കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സിസ്റ്റ് വിസ സംവിധാനം നടപ്പിലാക്കി സൗദി അറേബ്യ: 48 മണിക്കൂര്‍ വിസയ്ക്ക് 100 റിയാല്‍

Google Oneindia Malayalam News

റിയാദ്: ട്രാന്‍സിസ്റ്റ് വിസ സംവിധാനം നടപ്പിലാക്കി സൗദി അറേബ്യ. വി​ദേ​ശി​ക​ൾ​ക്ക് ഹ്ര​സ്വ​കാ​ലാ​വ​ധി​യു​ള്ള സ​ന്ദ​ർ​ശ​ന വി​സ​ക​ൾ അ​നു​വദിക്കുന്നതാണ് ട്രാന്‍സിസ്റ്റ് വിസ. മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കിടയില്‍ കുറഞ്ഞ സമയം സൗദി അറേബ്യയില്‍ തങ്ങാനും സന്ദര്‍ശിക്കാനും ട്രാന്‍സിസ്റ്റ് വിസയിലൂടെ സാധിക്കും. ട്രാന്‍സിസ്റ്റ് വിസയോടൊപ്പം വിസിറ്റിങ് വിസ, ഹജ്ജ് വിസ സംവിധാനത്തിലും ഭേദഗതി വരുത്തി. ഇക്കാര്യങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഗസറ്റായ ഉമ്മുല്‍ഖുറ പത്രത്തില്‍ നല്‍കിയ പരസ്യത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ട്രാന്‍സിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വിമാനം, കപ്പല്‍ കരമാര്‍ഗ്ഗങ്ങളിലൂടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക്​ സൗ​ദി​ അറേബ്യയില്‍ ഇ​റ​ങ്ങാ​നും 48 മു​ത​ൽ 96 മ​ണി​ക്കൂര്‍ വരെ നിശ്ചിത സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനും സാധിക്കും. 48 മ​ണി​ക്കൂ​ർ കാ​ലാ​വ​ധി​യു​ള്ള വി​സ​ക്ക് 100 റി​യാ​ലും 96 മ​ണി​ക്കൂറുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഹ്രസ്വകാല സന്ദര്‍ശ വിസകള്‍ അനുവദിക്കാന‍് സൗദി അറേബ്യന്‍ മന്ത്രി സഭ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ് ഇപ്പോഴാണ് പുറത്തു വരുന്നത്.

flights

മറ്റ് രാജ്യങ്ങള്‍ക്കിടേയുള്ള യാത്രക്കിടയില്‍ സൗദി അറേബ്യയില്‍ ഇറങ്ങി അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ നിശ്ചിത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കും. ഈ സൗകര്യം സഞ്ചാരികള്‍ക്ക് വലിയ അനുഗ്രഹമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ വരുമാന വര്‍ധനവും സൗദി ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്. ട്രാന്‍സിസ്റ്റ് വിസ വഴി പരമവാധി നാല് ദിവസം വരെയാണ് രാജ്യത്ത് തങ്ങാന്‍ സാധിക്കുക. വേഗത്തില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിപോകുന്ന ബിസിനസുകാര്‍ക്കും ഈ സംവിധാനം ഉപകാരപ്രദമാണ്.

English summary
Saudi Arabia implements transit visa system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X