കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കാന്‍ ബിജെപിയുമായി അടുത്ത ബന്ധമുള്ള കമ്പനിയെ ഏല്‍പ്പിച്ച് സൗദി

Google Oneindia Malayalam News

റിയാദ്: പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കുന്ന ഹജ്ജ് തീര്‍ഥാടകരില്‍ നിന്ന് അപേക്ഷകള്‍ ശേഖരിക്കുന്നതിനും സുഗമമാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന കമ്പനിക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ഉണ്ടെന്ന വെളിപ്പെടുത്തലുമായി മിഡില്‍ ഈസ്റ്റ് ഐ.

ഓസ്‌ട്രേലിയ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ സര്‍ക്കാര്‍ പോര്‍ട്ടലായ മോട്ടാവിഫ് വഴി വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ടെന്ന് സൗദി അധികൃതര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

bjp

സത്യം പറയണം ഇത് കണ്ണാണോ കാന്തമോ...നിമിഷയുടെ പുതിയ ഫോട്ടോ എറ്റെടുത്ത് ബിഗ്ബോസ് ആരാധകർ

1


പുതിയ മാറ്റങ്ങള്‍ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓട്ടോമാറ്റഡ് ലോട്ടറി സംവിധാനത്തിലൂടെ അവരുടെ സ്ഥാനം ഉറപ്പിക്കാം. ഇതിന് ശേഷം സൗദി ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി നേരിട്ട് അവരുടെ ഗതാഗത-താമസ സൗകര്യങ്ങളും സജ്ജീകരിക്കാം.
മോട്ടാവിഫ് വഴി പാശ്ചാത്യ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിന് മാത്രമായി കരാര്‍ എടുത്ത ദുബായ് ആസ്ഥാനമായുള്ള ട്രാവേസി എന്ന കമ്പനിയിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം സുഗമമാക്കാന്‍ സഹായിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായയും ബിജെപിയുമായും ബന്ധമുണ്ടെന്നാണ് മിഡില്‍ ഈസ്റ്റ് ഐ വെളിപ്പെടുത്തിയിരിക്കുന്നത്.

2

ബിജെപിയുമായി നിക്ഷേപക ബന്ധമുള്ള ഒരു കമ്പനിക്ക് അപേക്ഷാ നടപടിക്രമങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യാനുള്ള സൗദി അറേബ്യയുടെ തീരുമാനം അതിരുകടന്നതും അപകടകരവുമാണെന്ന് ഇന്ത്യയിലെ ആക്ടിവിസ്റ്റുകള്‍ പറയുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ഹിജാബിനും അധാനിനും (പ്രഭാത പ്രാര്‍ത്ഥന) നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നിരവധി മുസ്ലീം വിരുദ്ധ നയങ്ങളുടെ കേന്ദ്രമാണെന്നും ഇവര്‍ പറയുന്നു. ബിജെപിയുടെ കീഴില്‍ കര്‍ണാടകയിലെ മുസ്ലിംകള്‍ തുടര്‍ച്ചയായി ആക്രമണത്തിനിരയായിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

3


പോര്‍ട്ടലിലൂടെ അപേക്ഷിച്ച മുസ്ലിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യകതകള്‍ ഉണ്ടെന്നും പ്രവാചക നിന്ദയില്‍ പ്രതിഷേധിക്കുന്ന അതേ അറബ് രാജ്യങ്ങളില്‍ നിന്ന് തന്നെ ഇത്തരം നടപടികള്‍ കൂടിയുണ്ടാകുന്നത് അപലപനീയമാണ്,' ഇന്ത്യന്‍ ആക്ടിവിസ്റ്റ് നബിയ ഖാന്‍ എം.ഇ.ഇയോട് പറഞ്ഞു.
ബിജെപി വക്താവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് സൗദിയിീല്‍ നിന്ന് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നു. നുപൂര്‍ ശര്‍മയുടെ പ്രസ്താവനയ്‌ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ രൂക്ഷ പ്രതികരണം നടത്തിയിരുന്നു.

4


ഗ്യാന്‍വാപിയെകുറിച്ചുള്ള ഒരു ടിവി ചര്‍ച്ചയിലാണ് നുപൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹാസ പാത്രമാണെന്ന് നുപുര്‍ പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണ് എന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.153 എ, 153 ബി, 295 എ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ
5


വിവാദമായതോടെ നുപൂര്‍ ശര്‍മ പ്രസ്താവന പിന്‍വലിച്ചിരുന്നു.
'മഹാദേവനെ അവഹേളിക്കുന്ന, അധിക്ഷേപിക്കുന്ന പ്രവണത ടെലിവിഷന്‍ ചര്‍ച്ചകളില്‍ കഴിഞ്ഞ കുറച്ചുനാളായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം. ഡല്‍ഹിയിലെ റോഡരികിലുള്ള തൂണുകളുമായി ശിവലിംഗത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. തുടരുന്ന ഈ അവഹേളനങ്ങളും മഹാദേവനെതിരായ അധിക്ഷേപങ്ങളും എനിക്ക് സഹിക്കാനന്‍ കഴിഞ്ഞില്ല. തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. എന്റെ പ്രസ്താവന ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലോ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിലോ ഞാന്‍ പ്രസ്താവന നിരുപാധികം പിന്‍വലിക്കുകയാണ് എന്ന് നുപൂര്‍ പറഞ്ഞു

English summary
Saudi Arabia has hired a company with close ties to the BJP to process hajj application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X