളുടെ ഓഹരികളെല്ലാം വില കുറഞ്ഞിരിക്കുകയാണ്. നിക്ഷേപകര്‍ പ്രതീക്ഷ നഷ്ടപ്പെട്ട് ഓഹരികളെല്ലാം വിറ്റഴിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇനിയെന്ത് എന്ന നോട്ടമാണ് എല്ലാ രാജ്യങ്ങളും. ആരോഗ്യ മേഖല സുരക്ഷിതമാക്കാനുള്ള നീക്കമാണ് മിക്ക രാജ്യങ്ങളും നടത്തുന്നത്.

ആരെയും ആശ്ചര്യപ്പെടുത്തും

ആരെയും ആശ്ചര്യപ്പെടുത്തും

സൗദിയുടെ നീക്കം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ് എന്ന് പറയാതെ വയ്യ. കാരണം ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍ ആരോഗ്യ മേഖല ശക്തിപ്പെടുത്താന്‍ എല്ലാ പദ്ധതികളും സൗദി ആവിഷ്‌കരിച്ചിരിക്കുന്നു. അതേസമയം, തന്നെ ലോക സാമ്പത്തിക രംഗത്ത് സൗദി വേറിട്ട ഇടപെടല്‍ നടത്തുകയും ചെയ്യുന്നു.

സൗദി തിരക്കിലാണ്...

സൗദി തിരക്കിലാണ്...

അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കുന്ന തിരക്കിലാണ് സൗദി അറേബ്യ. ഇതിന് വേണ്ടി സൗദി ഉപയോഗിക്കുന്നത് അവരുടെ സാമ്പത്തിക അഭിമാനമായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആണ്. 30000 കോടി ഡോളര്‍ ആസ്തിയുള്ള ഫണ്ടാണിത്.

വിമാന കമ്പനി ബോയിങ്

വിമാന കമ്പനി ബോയിങ്

ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നാണ് ബോയിങ്. ഈ കമ്പനിയുടെ 71 കോടി ഡോളറിന്റെ ഓഹരിയാണ് സൗദി അറേബ്യ കഴിഞ്ഞദിവസം സ്വന്തമാക്കിയിരിക്കുന്നത്. വിമാന നിര്‍മാണം, രൂപ കല്‍പ്പന, റോക്കറ്റ് നിര്‍മാണം, ഉപഗ്രഹ നിര്‍മാണം, വാര്‍ത്താ വിനിമയ ഉപകരങ്ങള്‍, മിസൈലുകളുടെ നിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് ബോയിങ്.

ബാങ്കിങ് ശൃംഖല

ബാങ്കിങ് ശൃംഖല

അമേരിക്കയിലെ പ്രധാന ബാങ്കിങ് ശൃംഖലകളിലൊന്നാണ് സിറ്റിഗ്രൂപ്പ്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ 52 കോടി ഡോളറിന്റെ ഓഹരികളാണ് സൗദി കഴിഞ്ഞദിവസം സ്വന്തമാക്കിയത്. അമേരിക്കന്‍ ബാങ്കിങ് രംഗത്തെ അതികായരായ സിറ്റികോര്‍പ്, ട്രാവലേഴ്‌സ് എന്നിവ ലയിച്ചാണ് സിറ്റി ഗ്രൂപ്പ് എന്ന കമ്പനി രൂപീകരിച്ചത്.

ഫേസ്ബുക്കിന്റെ ഓഹരിയും

ഫേസ്ബുക്കിന്റെ ഓഹരിയും

ഫേസ്ബുക്കിന്റെ 52 കോടി ഡോളറിന്റെ ഓഹരിയാണ് സൗദി വാങ്ങിയിരിക്കുന്നത്. ലോകത്തെ മികച്ച കമ്പനികളിലൊന്നാണ് ഫേസ്ബുക്ക്. കമ്പനി അടുത്തിടെ ഇന്ത്യന്‍ ടെലികോം കമ്പനിയായ ജിയോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് പ്രധാന വാര്‍ത്തയായിരുന്നു.

കാലഫോര്‍ണിയ ആസ്ഥാനമായ ഡിസ്‌നെ

കാലഫോര്‍ണിയ ആസ്ഥാനമായ ഡിസ്‌നെ

അമേരിക്കന്‍ മാധ്യമ-വിനോദ രംഗത്തെ പ്രമുഖ കമ്പനിയാണ് ഡിസ്‌നെ. കാലഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഓഹരിയും സൗദി അറേബ്യ കഴിഞ്ഞദിവസം സ്വന്തമാക്കി. ഡിസ്‌നെയുടെ 49 കോടി ഡോളറിന്റെ ഓഹരിയാണ് സൗദി വാങ്ങിയത്.

 ബാങ്ക് ഓഫ് അമേരിക്ക

ബാങ്ക് ഓഫ് അമേരിക്ക

ബാങ്ക് ഓഫ് അമേരിക്കയുടെ 48 കോടി ഡോളറിന്റെ ഓഹരിയും സൗദി വാങ്ങിയിരിക്കുകയാണ്. മാത്രമല്ല, ലോകത്തെ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖ കമ്പനിയായ മാരിയട്ടിന്റെ 51 കോടി ഡോളറിന്റെ ഓഹരിയും സൗദി വാങ്ങിയിട്ടുണ്ട്. ബെര്‍ക്ഷയര്‍ ഹാതവെ എന്ന കമ്പനിയുടെ ചെറിയ ഓഹരിയും സൗദി വാങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓയില്‍ കമ്പനി ബിപി

ഓയില്‍ കമ്പനി ബിപി

അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാമാക്കിയാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സൗദി അറേബ്യ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഓയില്‍ കമ്പനിയായ ബിപിയുടെ 82 കോടി ഡോളറിന്റെ ഓഹരിയും സൗദി അറേബ്യ വാങ്ങിയെന്നാണ് വിവരം.

മറ്റു കമ്പനികള്‍ ഇവയാണ്

മറ്റു കമ്പനികള്‍ ഇവയാണ്

റോയല്‍ ഡച്ച് ഷെല്‍, ടോട്ടല്‍, എനി, ഇക്വിനോര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ വലിയൊരു ഭാഗം സൗദി അറേബ്യ അടുത്തിടെ വാങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂബര്‍ ടെക്‌നോളജീസ്, ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ലൂസിഡ് മോട്ടോര്‍സ് എന്നിവയുടെ ഓഹരിയും സൗദി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍.

English summary
Saudi Arabia has bought minority stakes in major American companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X