കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് മുട്ടന്‍ പണി കൊടുത്ത് സൗദി; രാജ്യം നിശ്ചലമാകും!! തലപുകഞ്ഞ് ഇമ്രാന്‍ ഖാന്‍

Google Oneindia Malayalam News

റിയാദ്/ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആഗോള തലത്തില്‍ വേദി ഒരുക്കാനുള്ള കഠിന ശ്രമത്തിലാണ് പാകിസ്താന്‍. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പിന്തുണ നേടുകയാണ് പാകിസ്താന്റെ നീക്കം. ഒഐസിയിലെ പ്രധാന രാജ്യമാണ് സൗദി അറേബ്യ. സൗദി അറേബ്യ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ല.

ഇക്കാര്യം ബോധ്യപ്പെട്ട പാകിസ്താന്‍ സ്വന്തം വഴി നോക്കുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ അധികം വൈകാതെ സൗദി അറേബ്യ തങ്ങളുടെ ശക്തി കാണിച്ചു. ഇതോടെ പാകിസ്താന്‍ ശരിക്കും പെട്ടു. അധികം വൈകാതെ പാകിസ്താന്‍ നിശ്ചലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇന്ത്യയ്‌ക്കെതിരെ കോപ്പ് കൂട്ടുന്നു

ഇന്ത്യയ്‌ക്കെതിരെ കോപ്പ് കൂട്ടുന്നു

കശ്മീര്‍ വിഷയത്തില്‍ ഏറെകാലമായി ഇന്ത്യയ്‌ക്കെതിരെ കോപ്പ് കൂട്ടുകയാണ് പാകിസ്താന്‍. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി) ന്റെ പിന്തുണ നേടാനാണ് പാകിസ്താന്റെ നീക്കങ്ങള്‍. പക്ഷേ ഇതുവരെ ഒഐസി ഐക്യത്തോടെ ഇന്ത്യക്കെതിരെ നീങ്ങിയിട്ടില്ല.

സൗദി പിന്നോട്ട്

സൗദി പിന്നോട്ട്

ഒഐസിയിലെ പ്രബല രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് സൗദിക്ക്. അതുകൊണ്ടുതന്നെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് സൗദി തയ്യാറല്ല. സൗദി മുന്‍കൈയ്യെടുക്കാതെ ഒഐസിയില്‍ കാര്യമായ നടപടിയുണ്ടാകുകയുമില്ല.

ഒഐസിയെ ഭിന്നിപ്പിക്കുമെന്ന് പാകിസ്താന്‍

ഒഐസിയെ ഭിന്നിപ്പിക്കുമെന്ന് പാകിസ്താന്‍

ഇക്കാര്യം ബോധ്യപ്പെട്ട പാകിസ്താന്‍ സൗദി അറേബ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ തീരുമാനിച്ചു. സൗദി അറേബ്യ ഒഐസി യോഗം വിളിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ തങ്ങള്‍ മുന്‍കൈയ്യെടുത്ത് പാകിസ്താനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ യോഗം വിളിക്കും- ഈ ഭീഷണി മുഴക്കിയത് പാകിസ്താന്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ്.

കര്‍ശന നിലപാട്

കര്‍ശന നിലപാട്

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ഒഐസി നയം പ്രഖ്യാപിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം. ഒരു വാര്‍ത്താ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി സൗദിക്കെതിരെ ഭീഷണി മുഴക്കിയത്. തൊട്ടുപിന്നാലെ സൗദി അറേബ്യ കര്‍ശന നിലപാട് സ്വീകരിച്ചു.

ഇക്കാര്യമൊന്നും ഓര്‍ത്തില്ല

ഇക്കാര്യമൊന്നും ഓര്‍ത്തില്ല

സാമ്പത്തികമായി വളരെ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്‍. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെയും ഗള്‍ഫിലെ സഖ്യരാജ്യങ്ങളുടെയും സാമ്പത്തിക സഹായമാണ് പാകിസ്താനെ തുണയ്ക്കുന്നത്. എന്നാല്‍ സൗദിക്കെതിരെ പ്രസ്താവന നടത്തുമ്പോള്‍ പാകിസ്താന്‍ മന്ത്രി ഇക്കാര്യമൊന്നും ഓര്‍ത്തില്ല.

