കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഞെട്ടിച്ച് ശക്തമായ മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്!! ലക്ഷ്യം സൈനിക ക്യാമ്പ്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ അതിര്‍ത്തി മേഖലകളെ പ്രകമ്പനം കൊള്ളിച്ച് ശക്തമായ മിസൈല്‍ ആക്രമണം. യമനിലെ ഹൂത്തികളാണ് നജ്‌റാന്‍ നഗരത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മിസൈല്‍ തകര്‍ത്തുവെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.

നജ്‌റാനിലെ സൗദി നാഷണല്‍ ഗാര്‍ഡിന്റെ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ പറഞ്ഞു. നേരത്തെ റിയാദ് ഉള്‍പ്പെടെയുള്ള സൗദി നഗരങ്ങളിലേക്ക് മിസൈലുകള്‍ വന്നിരുന്നു. ഇനിയും ആക്രമണമുണ്ടാകുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

മിസൈലുകള്‍ നജ്‌റാനിലേക്ക്

മിസൈലുകള്‍ നജ്‌റാനിലേക്ക്

തെക്കന്‍ നഗരമായ നജ്‌റാനിലേക്കാണ് യമനിലെ ഹൂത്തികള്‍ ആക്രമണം നടത്തിത്. സൗദി സൈന്യത്തിന്റെ പ്രതിരോധ സംവിധാനം മിസൈല്‍ ആകാശത്തുവച്ചുതന്നെ തകര്‍ത്തുകളഞ്ഞു. എന്നാല്‍ ഇതിന്റെ ചീളുകള്‍ ഏറ്റാണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

സൈന്യത്തിന്റെ കേന്ദ്രത്തിന് നേരെ

സൈന്യത്തിന്റെ കേന്ദ്രത്തിന് നേരെ

സൗദി സിവില്‍ ഡിഫന്‍സ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സൗദി സൈന്യത്തിന്റെ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയെന്നാണ് ഹൂത്തികളുടെ വാദം. ഹൂത്തി നിയന്ത്രണത്തിലുള്ള അല്‍ മസീറ ടെലിവിഷനാണ് ഇക്കാര്യം അറിയിച്ചത്.

 സഅദയില്‍ നിന്ന്

സഅദയില്‍ നിന്ന്

യമനിലെ സഅദ നഗരത്തില്‍ നിന്നാണ് മിസൈലുകള്‍ വന്നതെന്ന് സൗദി സൈന്യം സ്ഥിരീകരിച്ചു. സഅദയില്‍ മിസൈല്‍ തൊടുത്തുവിടാനുള്ള സൗകര്യമുണ്ടെന്ന് നേരത്തെ സഖ്യസേന കണ്ടെത്തിയിരുന്നു. ഇത് തകര്‍ക്കാനുള്ള ശ്രമത്തിലാണ് സൈന്യം.

 തകിടംമറിഞ്ഞ ഭരണകൂടം

തകിടംമറിഞ്ഞ ഭരണകൂടം

ഇറാന്റെ പിന്തുണയുള്ള യമനിലെ ഷിയാ സംഘമാണ് ഹൂത്തികള്‍. ഗോത്ര വര്‍ഗക്കാരായ ഈ സായുധ സംഘം 2015ലാണ് യമന്‍ തലസ്ഥാനമായ സന്‍ആയിലേക്ക് സൈനിക നീക്കം നടത്തിയത്. ഇതോടെ യമന്‍ ഭരണകൂടം താറുമാറായി. പ്രസിഡന്റ് സൗദിയിലേക്ക് പലായനം ചെയ്തു.

ശക്തമായ പ്രതിരോധം

ശക്തമായ പ്രതിരോധം

നിലവില്‍ യമനിലെ പ്രധാന ഭാഗങ്ങളുടെ നിയന്ത്രണമെല്ലാം ഹൂത്തികള്‍ക്കാണ്. ഇവരെ തുരത്താനാണ് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന എത്തിയിരിക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സൈന്യം സഖ്യസേനയിലുണ്ട്. എന്നാല്‍ ശക്തമായ പ്രതിരോധമാണ് ഹൂത്തികള്‍ നടത്തുന്നത്.

ഹൂത്തികളുടെ യുദ്ധതന്ത്രം

ഹൂത്തികളുടെ യുദ്ധതന്ത്രം

സഖ്യസേന യമനില്‍ ആക്രമണം നടത്തുമ്പോള്‍ ഹൂത്തികള്‍ സൗദി നഗരങ്ങളിലേക്കും സൗദിയുടെ ചരക്കുമായി പോകുന്ന കപ്പലുകളും ആക്രമിച്ച് തിരിച്ചടി നല്‍കുകയാണ്. സൗദിയിലേക്ക് എത്തുന്ന മിക്ക മിസൈലുകളും സൗദി സൈന്യം തകര്‍ക്കുന്നുണ്ട്. എന്നാല്‍ ആകാശത്ത് വച്ച് തകര്‍ക്കുന്ന മിസൈലുകളുടെ ചീളുകള്‍ തട്ടിയാണ് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത്.

അരാംകോയും ലക്ഷ്യമിടുന്നു

അരാംകോയും ലക്ഷ്യമിടുന്നു

സൗദി തലസ്ഥാനമായ റിയാദിലേക്കും എണ്ണ കമ്പനി അരാംകോയുടെ കേന്ദ്രങ്ങളിലേക്കും ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത് സൈന്യത്തിന് തലവേദനയായിട്ടുണ്ട്. നേരത്തെ റിയാദിലെ കൊട്ടാരം ലക്ഷ്യമിട്ടെത്തിയ മിസൈല്‍ സൈന്യം തകര്‍ത്തിരുന്നു. 2015ന് ശേഷം ഹൂത്തി ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടെന്ന് സൗദി സൈന്യം പറയുന്നു.

 രണ്ട് ചെറിയ കുട്ടികളും

രണ്ട് ചെറിയ കുട്ടികളും

നജ്‌റാനിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ രണ്ട് ചെറിയ കുട്ടികളും ഉള്‍പ്പെടുമെന്ന് സൈന്യം അറിയിച്ചു. പലര്‍ക്കും നേരിയ പരിക്കാണുള്ളത്. 11 പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ആശുപത്രിയില്‍ തന്നെയാണുള്ളതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

 ഐക്യരാഷ്ട്ര സഭ തുടക്കമിട്ടു

ഐക്യരാഷ്ട്ര സഭ തുടക്കമിട്ടു

യമനില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ തുടക്കമിട്ടിട്ടുണ്ട്. മാര്‍ട്ടിന്‍ ഗ്രിഫിത്സിനെയാണ് മധ്യസ്ഥനായി നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ വളരെ വേഗത്തില്‍ യമനില്‍ സമാധാനം പുലരുമെന്ന് കരുതുന്നില്ല എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. ജനീവയില്‍ അദ്ദേഹം മാധ്യമങ്ങളോട് സംവദിച്ചു.

മൂന്ന് വര്‍ഷമെടുക്കും

മൂന്ന് വര്‍ഷമെടുക്കും

ആദ്യഘട്ട ചര്‍ച്ചകളാണ് യമന്‍ വിഷയത്തില്‍ നടക്കുന്നത്. ഫലം കാണണമെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. എങ്കിലും ശ്രമങ്ങള്‍ തുടരും. സൗദി, യുഎഇ, യമനിലെ ഹൂത്തികള്‍, യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ എന്നിവരുമായെല്ലാം ചര്‍ച്ച നടത്താനാണ് യുഎന്‍ മധ്യസ്ഥന്റെ തീരുമാനം.

 ഹുദൈദ തുറമുഖ നഗരം

ഹുദൈദ തുറമുഖ നഗരം

യമനിലെ ഹുദൈദ തുറമുഖ നഗരം കേന്ദ്രമാക്കിയാണ് ഹൂത്തികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഇവര്‍ക്ക് ഇറാനില്‍ നിന്നും ലബ്‌നാനില്‍ നിന്നും ആയുധങ്ങള്‍ എത്തുന്നുവെന്നാണ് സൗദിയുടെ ആരോപണം. ഹുദൈദയുടെ നിയന്ത്രണം പിടിക്കാന്‍ സൗദി ശ്രമിക്കുന്നുണ്ട്. പക്ഷേ സാധിച്ചിട്ടില്ല.

 ഇടപാടില്‍ നിന്ന് പിന്‍മാറി

ഇടപാടില്‍ നിന്ന് പിന്‍മാറി

അതിനിടെ കഴിഞ്ഞാഴ്ചയുണ്ടായ സഖ്യസേന ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ സഖ്യസേന ദുഃഖം രേഖപ്പെടുത്തി. എന്നാല്‍ ഈ സംഭവം സൗദി അറേബ്യയ്ക്ക് അന്താരാഷ്ട്രതലത്തില്‍ തിരിച്ചടിയായിട്ടുണ്ട്. സ്‌പെയിന്‍ സൗദിയുമായുള്ള ആയുധ ഇടപാടില്‍ നിന്ന് പിന്‍മാറി.

ഖത്തറില്‍ നിന്ന് വീണ്ടും സന്തോഷ വാര്‍ത്ത; അമീറിന്റെ പുതിയ ഉത്തരവ്!! ഓരോ വര്‍ഷവും 100 വിദേശികള്‍ക്ക്ഖത്തറില്‍ നിന്ന് വീണ്ടും സന്തോഷ വാര്‍ത്ത; അമീറിന്റെ പുതിയ ഉത്തരവ്!! ഓരോ വര്‍ഷവും 100 വിദേശികള്‍ക്ക്

English summary
Saudi Arabia intercepts Houthi missile, 26 wounded by shrapnel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X