ട്രാന്‍സിസ്റ്റ് വിസ സംവിധാനം നടപ്പിലാക്കി സൗദി അറേബ്യ: 48 മണിക്കൂര്‍ വിസയ്ക്ക് 100 റിയാല്‍
റിയാദ്: ട്രാന്‍സിസ്റ്റ് വിസ സംവിധാനം നടപ്പിലാക്കി സൗദി അറേബ്യ. വിദേശികൾക്ക് ഹ്രസ്വകാലാവധിയുള്ള സന്ദർശന വിസകൾ അനുവദിക്കുന്നതാണ് ട്രാന്‍സിസ്റ്റ് വിസ. മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കിടയില്‍ കുറഞ്ഞ സമയം സൗദി അറേബ്യയില്‍ തങ്ങാനും സന്ദര്‍ശിക്കാനും ട്രാന്‍സിസ്റ്റ് വിസയിലൂടെ സാധിക്കും. ട്രാന്‍സിസ്റ്റ് വിസയോടൊപ്പം വിസിറ്റിങ് വിസ, ഹജ്ജ് വിസ സംവിധാനത്തിലും ഭേദഗതി വരുത്തി. ഇക്കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഗസറ്റായ ഉമ്മുല്‍ഖുറ പത്രത്തില്‍ നല്കിയ പരസ്യത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ട്രാന്‍സിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വിമാനം, കപ്പല്‍ കരമാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് സൗദി അറേബ്യയില്‍ ഇറങ്ങാനും 48 മുതൽ 96 മണിക്കൂര്‍ വരെ നിശ്ചിത സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനും സാധിക്കും. 48 മണിക്കൂർ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂറുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഹ്രസ്വകാല സന്ദര്‍ശ വിസകള്‍ അനുവദിക്കാന്‍ സൗദി അറേബ്യന്‍ മന്ത്രി സഭ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ് ഇപ്പോഴാണ് പുറത്തു വരുന്നത്.

മറ്റ് രാജ്യങ്ങള്ക്കിടേയുള്ള യാത്രക്കിടയില്‍ സൗദി അറേബ്യയില്‍ ഇറങ്ങി അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ നിശ്ചിത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കും. ഈ സൗകര്യം സഞ്ചാരികള്‍ക്ക് വലിയ അനുഗ്രഹമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ വരുമാന വര്‍ധനവും സൗദി ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്. ട്രാന്‍സിസ്റ്റ് വിസ വഴി പരമവാധി നാല് ദിവസം വരെയാണ് രാജ്യത്ത് തങ്ങാന്‍ സാധിക്കുക. വേഗത്തില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിപോകുന്ന ബിസിനസുകാര്‍ക്കും ഈ സംവിധാനം ഉപകാരപ്രദമാണ്.












Click it and Unblock the Notifications