സൗദി അറേബ്യ പട്ടികയിലുണ്ട്; എന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ഇതാണ്, ഇന്ത്യയും ലിസ്റ്റില്‍
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാജ്യവും സാമ്പത്തിക ശക്തിയുമാണ് സൗദി അറേബ്യ. അളവറ്റ ക്രൂഡ് ഓയില്‍, ധാതു സമ്പത്താണ് സൗദിയെ സമ്പന്നമാക്കുന്നത്. അയല്‍രാജ്യങ്ങളായ ബഹ്‌റൈനും ഖത്തറും യുഎഇയുമെല്ലാം വളരെ ചെറുതാണ്. ചിലത് കേരളത്തിന്റെ അത്രപോലും വരില്ല. പക്ഷേ, ആസ്തി ഭീമമാണ്. ഇവിടെ പറയാന്‍ പോകുന്നത് മറ്റൊരു വിഷയമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ഏതാണ്. ഭൂവിസ്തൃതി നോക്കിയാല്‍ സൗദി അറേബ്യ അല്ല. അതിനേക്കാള്‍ വലിയ നാല് രാജ്യങ്ങള്‍ ഏഷ്യയിലുണ്ട്. വേള്‍ഡ് അറ്റ്‌ലസിന്റെ റിപ്പോര്‍ട്ട് പ്രകാരം റഷ്യയാണ് ഏറ്റവും വലിയ രാജ്യം. ലോകത്തെ പ്രധാന സാമ്പത്തിക-സൈനിക ശക്തി കൂടിയാണ് റഷ്യ. ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട് എന്ന കാര്യം എടുത്തു പറയേണ്ടതാണ്...

സൗദി അറേബ്യയുടെ ഭൂവിസ്തൃതി 2149690 ചതുരശ്ര കിലോമീറ്ററാണ്. കൂടുതല്‍ ഭാഗങ്ങളും മരുഭൂമിയാണ്. ലോകത്തെ ഏറ്റവും വലിയ മണല്‍ മരുഭൂമി സൗദിയിലാണ്. വലിയ തോതിലുള്ള ക്രൂഡ് ഓയില്‍ ശേഖരമുള്ളതിനാല്‍ സൗദിയുടെ സാമ്പത്തിക രംഗം ശക്തമാണ്. അടുത്ത കാലത്തായി സ്വര്‍ണം ഉള്‍പ്പെടെയുള്ള ഖനനം വ്യാപിപ്പിച്ചിരിക്കുകയാണ് സൗദി.
ഏഷ്യയിലെ നാലാമത്തെ ഏറ്റവും വലിയ രാജ്യം കസാഖിസ്താന്‍ ആണ്. 2455034 ചതുരശ്ര കിലോമീറ്ററാണ് ഈ മധ്യ ഏഷ്യന്‍ രാജ്യത്തിന്റെ ഭൂവിസ്തൃതി. റഷ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കസാഖിസ്താനില്‍ മരുഭൂമിയും പര്‍വതങ്ങളും ഒഴിഞ്ഞ ഭൂപ്രദേശങ്ങളും ഏറെയാണ്. ക്രൂഡ് ഓയിലും പ്രകൃതി വാതകവും ധാതുക്കളുമാണ് ഈ രാജ്യത്തിന്റെ കരുത്ത്. ഇവിടെ ഇന്ത്യന്‍ കമ്പനി സ്വര്‍ണ ഖനനത്തിന് ഒരുങ്ങുകയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. 3287263 ചതുരശ്ര കിലോമീറ്ററാണ് ഭൂവിസ്തൃതി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വൈവിധ്യങ്ങളുടെ നാട്, താജ്മഹലിന്റെയും ഹിമാലയത്തിന്റെയും ആകര്‍ഷണം, വലിയ ജനസമൂഹം തുടങ്ങി പലവിധ കാരണങ്ങളാല്‍ ഇന്ത്യ ലോകം ഉറ്റുനോക്കുന്ന രാജ്യമാണ്.
രണ്ടാമത്തെ രാജ്യം ചൈന
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ചൈനയാണ്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ചൈന ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ്. 14 രാജ്യങ്ങളുമായിട്ടാണ് ചൈനയ്ക്ക് അതിര്‍ത്തിയുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. അതിവേഗം വളര്‍ന്ന ചൈന ലോകത്തെ പ്രധാന സാമ്പത്തിക, സൈനിക ശക്തി കൂടിയാണ്. 9596961 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.
ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം റഷ്യയാണ്. 13100000 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തൃതി. ഏഷ്യയിലെ മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ രാജ്യവും റഷ്യ തന്നെയാണ്. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുകയാണ് ഈ രാജ്യം. ചൈന, മംഗോളിയ, കസാഖിസ്താന്‍ തുടങ്ങി നിരവധി രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യ, അമേരിക്ക-യൂറോപ്പ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്നുണ്ട്.












Click it and Unblock the Notifications