'സൗദി അറേബ്യ ഇതുവരെ നടത്തിയത് 4369 ആക്രമണങ്ങൾ'..അരാംകോ കേന്ദ്രും എയർപോർട്ടും ആക്രമിച്ചെന്ന് ഹൂതികൾ

സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളും വിമാനത്താവളവും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആറ് സൈനിക നീക്കങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ. തെയ്‌സ് , ബനി ഹഷീഷ് എന്നിവിടങ്ങളിൽ സാധാരണക്കാക്ക് നേരെ സൗദി നടത്തിയ മാരകമായ വ്യോമാക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഇതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി പ്രസ്താവനയിൽ പറഞ്ഞു. ബാല്ലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു.

ആദ്യ ആക്രമണം റിയാദ് ഖാലിദ് ഇൻ്റർനാഷ്ണൽ എയർപോർട്ട് ലക്ഷ്യമാക്കിയാണഅ നടത്തിയത്. അരാംകോയുടെ എണ്ണ സംഭരണ ടാങ്കുകളും ഒരു ഡിസ്റ്റിലേഷൻ ടവറും ആക്രമിച്ചു. തങ്ങളുടെ ആക്രമണങ്ങളെല്ലാം ലക്ഷ്യം കണ്ടെന്നും സാരി പറഞ്ഞു. രണ്ടാമത്തെ ആക്രമണം നടന്നത് ഖുരായിസിലുള്ള അരാംകോ കേന്ദ്രത്തിലാണ്. പടിഞ്ഞാറൻ മേഖലയിൽ ഉള്ള പ്രധാന എണ്ണ ഉത്പാദന കേന്ദ്രമാണിത്. മൂന്നാമത്തെ ആക്രമണം ദവാദമിയിലുള്ള പമ്പിങ് സ്റ്റേഷൻ നമ്പർ 8 ആണ്.ബാക്കിയുള്ള മൂന്ന് ആക്രമണങ്ങൾ സൗദി സൈനികരെ ലക്ഷ്യമിട്ടായിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

2-89191

നജ്രാനിലുള്ള സൗദി നാഷ്ണൽ ഗാർഡ് ക്യാമ്പായിരുന്നു ലക്ഷ്യസ്ഥാനങ്ങളിൽ ഒന്ന്. ഇവിടെ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യെമനിലെ മരിബ്, അൽ ജഫ് പ്രദേശത്താണ് മറ്റ് ആക്രമണങ്ങൾ നടന്നത്. ആ മേഖലയിൽ പ്രവർത്തിക്കുന്ന സൗദി സൈനികരെയായിരുന്നു ലക്ഷ്യമിട്ടത്. ഇവടേയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, സാരീ പറഞ്ഞു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി 105 വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തിയതായും ഹൂതികൾ ആരോപിച്ചു. സനാ, അൽ-ജൗഫ്, തെയ്‌സ്, അമ്രാൻ, ഹജ്ജ, സാദ, മാരിബ്, ലഹ്ജ് തുടങ്ങിയ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. എഫ്-15 ടൈഫൂണ്‍ ഫൈറ്റർ എയർക്രാഫ്റ്റുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. നജ്റാൻ, ജിസാൻ എന്നിവിടങ്ങളിൽ നിന്നാണ് മിസൈലുകൾ തൊടുത്തത്. ഖമീസ് മുശൈത്ത്, താഇഫ് വിമാനത്താവളങ്ങളിൽ നിന്നാണ് എയർക്രാഫ്റ്റുകൾ പറന്നത്. ആക്രമണത്തിൽ സാധാരണക്കാരായ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പലർക്കും പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ഇരകളായത്. അവസാനത്തെ ആക്രമണത്തോടെ ഇതുവരെ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 4369 ആയി, സാരി മറ്റൊരു എക്സ് പോസ്റ്റിൽ കുറിച്ചു.അതേസമയം ഇനിയും സൗദിക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് സാരി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma