കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത ചൂട്: സൌദിയിൽ മഴ പെയ്യാൻ പ്രാർത്ഥനയും നമസ്കാരവും, ഇസ്തിസ്ഖാ നിർവ്വഹിക്കാൻ ആഹ്വാനം!!

Google Oneindia Malayalam News

റിയാദ്: സൌദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നതിന് വേണ്ടിയുള്ള സമൂഹ പ്രാർത്ഥനകൾ സംഘടിപ്പിച്ചു. മഴ ലഭിക്കുന്നതിനായി സൽമാൻ രാജാവിന്റെ അഭ്യർത്ഥന അനുസരിച്ചാണ് വ്യാഴാഴ്ച ഇസ്തിസ്ഖാ എന്ന നമസ്കാരവും പ്രാർത്ഥനയും രാജ്യത്ത് സംഘടിപ്പിച്ചത്. പ്രാർത്ഥനകൾക്ക് മുന്നോടിയായി രംഗത്തെത്തിയ സൌദി രാജാവ് പ്രാർത്ഥന പ്രവാചകന്റെ ചര്യയുടെ ഭാഗമാണെന്നും പാപമോചനത്തിനും ദൈവകൃപയ്ക്കുമായി എല്ലാവരും പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇസ്തിസ്ഖാ നമസ്കാരം നിർവ്വഹിക്കണമെന്ന് സൽമാൻ രാജാവ് ജനങ്ങളോട് ആവശ്യപ്പെടുന്നത്.

ഇത് സിപിഎം; ഒരു രോമത്തെ പോലും തൊടാനാകില്ല, ബിജെപി നേതാക്കൾക്ക് മറുപടിയുമായി കോടിയേരി!ഇത് സിപിഎം; ഒരു രോമത്തെ പോലും തൊടാനാകില്ല, ബിജെപി നേതാക്കൾക്ക് മറുപടിയുമായി കോടിയേരി!

പുണ്യനഗരമായ മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന നമസ്കാരവും പ്രാർത്ഥനയും ഇമാം ശേയ്ഖ് ഡോ. അബ്ദുല്ല അവദ് അൽ ജുഹാനിയുടെ നേതൃത്വത്തിലായിരുന്നു. സൽമാൻ രാജാവിന്റെ ഉപദേശകൻ ഖാലിദ് അൽ ഫൈസൽ ഉൾപ്പെടെ നിരവധി പ്രമുഖരും പ്രാർത്ഥനയിലും നമസ്കാരത്തിലും പങ്കാളികളായിരുന്നു.

233-saudi-24-15

ഇമാം ശെയ്ഖ് അബ്ദുൾ ബാരി അൽ സുബൈത്തിയുടെ നേതൃത്വത്തിലാണ് മഴ പെയ്യുന്നതിനായി മദീനയിലെ മസ്ജിദുന്നബവിയിൽ നമസ്കാരം നടന്നത്. മദീന റീജിയൻ ഡെപ്യൂട്ടി ഗവർണർ സൌദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.

Recommended Video

cmsvideo
UAE suspends issuance of visitor visas to Pakistan & 11 other countries | Oneindia Malayalam

English summary
Saudi Arabia held Istisqa prayers to get rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X