Recommended Video

cmsvideo
America exports crude oil to saudi arabia | Oneindia Malayalam
എണ്ണ നല്‍കുന്നത് നിര്‍ത്തി

എണ്ണ നല്‍കുന്നത് നിര്‍ത്തി

സൗദി അറേബ്യ പാകിസ്താന് പ്രത്യേക ഇളവോടെ നല്‍കി വരുന്ന എണ്ണ ഇപ്പോള്‍ നല്‍കുന്നില്ല. തല്‍ക്കാലം എണ്ണ നല്‍കേണ്ടെന്നാണ് സൗദി അറേബ്യയുടെ തീരുമാനം. വായ്പ അടിസ്ഥാനത്തില്‍ നല്‍കി വന്നിരുന്ന എണ്ണയാണ് സൗദി അറേബ്യ നിര്‍ത്തിവച്ചത്. എണ്ണ നല്‍കാതിരിക്കുന്നത് തുടര്‍ന്നാല്‍ പാകിസ്താന്‍ അധികം വൈകാതെ നിശ്ചലമാകും.

പാകിസ്താന്റെ അപേക്ഷ

പാകിസ്താന്റെ അപേക്ഷ

പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുടെ ഒഐസി പ്രസ്താവനയാണോ സൗദിയുടെ നടപടിക്ക് കാരണം എന്ന് വ്യക്തമല്ല. സൗദി ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. എണ്ണ കയറ്റുമതി തുടരണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ സൗദിക്ക് അപേക്ഷ അയച്ചു. പക്ഷേ, സൗദി അറേബ്യ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

 സൗദി-പാകിസ്താന്‍ കരാര്‍

സൗദി-പാകിസ്താന്‍ കരാര്‍

2018ലാണ് സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ പ്രത്യേക സാമ്പത്തിക കരാര്‍ ഒപ്പുവച്ചത്. 620 കോടി ഡോളറിന്റെതാണ് കരാര്‍. പാകിസ്താനും ഇത്രയും തുക സൗദി അറേബ്യ വായ്പയായി നല്‍കും. പണമായി 300 കോടി ഡോളര്‍. ബാക്കി എണ്ണയായും.

മുന്നറിയിപ്പില്ലാതെ നിര്‍ത്തി

മുന്നറിയിപ്പില്ലാതെ നിര്‍ത്തി

സൗദി അറേബ്യ നല്‍കുന്ന എണ്ണയ്ക്ക് പാകിസ്താന്‍ ഉടനെ പണം നല്‍കണമെന്നില്ല. ഒരു വര്‍ഷത്തെ ഇളവ് ഇക്കാര്യത്തില്‍ സൗദി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനകം തവണകളായി അടച്ചാല്‍ മതി. ഈ കരാര്‍ കാലാവധി കഴിഞ്ഞ മെയ് മാസത്തില്‍ തീര്‍ന്നു. ശേഷവും എണ്ണ നല്‍കിയെങ്കിലും സൗദി പിന്നീട് മുന്നറിയിപ്പില്ലാതെ നിര്‍ത്തുകയായിരുന്നു.

പാകിസ്താന്‍ തിരിച്ചടച്ചത്...

പാകിസ്താന്‍ തിരിച്ചടച്ചത്...

കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ സൗദിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സൗദി കരാര്‍ പുതുക്കാന്‍ തയ്യാറായിട്ടില്ല. സൗദിക്ക് നല്‍കിയിരുന്ന പ്രത്യേക സാമ്പത്തിക പദ്ധതി ഐഎംഎഫും അടുത്തിടെ നിര്‍ത്തിവച്ചിരുന്നു. പണമായി നല്‍കിയ വായ്പയില്‍ 100 കോടി മാത്രമാണ് പാകിസ്താന്‍ തിരിച്ചടച്ചത്.

ചൈനയിലായിരുന്നു പ്രതീക്ഷ, പക്ഷേ...

ചൈനയിലായിരുന്നു പ്രതീക്ഷ, പക്ഷേ...

ചൈനയില്‍ നിന്ന് വായ്പ എടുക്കാനും പാകിസ്താന്‍ തീരുമാനിച്ചിരുന്നു. ചൈന തരുന്ന പണം സൗദിക്ക് നല്‍കി കടം വീട്ടാമെന്നാണ് പാകിസ്താന്‍ കണക്കു കൂട്ടിയത്. എന്നാല്‍ ഈ ഇടപാടുകള്‍ വിചാരിച്ച പോലെ നടന്നില്ല. നിലവില്‍ സൗദിയില്‍ നിന്ന് ഇളവുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള എണ്ണ സൗദിയിലേക്ക് വരുന്നില്ല. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി നേതൃത്വങ്ങളുമായി വിഷയം ചര്‍ച്ച ചെയ്‌തേക്കും.

കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം ഇതാണ്... അന്വേഷണത്തില്‍ തെളിഞ്ഞത്, റഡാര്‍ ചിത്രം ശേഖരിച്ചുകരിപ്പൂര്‍ വിമാന അപകടത്തിന് കാരണം ഇതാണ്... അന്വേഷണത്തില്‍ തെളിഞ്ഞത്, റഡാര്‍ ചിത്രം ശേഖരിച്ചു

English summary
Saudi Arabia has halted the oil on loan for Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X