Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ സൗദി കനിഞ്ഞു: എയര്‍ ഇന്ത്യ സര്‍വീസിന് സൗദി വ്യോമപാത തുറന്നു നല്‍കുമെന്ന് നെതന്യാഹു

ദില്ലി: ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സൗദിയുടെ പച്ചക്കൊടി. ഇസ്രയേലിലേയ്ക്ക് സര്‍വീസ് നടത്തുന്ന എയർഇന്ത്യ വിമാനങ്ങൾക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രയേലിലെ ടെല്‍ അവീവിലേയ്ക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കാണ് സൗദിയുടെ വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍‍ഡ‍് ട്രംപുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം അറിയിച്ചത്.

മൂന്ന് ആഴ്ചയില്‍ ഒരിക്കല്‍ ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേയ്ക്ക് സൗദി വഴിയുള്ള വിമാന സര്‍വീസിന് അനുമതി ലഭിച്ചതായി എയര്‍ ഇന്ത്യ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് സൗദി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേയ്ക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം യാത്രാച്ചെലവും കുറയ്ക്കാന്‍ സഹായിക്കുന്നതാണ് സൗദി വഴിയുള്ള വ്യോമപാത. നിലവില്‍ ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവയ്ക്ക് മുകളിലൂടെ പറന്നാണ് ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ടെല്‍ അവീവിലെത്തിച്ചേരുന്നത്. ആഴ്ചയിൽ‍ മൂന്ന് തവണ ദില്ലി- ടെൽ അവീവ് വിമാന യാത്രയ്ക്കുള്ള അനുമതിയ്ക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവിൽ എവിയേഷനിൽ‍ നിന്ന് അനുമതി തേടിയിരുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പ്രതികരിച്ചിരുന്നു.

 സ്ഥീരികരണമില്ല

സ്ഥീരികരണമില്ല

ഇസ്രയേലിലേയ്ക്ക് സര്‍വീസ് നടത്തുന്ന എയർഇന്ത്യ വിമാനങ്ങൾക്ക് സൗദി വ്യോമ പാത തുറന്നുകൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയോടുള്ള സൗദിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.നെതന്യാഹുവിന്റെ പ്രസ്താവന സൗദി അധികൃതരോ എയര്‍ ഇന്ത്യാ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ഇസ്രയേലിന്റെ എല്‍ അല്‍ എയര്‍ലൈന്‍സാണ് ആഴ്ചയില്‍ നാല് തവണ ഇന്ത്യയിലേയ്ക്ക് വിമാന സര്‍വീസ് നടത്തുന്നത്.

 പ്രഖ്യാപനം തള്ളിക്കളഞ്ഞ് സൗദി

പ്രഖ്യാപനം തള്ളിക്കളഞ്ഞ് സൗദി

ദില്ലിയിൽ‍ നിന്ന് ഇസ്രായേലിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്നതിന് സൗദി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നൽകിയെന്ന വാർത്ത സൗദി അറേബ്യ നിരസിച്ചതായി റോയിറ്റേഴ്സ് വക്താവ് ചൂണ്ടിക്കാണിക്കുന്നു. സൗദി അറേബ്യയിലെ ജനറൽ‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് എയര്‍ ഇന്ത്യാ വിമാനങ്ങൾക്ക് ദില്ലിയിൽ‍ നിന്ന് ടെൽ‍ അവീവിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്താൻ അനുമതി നല്‍കിയെന്ന റിപ്പോർട്ടുകള്‍ തള്ളിക്കളഞ്ഞിട്ടുള്ള

സൗദിയുടെ വിലക്ക്

സൗദിയുടെ വിലക്ക്

ഇസ്രായേല്‍ വിമാനങ്ങൾക്ക് കടന്നുപോകാന്‍ തങ്ങളുടെ വ്യോമാര്‍ത്തി ഉപയോഗിക്കുന്നതിന് സൗദി 70 വര്‍ഷത്തേയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ‍ സൗദിയിൽ നിന്നും മറ്റ് ഗൾഫ് രാജ്യത്തങ്ങളില്‍ നിന്നുമുള്ള സ്വകാര്യ ജെറ്റുകൾക്ക് ഇസ്രായേലിലെ വിമാനത്താവളങ്ങിലേയ്ക്ക് എത്തിച്ചേരാൻ സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്നാണ് ചട്ടം.

 യാത്രാസമയം ഏഴ് മണിക്കൂര്‍

യാത്രാസമയം ഏഴ് മണിക്കൂര്‍

ഇസ്രയേലിന്റെ ടെൽ അവീവില്‍ നിന്ന് ഏഴ് മണിക്കൂർ കൊണ്ടാണ് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. ഗള്‍ഫ് ഓഫ് ഏദൻ, ചെങ്കടൽ എന്നിവ കടന്നാണ് ഈ വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ സൗദി അറേബ്യ, യുഎഇ, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ രാജ്യങ്ങളിലൂടെ സർവീസ് നടത്തിയും ഇന്ത്യയിലെത്താൻ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+