സൗദി ആശുപത്രിയില്‍ വന്‍ തീപിടുത്തം, 25മരണം, 100ഓളം പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം. 25ഓളം പേര്‍ മരണപ്പെട്ടതായാണ് സിവില്‍ പ്രതിരോധ ഏജന്‍സി ട്വീറ്റ് ചെയ്തത്. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.

സൗദി അറേബ്യയിലെ ജിസാന്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 107ഓളം പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരണപ്പെട്ടവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് സൂചന. ആശുപത്രിയില്‍ തീ പടര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. അപകടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി സിവില്‍ പ്രതിരോധ ഏജന്‍സി വ്യക്തമാക്കി.
إحدى وعشرون فرقة دفاع مدني وعدد من الجهات ذات العلاقة تباشر حريق مستشفى جازان العام. https://t.co/vuJpC1zUcm pic.twitter.com/MPcTlYyYTt
— الدفاع المدني (@KSA_998) December 24, 2015 ആശുപത്രിയിലെ ഒന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. യെമന്‍ അതിര്‍ത്തിയുടെ തെക്ക് ഭാഗത്താണ് ജിസാന്‍ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും സൗദി അരാംകോയുടെ റസിഡന്‍ഷ്യല്‍ ഏരിയയിലും തീപിടുത്തമുണ്ടായിരുന്നു. അപടകടത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെടുകയും 259പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications